കണ്ടത് ജോയിയുടെ കാലോ?; റോബോട്ടിക് കാമറയില്‍ ചില അടയാളങ്ങള്‍; സ്‌കൂബ സംഘം ടണലിനുള്ളിലേക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോടില്‍ കാണാതായ ജോയിയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതായി സൂചന. കാമറ ഘടിപ്പിച്ച റോബോട്ടിക് യന്ത്രം ഉപയോഗിച്ചു നടത്തിയ പരിശോധനയിലാണ് ശരീരഭാഗങ്ങളെന്ന് സംശയിക്കുന്ന ദൃശ്യം കണ്ടത്. ഡാര്‍ക് റോബോട്ട് ഉപയോഗിച്ചുകൊണ്ടുള്ള പരിശോധനയാണ് നടത്തുന്നത്. ജോയി വീണതിന്റെ 10 മീറ്റര്‍ മാറിയാണ് ശരീരഭാഗങ്ങളെന്നു തോന്നിക്കുന്ന ദൃശ്യം ലഭിച്ചത്. ദൃശ്യങ്ങളില്‍ വന്‍തോതില്‍ മാലിന്യങ്ങളുടെ കൂമ്പാരമാണ് കാണുന്നത്. ഇതില്‍ കണ്ടത് ജോയിയുടെ ശരീരമാണോ എന്ന് സ്ഥിരീകരിക്കാനാറായിട്ടില്ലെന്ന് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്ന എന്‍ഡിആര്‍എഫ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ദൃശ്യങ്ങള്‍ കണ്ട സാഹചര്യത്തില്‍ ടണലിനുള്ളില്‍ […]
Continue Reading