പെരുമ്പാവൂരിലെ നവജാതശിശുവിനെ കൊലപ്പെടുത്തിയ സംഭവം; പ്രതികളായ ദമ്പതികളെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പൊലീസ്
പെരുമ്പാവൂരിൽ നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽറിമാൻഡ് ചെയ്ത അസം സ്വദേശികളായ ദമ്പതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. കസ്റ്റഡിയില്‍ ലഭിച്ചാലുടന്‍ പ്രതികളുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. പ്രതികളെ ശനിയാഴ്ച്ചയാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. പെരുമ്പാവൂര്‍ വല്ലം-മുടിക്കല്‍ ഇരുമ്പുപാലത്തിനു സമീപം നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന സംശയത്തെത്തുടര്‍ന്നാണ് പോലീസ് വിശദമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. അസം സ്വദേശികളായ ദമ്പതികള്‍ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തുണിയില്‍ പൊതിഞ്ഞ് ബിഗ്ഷോപ്പറിലാക്കി തോടരികില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് […]
Continue Reading