മലയാളി കാർട്ടൂണിസ്റ്റ് ഡോ. ജിതേഷ്ജി ലോകറെക്കാർഡ് സൃഷ്ടിച്ചു

അതിവേഗചിത്രരചനയിൽ ഇരുകൈകളും ഒരേ സമയം ഉപയോഗിച്ച് പത്തുമിനിറ്റ് കൊണ്ട് 100 പ്രശസ്തരുടെ രേഖാചിത്രങ്ങൾ വരച്ച് മലയാളി കാർട്ടൂണിസ്റ്റ് ഡോ. ജിതേഷ്ജി ലോകറെക്കാർഡ് സൃഷ്ടിച്ചു. എബ്രഹാം ലിങ്കൺ, ഒബാമ തുടങ്ങിയ അമേരിക്കൻ പ്രസിഡന്റ്മാരെയും ഗാന്ധിജി മുതൽ ചാർളി ചാപ്ലിൻ വരെയുള്ള വിവിധരാജ്യക്കാരായ ലോകപ്രശസ്തരെയും മിന്നൽ വേഗത്തിൽ വരച്ചാണ് ജിതേഷ്ജി യു.എസ്.എ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ‘ ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ കാർട്ടൂണിസ്റ്റ് ‘ എന്ന നിലയിൽ ഇടം പിടിച്ചത്. മൂവായിരത്തിലേറെ പ്രശസ്ത വ്യക്തികളെ ഓർമ്മയിൽ നിന്ന് […]

Continue Reading

തീരാനോവായി അവർ ഒന്നിച്ചുമടങ്ങി; കണ്ണീരോടെ നാട് വിട ചൊല്ലി; കരിമ്പയിലെ നാലു സഹപാഠികള്‍ക്ക് നിത്യനിദ്ര

പാലക്കാട്: ജീവിച്ചു കൊതിതീരും മുമ്പേ വിധി തട്ടിയെടുത്ത ആ നാലു കൂട്ടുകാരും അടുത്തടുത്ത ഖബറുകളില്‍ നിത്യനിദ്ര പൂകി. തുപ്പനാട് കരിമ്പനയ്ക്കല്‍ ഹാളില്‍ പൊതുദര്‍ശനം പൂര്‍ത്തിയാക്കിയശേഷം പത്തരയോടെയാണ് തുപ്പനാട് മസ്ജിദില്‍ നാലു വിദ്യാര്‍ത്ഥിനികളുടേയും മൃതദേഹം എത്തിച്ചത്. മയ്യത്ത് നമസ്‌കാരത്തിനുശേഷം അടുത്തടുത്തായി തയ്യാറാക്കിയ ഖബറില്‍ നാലുപേരെയും സംസ്‌കരിച്ചു. പാലക്കാട് ജില്ലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രാവിലെ ആറ് മണിയോടെയാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. തുടര്‍ന്ന് വീടുകളിലും കരിമ്പനയ്ക്കല്‍ ഹാളിലുമെത്തിച്ച കരിമ്പ വാഹനാപകടത്തില്‍ മരിച്ച നാലു പെണ്‍കുട്ടികള്‍ക്കും […]

Continue Reading

ശക്തി കൂടിയ ന്യൂനമര്‍ദ്ദം; ഇന്ന് തെക്കന്‍ ജില്ലകളില്‍ തീവ്രമഴ, ഓറഞ്ച് അലര്‍ട്ട്, കടലില്‍ പോകരുത്

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും തീവ്രവും ശക്തവുമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മന്നാര്‍ കടലിടുക്കിനു മുകളിലായി നിലനില്‍ക്കുന്ന ശക്തി കൂടിയ ന്യൂനമര്‍ദ്ദം വരും മണിക്കൂറുകളില്‍ തെക്കന്‍ തമിഴ് നാട് […]

Continue Reading

അമ്മയുടെ തോല്‍വിക്ക് പകരം വീട്ടാന്‍ മകന്‍; കെജരിവാളിനെതിരെ ന്യൂഡല്‍ഹിയില്‍ സന്ദീപ് ദീക്ഷിത്

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ ഡല്‍ഹിയില്‍ പോരാട്ടം കടുപ്പിക്കാന്‍ കോണ്‍ഗ്രസും. 21 പേരടങ്ങുന്ന ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പുറത്തു വിട്ടു. പരിചയസമ്പത്തും യുവത്വവും സമ്മേളിക്കുന്ന ലിസ്റ്റില്‍, ന്യൂഡല്‍ഹി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വമാണ് ഹൈലൈറ്റ്. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ നേരിടാന്‍ പാര്‍ട്ടിയുടെ സീനിയര്‍ നേതാവിനെ തന്നെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയത്. മൂന്നു തവണ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിന്റെ മകനും മുന്‍ എംപിയുമായ സന്ദീപ് ദീക്ഷിത് ആണ് ന്യൂഡല്‍ഹി മണ്ഡലത്തില്‍ കെജരിവാളിനെ നേരിടുക. ഷീല ദീക്ഷിത് 2013 ലും […]

Continue Reading

‘ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്’; ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കൊണ്ടുവന്ന ബില്ലിനാണ് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. അടുത്ത ആഴ്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബറിലാണ് രാം നാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതി കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2029 ഓടെ രാജ്യത്ത് നിയമസഭ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ ഒറ്റത്തവണയാക്കാനാണ് ബില്ലില്‍ ലക്ഷ്യമിടുന്നത്. ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്തിയശേഷം 100 ദിവസത്തിനുള്ളില്‍ തദ്ദേശ […]

Continue Reading

അച്ഛന്റെ മടിയില്‍ ഇരുന്ന് കീര്‍ത്തി, താലി ചാര്‍ത്തി ആന്റണി; താരസുന്ദരിക്ക് മാംഗല്യം

തെന്നിന്ത്യന്‍ താരസുന്ദരി കീര്‍ത്തി സുരേഷ് വിവാഹിതയായി. ആന്റണി തട്ടിലാണ് വരന്‍. ഗോവയില്‍ വച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങള്‍ കീര്‍ത്തി തന്നെയാണ് പങ്കുവച്ചത്. ഹിന്ദു മതാചാരപ്രകാരമായിരുന്നു വിവാഹം. അച്ഛന്റെ സുരേഷ് കുമാറിന്റെ മടിയില്‍ ഇരുന്ന കീര്‍ത്തിയെ ആന്റണി താലിചാര്‍ത്തുകയായിരുന്നു. പച്ച ബോര്‍ഡറിലുള്ള മഞ്ഞ പട്ടുസാരിയായിരുന്നു കീര്‍ത്തിയുടെ വേഷം. കസവ് മുണ്ടും കുര്‍ത്തയും വേഷ്ടിയുമാണ് ആന്റണി അണിഞ്ഞത്. ഗോവയില്‍ നടന്ന ഡെസ്റ്റിനേഷന്‍ വിവാഹത്തില്‍ സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പടെ […]

Continue Reading

എല്ലാ സ്ത്രീകളുടെയും അക്കൗണ്ടില്‍ മാസംതോറും 1000 രൂപ, പദ്ധതിക്ക് അനുമതി; ഭരണത്തില്‍ വന്നാല്‍ ഇരട്ടിയാക്കുമെന്ന് കെജരിവാള്‍

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് 18 കഴിഞ്ഞ എല്ലാ സ്ത്രീകള്‍ക്കും മാസം 1000 രൂപ വീതം നല്‍കുന്ന പദ്ധതിക്ക് ഡല്‍ഹി മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതായി ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിക്കാണ് മന്ത്രിസഭ അനുമതി നല്‍കിയത്. വീണ്ടും ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഇത് 2100 രൂപയാക്കി ഉയര്‍ത്തുമെന്നും അരവിന്ദ് കെജരിവാള്‍ പ്രഖ്യാപിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് ആംആദ്മിയുടെ പുതിയ രാഷ്ട്രീയ നീക്കം. ഇതിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ നാളെ […]

Continue Reading

വാര്യാട് ഇനി വാഹനങ്ങള്‍ക്ക് വേഗത കുറയും

കല്‍പ്പറ്റ: മുട്ടില്‍-വാര്യാട് ഭാഗത്ത് വാഹനാപകടങ്ങള്‍ പതിവ് സംഭവമാണ്. നിരവധി ജീവനുകളാണ് ഇവിടെ പൊലിഞ്ഞിട്ടുള്ളത്. നിരന്തരമുണ്ടാകുന്ന അപകടത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി നിരവധി ഇടപെടലുകളാണ് എം.എല്‍.എ നടത്തിയിട്ടുള്ളത്. 07.01.2022 ന് കല്‍പ്പറ്റ നിയോജകണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖിന്റെ അദ്ധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ജില്ലാ കളക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പോലീസ് മേധാവി, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, നാഷണല്‍ ഹൈവ്വേ അധികൃതര്‍, റോഡ് സേഫ്റ്റി അധികൃതര്‍, ജനപ്രതിനിധികള്‍, വാര്യാട് ജനകീയ സമിതി ഉള്‍പ്പെടെയുള്ളവരുടെ യോഗം വിളിച്ച് ചേര്‍ത്തിരുന്നു. […]

Continue Reading

വിദ്യാഭ്യാസത്തോടൊപ്പം കലകളും സാഹിത്യങ്ങളും പരിപോശിപ്പിക്കണം; സംഷാദ് മരക്കാർ

പനമരം: കലയും സാഹിത്യവും ലോകത്തെ കീഴടക്കാൻ പര്യാപ്‌തമാണെന്നും വളർന്നു വരുന്ന തലമുറകൾ വിദ്യാഭ്യാസത്തോടൊപ്പം മെച്ചപ്പെട്ട നിലയിൽ കലകളും സാഹിത്യങ്ങളും പരിപോശിപ്പിക്കണമെന്നും വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർപറഞ്ഞു ബദ്റുൽ ഹുദയിൽ വിദ്യാർത്ഥി റെൻഡെവ്യു ലൈഫ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബദ്റുൽ ഹുദ ജനറൽ സെക്രട്ടറി ഉസ്‌മാൻ മൗലവി അധ്യക്ഷത വഹിച്ചു. മർകസ് ഹിഫ്ള് അക്കാദമി അഡ്മിനിസ്റ്റേറ്റർ ഹാഫിള് അബ്ദുദുസമദ് സഖാഫി, റഷീദുദ്ദീൻ ശാമീൽ ഇർഫാനി കാന്തപുരം, നൗഫൽ അഹ്സനി പെരുന്തട്ട, അർഷദ് നൂറാനി […]

Continue Reading

മത്സ്യ-മാംസ മാർക്കറ്റിൽ അശാസ്ത്രീയമായി ഡ്രൈനേജ്; നടപടി സ്വീകരിക്കണം: എസ്ഡിപിഐ

തലപ്പുഴ: തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള തലപ്പുഴയിലെ മത്സ്യ-മാംസ മാർക്കറ്റിൽ അശാസ്ത്രീയമായി ഡ്രൈനേജ് നിർമിച്ച കരാറുകാരനെതിരെയും അതിന് കൂട്ട്നിന്ന ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ തലപ്പുഴ ബ്രാഞ്ച് കമ്മിറ്റി. ഉദ്ഘാടനം കഴിഞ്ഞിട്ട് ചുരുങ്ങിയ മാസങ്ങൾ മാത്രം പിന്നിട്ടഇവിടെ മാലിന്യനിർമ്മാജനത്തിന് വേണ്ടി നിർമിച്ച കുഴി നിറഞ്ഞ് അതിൽ നിന്ന് പുഴുക്കൾ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ഇത് മാലിന്യ നിർമ്മാർജനത്തിന് വേണ്ടി നിർമിച്ച കുഴിക്ക് വലിപ്പമില്ല എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. പൊതുഖജനാവിൽ നിന്ന് ലക്ഷങ്ങൾ മുടക്കി നിർമിക്കുന്ന ഇത്തരം […]

Continue Reading