പൂര്‍ണമായും തകര്‍ന്ന ചൂരല്‍മല പാലം കൂടുതല്‍ ഉറപ്പോടെ പുനര്‍നിര്‍മിക്കാന്‍ നടപടികള്‍ തുടങ്ങി
ചൂരല്‍മല: ഉരുള്‍പൊട്ടലില്‍ പൂര്‍ണമായും തകര്‍ന്ന ചൂരല്‍മല പാലം കൂടുതല്‍ ഉറപ്പോടെ പുനര്‍നിര്‍മിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി. പാലം പുനര്‍നിര്‍മിക്കാനുള്ള പ്രാഥമിക പദ്ധതി നിര്‍ദേശം പൊതുമരാമത്തു വകുപ്പ് പാലം വിഭാഗം സര്‍ക്കാരിന് സമര്‍പ്പിച്ചു. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് പൊതുമരാമത്ത് വകുപ്പ് പദ്ധതി രേഖ തയാറാക്കിയത്. ഇനിയൊരു ദുരന്തമുണ്ടായാല്‍ അതിജീവിക്കാന്‍ ശേഷിയുള്ള വിധത്തിലായിരിക്കും പാലം പണിയുകയെന്ന് അധികൃതര്‍ പറഞ്ഞു.കഴിഞ്ഞ ദുരന്തത്തില്‍ പരമാവധി ഉയര്‍ന്ന വെള്ളത്തിന്റെ അളവ് തിട്ടപ്പെടുത്തി അതിനെക്കാള്‍ ഉയരത്തില്‍ പണിയാനാണ് ഉദ്ദേശിക്കുന്നത്. അതിനാല്‍ മുന്‍പുണ്ടായിരുന്ന പാലത്തിനെക്കാള്‍ ഉയരം പുതിയ […]
Continue Reading