പുകലമാളത്ത് കാട്ടാനശല്യം അതിരൂക്ഷം
സുല്‍ത്താൻബത്തേരി: ചെതലയം പുകലമാളത്ത് കാട്ടാനശല്യം അതിരൂക്ഷം. വീടിനു സമീപംവരെ എത്തിയാണ് ആനകള്‍ മനുഷ്യജീവന് ഭീഷണി ഉയർത്തുന്നത്. വലിയ കൃഷിനാശവും ആനകള്‍ വരുത്തുന്നുണ്ട്. വനത്തോടു ചേർന്നുള്ള പ്രദേശമാണ് പുകലമാളം. കഴിഞ്ഞദിവസം പുകലമാളത്ത് ഇറങ്ങിയ കാട്ടാന തയ്യില്‍ ഷമീർ, പാട്ടത്തൊടി ആലി, മുണ്ടൻതൊടി റഷീദ് എന്നിവരുടെ തെങ്ങ്, വാഴ, കപ്പ കൃഷികള്‍ നശിപ്പിച്ചു. ബത്തേരി-പുല്‍പ്പള്ളി റോഡിനടുത്താണ് ഷമീറിന്‍റെ വീട്. ഇദ്ദേഹത്തിന്‍റെ മുറ്റത്തുനിന്ന തെങ്ങിൻതൈയും റഷീദിന്‍റെ വീട്ടുവളപ്പിലെ തെങ്ങും കപ്പയും ആന നശിപ്പിച്ചു. സന്ധ്യമയങ്ങുന്നതോടെ ജനവാസ മേഖലയല്‍ എത്തുന്ന ആനകള്‍ നേരം […]
Continue Reading