സഹായം തേടുമ്പോള്‍ പഴയ ബില്‍ എടുത്തു നീട്ടുന്നു; കേന്ദ്രത്തെ വിമര്‍ശിച്ച് ഹൈക്കോടതി, 120 കോടി ഇളവ് പരിഗണിക്കാന്‍ നിര്‍ദേശം
കൊച്ചി: മുന്‍കാലഘട്ടങ്ങളിലെ എയര്‍ലിഫ്റ്റിങ്ങ് ചാര്‍ജായി 132 കോടി ഈടാക്കാനുള്ള കേന്ദ്രസര്‍ക്കര്‍ നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി. 2006 കാലഘട്ടം മുതലുള്ള ബില്ലുകളാണ് കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയത്. ഇത്രയും കാലം കഴിഞ്ഞ് ഇപ്പോള്‍ ഈ ബില്ലുകള്‍ പെട്ടെന്ന് എങ്ങനെ വന്നുവെന്ന് കോടതി ചോദിച്ചു. ആവശ്യപ്പെട്ട 132 കോടിയില്‍ 120 കോടി പഴയ ബില്ലാണ്. ഇതില്‍ ഇളവ് നല്‍കാനും, ആ തുക വയനാട് പുനരധിവാസത്തിന് ചെലവഴിക്കാനായി മാനദണ്ഡങ്ങളില്‍ ഇളവു വരുത്തിക്കൂടേയെന്നും ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു. സംസ്ഥാന ദുരന്ത നിവാരണ നിധിയില്‍ ആകെയുള്ള […]
Continue Reading