പതിവ് തെറ്റിക്കാതെ ഇക്കുറിയും അമ്മമാരെ കാണാൻ പനമരം കുട്ടി പോലീസെത്തി

പനമരം: ഒക്ടോബർ 1 വയോജന ദിനത്തിൽ പനമരത്തെ നവജ്യോതി വ്യദ്ധമന്ദിരത്തിലെത്തി പനമരം കുട്ടി പോലീസ്” കഴിഞ്ഞ 6 വർഷമായി ഒക്ടോബർ 1 ന് തങ്ങൾ ശേഖരിച്ച ഭക്ഷണ സാമാഗ്രികളുമായി വ്യദ്ധസദനത്തിലെത്തിഅമ്മമാരെ കാണുന്ന പനമരം കുട്ടി പോലീസ് ഈ വർഷവും പതിവ് തെറ്റിച്ചില്ല . അമ്മമാരോടൊപ്പം അടിയും പാടിയും സമയം ചിലവഴിച്ചിട്ടാണ് കേഡറ്റുകൾ പിരിഞ്ഞു പോയത്.

Continue Reading

വാണിജ്യ സിലിണ്ടറിന് വില കൂടി; 15.50 രൂപയുടെ വര്‍ധന

കൊച്ചി:  പാചകവാതക സിലിണ്ടറിന് വില കൂട്ടി. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് (19 കിലോഗ്രാം) 15-15.5 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ വില 1,602.5 രൂപയായി. തിരുവനന്തപുരത്ത് 1,623.5 രൂപ. കോഴിക്കോട്ട് 1,634.5 രൂപ. കഴിഞ്ഞ 6 മാസങ്ങളിൽ തുടർച്ചയായി വില കുറച്ചശേഷമാണ് ഇന്നു പ്രാബല്യത്തിൽ വന്നവിധം വില വർധിപ്പിച്ചത്. അതേസമയം, വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ (14.2 കിലോഗ്രാം) വിലയിൽ ഇക്കുറിയും മാറ്റംവരുത്തിയില്ല. വില കൊച്ചിയിൽ 860 രൂപ. കോഴിക്കോട്ട് 861.5 രൂപ; തിരുവനന്തപുരത്ത് 862 രൂപ.

Continue Reading

ചീരാലിൽ പുലി കൂട്ടിലായി

ചീരാൽ പുളിഞ്ചലിൽ പുലി കൂട്ടിലായിട്ടിലായി. പുളിഞ്ചിൽ ഇന്നലെ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഇന്ന് പുലർച്ചയോടെ പുലി കുടുങ്ങിയത്. ഇന്നലെ രാവിലെ പ്രദേശത്തെ ഒരു വീട്ടിൽ നിന്നും പശു കിടാവിനെ പുലി പിടിച്ചിരുന്നു.

Continue Reading

കല്ലുവയൽ പാടശേഖര സമിതി പമ്പ് ഹൗസ് ഉദ്ഘാടനംനിർവഹിച്ചു

കരണി : ടി. സിദ്ധിഖ് .എൽ.എ യുടെ 2022-23 സാമ്പത്തിക വർഷത്തെ പ്രദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച കല്ലുവയൽ പാടശേഖര സമിതിക്ക് നിർമ്മിച്ച് നൽകിയ പമ്പ് ഹൗസിൻ്റെ ഉദ്ഘാടനം ടി സിദ്ധിഖ് എം.എൽ. എ നിർവഹിച്ചു.കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് അംഗം നജീബ് കരണി സ്വാഗതം പറഞ്ഞ ഉദ്ഘാടന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. രജിത അദ്ധ്യക്ഷത വഹിച്ചു ഗ്രാമ പഞ്ചായത്ത് വൈസ് പ്രസീഡണ്ട് നൂർഷ ചേനോത്ത് , പനമരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ […]

Continue Reading

വ്യാപാരികളെ ഒഴിപ്പിക്കാൻ ശ്രമം; പ്രതിഷേധവുമായി മർച്ചന്റ്സ് അസോസിയേഷൻ

മാനന്തവാടി: പതിറ്റാണ്ടുകളായി വാടകയ്ക്ക് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ അനധികൃതമായി ഒഴിപ്പിക്കാൻ ശ്രമിക്കുന്നതായി പരാതി. മാനന്തവാടി മൈസൂർ റോഡിലെ ഇ.എ. കോംപ്ലക്സിലെ ഇരുപതോളം വ്യാപാരികളാണ് കെട്ടിടത്തിന്റെ പുതിയ ഉടമയ്ക്കെതിരെ രംഗത്തെത്തിയത്. ഇതിൽ പ്രതിഷേധിച്ച് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ഗാന്ധി പാർക്കിൽ പ്രതിഷേധ യോഗം ചേർന്നു. കെട്ടിടം അടുത്തിടെ വിലയ്ക്ക് വാങ്ങിയ പുതിയ ഉടമയുടെ ആളുകൾ, വ്യാപാരികളുടെ സമ്മതമില്ലാതെ സ്ഥാപനങ്ങളുടെ നെയിം ബോർഡുകളും ചെടിച്ചട്ടികളും എടുത്തുമാറ്റുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി വ്യാപാരികൾ ആരോപിച്ചു. പതിറ്റാണ്ടുകളായി കൃത്യമായി വാടക നൽകി പ്രവർത്തിക്കുന്ന […]

Continue Reading

ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 11, 12, 13 തീയതികളിൽസംഘാടക സമിതി രൂപീകരിച്ചു

തരിയോട്: വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 11, 12, 13 തീയതികളിലായി തരിയോട് നിർമ്മല ഹൈസ്കൂൾ, സെൻറ് മേരീസ് യുപി സ്കൂൾ എന്നിവിടങ്ങളിൽ വച്ച് നടക്കും. കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടകസമിതി യോഗം നിർമ്മല ഹൈസ്കൂളിൽ വച്ച് നടന്നു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഡെൻസി ജോൺ അധ്യക്ഷത വഹിച്ചു. വൈത്തിരി എ.ഇ.ഒ ബാബു ടി മേള വിശദീകരിച്ചു. ജനപ്രതിനിധികൾ, സ്ഥാപന മേധാവികൾ, അധ്യാപക സംഘടന പ്രതിനിധികൾ, പിടിഎ […]

Continue Reading

വയനാട് ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ്ഫിറ്റ് വെൽ പുൽപ്പള്ളി ജേതാക്കൾ

സെപ്തംബർ 27,28 ദിവസങ്ങളിലായി പുൽപ്പള്ളിയിൽ വച്ച് നടന്ന വയനാട് ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ പുൽപ്പള്ളി ഫിറ്റ് വെൽ ജിംനേഷ്യം ജേതാക്കളായി . വൈത്തിരി ചാലഞ്ച് മാർഷ്യൽ ആട്സ് അക്കാദമിയാണ് റണ്ണേഴ്സ് അപ് . എലെയ്ൻ ആൻ നവീൻ , ശ്രേയ , ആര്യ വി. എസ് , പൂജ കൃഷ്ണ എസ് , ആൽബർട്ട് കെ ഷിനു , മുഹമ്മദ് റിഷാൻ എം ആർ , ദീപു ബാലകൃഷ്ണൻ തുടങ്ങിയവർ വിവിധ വിഭാഗങ്ങളിൽ ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ് […]

Continue Reading

വികസനസദസ്സ് സംഘടിപ്പിച്ചു

അമ്പലവയൽ: തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ നേതൃത്ത്വത്തിൽ അമ്പലവയൽ ഗ്രാമപഞ്ചായത്ത് വടുവൻചാൽ ജയലക്ഷ്മി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജില്ലയിലെ പ്രഥമ വികസന സദസ്സ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് C അസൈനാർ ഉൽഘാടനം ചെയ്തു.സംസ്ഥാന സർക്കാർ തദ്ദേശ സ്ഥാപനങ്ങൾ മുഖേന നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്കിടയിൽ അവതരിപ്പിച്ച് അതത് തദ്ദേശ സ്ഥാപന പരിധിയിൽ വരും നാളുകളിൽ നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങൾക്കായുള്ള ആശയങ്ങളും നിർദ്ദേശങ്ങളും ജനങ്ങളിൽ നിന്നും സ്വരൂപിക്കുക എന്നത് ലക്ഷ്യമിട്ടാണ് വികസന സദസ്സുകൾ സംഘടിപ്പിക്കുന്നത്. അമ്പലവയൽ ഗ്രാമ പഞ്ചായത്ത് വിവിധ മേഖലകളിൽ […]

Continue Reading

രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി: യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി

കോട്ടത്തറ: രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബി ജെ പി നേതാവിനെ അറസ്റ്റ് ചെയ്യാത്ത പിണറായി സർക്കാരിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് യു ഡി എഫ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്ണിയോട് പ്രതിഷേധ പ്രകടനം നടത്തി.ചെയർമാൻ അബ്ദുള്ള വൈപ്പടി,കൺവീനർ സുരേഷ് ബാബു വാളൽ, സി സി തങ്കച്ചൻ ,വി സി അബൂബക്കർ ഹാജി, പി പി റെനീഷ്, പി സി അബ്ദുള്ള, സി.കെ ഇബ്രായി, കെ.കെ മുഹമ്മദലി, ഗഫൂർ വെണ്ണിയോട്, വി ഡി രാജു, വി ജെ […]

Continue Reading

എടപ്പെട്ടി സ്കൂൾ വാർഷികകായികമേള നടത്തി

കല്പറ്റ : എപ്പെട്ടി ഗവ. എൽ പി സ്കൂൾ വാർഷിക കായികമേള കല്പറ്റ മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടത്തി. പ്രീ-പ്രൈമറി, എൽ പി വിഭാഗങ്ങൾക്ക് 6 ഇനങ്ങളിലായിരുന്നു മൽസരങ്ങൾ. കായിക താരങ്ങളുടെ മാർച്ച് പാസ്റ്റിൽ വൈത്തിരി ബി ആർ സി കോ- ഓർഡിനേറ്റർ പി ഉമേഷ് സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് ദീപശിഖാ പ്രയാണവും ഡിസ്പ്ലേ അവതരണവും നടന്നു.പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ കായികമേള ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ബി ഖദീജ അധ്യക്ഷത […]

Continue Reading