ഇന്തോനേഷ്യയിലെ ബാലിയില്‍ യാത്രാ ബോട്ട് മുങ്ങി, രണ്ട് മരണം, 43 പേര്‍ക്കായി തിരച്ചില്‍

ബാലി: ഇന്തോനേഷ്യയിലെ ബാലിയില്‍ യാത്രാ ബോട്ട് മുങ്ങി രണ്ട് മരണം. 20 പേരെ രക്ഷപ്പെടുത്തി. റിസോര്‍ട്ട് ദ്വീപിനടുത്ത് 65 പേരുമായി പോയ യാത്ര ബോട്ടാണ് മുങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി 11.20നാണ് അപകടം. അപകടത്തില്‍ കാണാതായ 43 പേര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. ഫെറിയില്‍ 53 യാത്രക്കാരും 12 ജീവനക്കാരും 14 ട്രക്കുകള്‍ ഉള്‍പ്പെടെ 22 വാഹനങ്ങളും ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രക്ഷപ്പെട്ടവരില്‍ പലരും അബോധാവസ്ഥയിലാണെന്ന് ബന്യുവങി പൊലീസ് മേധാവി രാമ സംതമ പുത്ര അറിയിച്ചു. കിഴക്കന്‍ ജാവയിലെ കെറ്റപാങ് […]

Continue Reading

ഗില്ലിന് സെഞ്ച്വറി, സെഞ്ച്വറിക്കരികെ വീണ് ജയ്സ്വാള്‍, 300 കടന്ന് ഇന്ത്യ

മൂന്ന് മാറ്റമാണ് ആദ്യ ടെസ്റ്റ് കളിച്ച ടീമില്‍ വരുത്തിയത്. പേസര്‍ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ പകരം ആകാശ് ദീപ് എത്തി. ശാര്‍ദുള്‍ ഠാക്കൂറിനെയും ബി സായ് സുദര്‍ശനെയും ഒഴിവാക്കി. പകരം ഓള്‍റൗണ്ടര്‍മാരായ നിതീഷ് കുമാര്‍ റെഡ്ഡിയും വാഷിങ്ടണ്‍ സുന്ദറും ഇടംകണ്ടു. രവീന്ദ്ര ജഡേജ ഉള്‍പ്പെടെ മൂന്ന് ഓള്‍ റൗണ്ടര്‍മാര്‍ ടീമിലെത്തി. ടീമുകള്‍ ഇങ്ങനെ ഇന്ത്യ: യശസ്വി ജയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, […]

Continue Reading

തുറന്നുപറഞ്ഞത് വേറെ മാര്‍ഗമില്ലാത്തതിനാല്‍, എന്തു ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാര്‍, ചുമതലകള്‍ കൈമാറി: ഡോ. ഹാരിസ് ചിറയ്ക്കല്‍

തിരുവനന്തപുരം: തുറന്നു പറഞ്ഞത് ശരിയല്ലെന്ന് അറിയാമെങ്കിലും, വേറെ മാര്‍ഗങ്ങളില്ലായിരുന്നുവെന്ന് ഡോ. ഹാരിസ് ചിറയ്ക്കല്‍. തുറന്നു പറച്ചിലില്‍ നടപടി ഉണ്ടാകുമെന്ന് കരുതുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത് തെറ്റായിപ്പോയി എന്നറിയാം. എന്തു ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണ്. നടപടികളെ ഭയപ്പെടുന്നില്ല. ജോലി നഷ്ടപ്പെടുമെന്ന ഭയമില്ല. പോരാട്ടം നടത്തിയത് ബ്യൂറോക്രസിക്കെതിരെയാണ്. സസ്‌പെന്‍ഷനോ മറ്റു നടപടികളോ പ്രതീക്ഷിക്കുന്നതിനാല്‍, വകുപ്പിന്റെ മേധാവി എന്ന നിലയില്‍ വകുപ്പിന്റെ ചുമതലകളും രേഖകളും ജൂനിയര്‍ ഡോക്ടര്‍ക്ക് കൈമാറിയതായും ഡോ. ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞു. ഇന്നലെയും തിങ്കളാഴ്ചയും അന്വേഷണ സമിതിക്ക് മുമ്പില്‍ താന്‍ […]

Continue Reading

മുഹമ്മദ് റാഫി കെ.ഇഎമേർജിംഗ് യങ്ങ് ലീഡർ

കൽപറ്റ:സാമൂഹ്യരംഗത്ത് പ്രവർത്തിക്കുന്ന 40 യുവ നേതാക്കളെ തെരെഞ്ഞെടുക്കുന്നതിന് ഡൽഹി ബേസ്ഡ് തിംഗ് ടാംഗ് ആയ AIMDC യുടെ നേതൃത്വത്തിൽ ബാംഗളുരിൽ വച്ച് നടന്ന ത്രിദിന വിദ്യാഭ്യാസ സമ്മേളനത്തിൽ വയനാട് തരുവണ സ്വദേശിയായ മുഹമ്മദ് റാഫി കെ.ഇ തെരെഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിനകത്തും പുറത്തുംവിവിധ മേഘലകളിൽ പ്രവർത്തിക്കുന്ന ആയിരത്തോളം പേരുടെനോമിനേഷനുകളാണ് പരിഗണിക്കപ്പെട്ടത്. പതിറ്റാണ്ടിലേറെകാലമായി വിവിധ വിദ്യാഭ്യാസ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന ഷീൻ ഇൻ്റർനാഷണൽ മാനേജിംഗ് ഡയറയാടർ ആണു റാഫി. പ്രമുഖ വിദ്യാഭ്യാസ സംഘടനയായ TREND കേരളയുടെ സംസ്ഥാന പ്രവർത്തക സമിതി […]

Continue Reading

വനിതാലീഗ് ലഹരിക്കെതിരെ ക്യാമ്പയിൻ

പടിഞ്ഞാറത്തറ. വനിതാ ലീഗ് ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി ആരംഭിച്ച മടിത്തട്ടു കാമ്പയിൻ പടിഞ്ഞാറത്തറ പഞ്ചായത്തിലെ മുഴുവൻ ശഖാകളിലും പൂർ ത്തിയാക്കി. കാമ്പയിന്റെ പഞ്ചായത്ത്‌ തല സമാപനം നടത്തി. ബാഫാഖി സൗദത്തിൽ നടന്ന സമാപന പരിപാടി മുസ്‌ലിം ലീഗ് ജില്ലാ സെക്രെട്ടറി കെ ഹാരിസ് ഉദ്ഘടനം ചെയ്തു. പ്രൊവിന്റോ എക്സയ്‌സ് ഓഫീസർ പ്രൊമോദ് ബോധവത്കരണം നടത്തി. പടിഞ്ഞാറ പഞ്ചായത്തിലെ മുതിർന്ന വനിതാ ലീഗ് പ്രവർത്തകരായ. ആമിന അന്തത്തോടൻ. ആയിഷ പി സി. ആമിന വാണിയംകണ്ടി. […]

Continue Reading

തൃശൂരില്‍ രണ്ട് നവജാതശിശുക്കളെ കുഴിച്ചുമൂടി; അസ്ഥിക്കഷണങ്ങളുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍

തൃശൂര്‍: അവിവാഹിതരായ മാതാപിതാക്കള്‍ നവജാത ശിശുക്കളെ കൊന്നു കുഴിച്ചുമൂടിയെന്ന് വെളിപ്പെടുത്തല്‍. ദോഷം തീരുന്നതിന് കര്‍മ്മം ചെയ്യാന്‍ അസ്ഥി പെറുക്കി സൂക്ഷിച്ചു. തൃശൂര്‍ പുതുക്കാടാണ് സംഭവം. അസ്ഥിക്കഷണങ്ങളുമായി പൊലീസ് സ്റ്റേഷനിലെത്തിയ യുവാവാണ് ഇക്കാര്യം പറഞ്ഞത്. സംഭവത്തില്‍ പുതുക്കാട് വെള്ളിക്കുളങ്ങര സ്വദേശിയായ 26 കാരനേയും 21 കാരിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്നു വര്‍ഷം മുമ്പാണ് ആദ്യ സംഭവം. അവിവാഹിതരായ ഇവര്‍ക്ക് ഒരു കുട്ടി ജനിച്ചു. സ്വന്തം വീട്ടിലെ ശുചിമുറിയിൽ വെച്ചായിരുന്നു പ്രസവം. എന്നാല്‍ പ്രസവശേഷം കുട്ടി മരിച്ചതായും, കുഞ്ഞിനെ കുഴിച്ചിട്ടതായും […]

Continue Reading

കാബിനില്‍ പുകയുടെ മണം; യാത്ര പുറപ്പെട്ട് 45 മിനിറ്റിന് ശേഷം എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

ന്യൂഡല്‍ഹി: കാബിനില്‍ നിന്ന് പുകയുടെ മണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. മുംബൈയില്‍നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് തിരിച്ചിറക്കിയത്. വിമാനം സുരക്ഷിതമായി മുംബൈയില്‍ തിരിച്ചിറക്കിയതായും യാത്രക്കാര്‍ക്കു മറ്റൊരു വിമാനം ഏര്‍പ്പെടുത്തിയതായും എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. മുംബൈ വിമാനത്താവളത്തില്‍ നിന്ന് യാത്ര തുടങ്ങി 45 മിനിറ്റിന് ശേഷം മുംബൈയില്‍ തന്നെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തുവെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു. അപ്രതീക്ഷിത തടസ്സം കാരണം യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ട് കുറയ്ക്കാന്‍ ഗ്രൗണ്ട് […]

Continue Reading

കോഴിക്കോട് മണ്ണിടിഞ്ഞ് അപകടം; നിര്‍മാണ തൊഴിലാളികള്‍ക്ക് പരിക്ക്, ഒരാള്‍ കുടുങ്ങിക്കിടക്കുന്നു

കോഴിക്കോട്: കോഴിക്കോട് നെല്ലിക്കോട് മണ്ണിടിഞ്ഞ് അപകടം. നഗരത്തോട് ചേര്‍ന്ന ബെപ്പാസില്‍ പുതിയ ആറ് വരിപാതയ്ക്ക് സമീപത്തെ സ്വകാര്യ ഫ്‌ളാറ്റിന്റെ നിര്‍മാണ പ്രദേശത്താണ് അപകടം. മണ്ണിടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. മൂന്ന് തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ രണ്ട് പേരെ രക്ഷപ്പെടുത്തി. ഒരാള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

Continue Reading

ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാം; ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി വാട്ആപ്പ്. ആപ്പില്‍ നിന്ന് നേരിട്ട് ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. ഫീച്ചര്‍ നിലവില്‍ ഐഒഎസ് ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ഫീച്ചര്‍ ലഭ്യമാകുന്നതോടെ തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ ഇനി ആശ്രയിക്കേണ്ടി വരില്ല. പിഡിഎഫ് ഫോര്‍മാറ്റില്‍ ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാനും മാറ്റാനും കഴിയുന്ന ഫീച്ചര്‍ ആഡ്രോയിഡ് ബീറ്റ ടെസ്റ്റര്‍മാര്‍ക്കാണ് ലഭ്യമാകുക. ആന്‍ഡ്രോയിഡ് പതിപ്പ് 2.25.18.29-നുള്ള വാട്സ്ആപ്പ് ബീറ്റയിലാണ് ഈ ഫീച്ചര്‍ ആദ്യം കണ്ടെത്തിയത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഏറ്റവും […]

Continue Reading

സ്വരാജ് അവാര്‍ഡിനായി പുസ്തകം അയച്ചിട്ടില്ലെന്ന് സാഹിത്യ അക്കാദമി; വിശദീകരണവുമായി സെക്രട്ടറി

തൃശൂര്‍: സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് എം സ്വരാജിന്റെ പൂക്കളുടെ പുസ്തകം അയച്ചതാരാണെന്ന ചോദ്യത്തിന് മറുപടിയുമായി സാഹിത്യ അക്കാദമി സെക്രട്ടറി സിപി അബൂബക്കര്‍. എം സ്വരാജ് അക്കാദമി അവാര്‍ഡിന് പുസ്തകം അയച്ചിട്ടില്ലെന്നും ഇത്തവണത്തെ പതിനാറ് പുരസ്‌കാരങ്ങളില്‍ 11 എണ്ണവും പുസ്തകം അയച്ചുതരാത്തവര്‍ക്കാണെന്നും സിപി അബൂബക്കര്‍ പറഞ്ഞു. 2023ല്‍ കവിതയ്ക്ക് അവാഡ് ലഭിച്ച കല്‍പ്പറ്റ നാരായണന്‍, ആത്മകഥയ്ക്ക് അവാഡ് ലഭിച്ച കെ വേണു, വൈജ്ഞാനിക സാഹിത്യത്തിന് അവാഡ് ലഭിച്ച ബി രാജീവന്‍ എന്നിവരും അവാഡിനായി പുസ്തകം അയച്ചിരുന്നില്ലെന്നും സിപി അബൂബക്കറിന്റെ […]

Continue Reading