ടൂർ പോകാനായി സ്കൂളിലെത്തിയ വിദ്യാർത്ഥികൾ നിരാശരായി; ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്
സ്കൂൾ വിനോദയാത്രയ്ക്ക് പോകാനൊരുങ്ങിയ നാല് ടൂറിസ്റ്റ് ബസുകൾ കൊച്ചിയിൽ മോട്ടോർവാഹന വകുപ്പ് പിടിച്ചെടുത്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. എളമക്കര ഗവണ്മെൻറ് ഹയർ സെക്കന്‍ഡറി സ്കൂളിലെ കുട്ടികൾ ടൂർ പോകുന്നതിന് വേണ്ടി എടുത്ത ബസുകളാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ പിടിയിലായത്. യാത്രയ്ക്ക് മുൻപ് ബസുകൾ മോട്ടോർവാഹനവകുപ്പിന്റെ പരിശോധനക്ക് വിധേയമാക്കാത്തതിനെ തുടർന്നാണ് കസ്റ്റഡിയിൽ എടുത്തത്. ഊട്ടിയിലേക്കാണ് വിനോദയാത്രക്ക് പോകാൻ തയ്യാറെടുത്ത്. ബസിന്‍റെ ഫിറ്റ്നസ് രേഖകൾ അടക്കം ഹാജരാക്കിയാലേ ബസ് വിട്ടുനൽകുകയുള്ളു എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ന് രാവിലെ പരിശോധന നടക്കുമ്പോള്‍ […]
Continue Reading