തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചു.

തിരുവനന്തപുരംഃ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ച സംഭവത്തില് ആരോ​ഗ്യപ്രവർത്തകൻ അറസ്റ്റിലായി. കുളത്തൂപ്പുഴ സാമൂഹികാരോ​ഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് ആണ് അറസ്റ്റിലായത്. കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കുളത്തൂപ്പുഴ സ്വദേശിനിയായ യുവതിയെയാണ് ഇയാൾ പീഡിപ്പിച്ചത്.

Continue Reading

ഓർമ്മ ദിനത്തിന് ഒരു സാന്ത്വനം

വെള്ളമുണ്ടഃ പബ്ലിക് ലൈബ്രറി പ്രവർത്തക സമിതി അംഗം ടി.എം കമർ ലൈല അവരുടെ പിതാവ് ടി.എം.ഉസ്മാൻ എന്നവരുടെ ഓർമ്മ ദിനത്തിൻ്റെ ഭാഗമായി ലൈബ്രറി കൗൺസിലിൻ്റെ സാന്ത്വനം പദ്ധതിയിലേക്ക് ലൈബ്രറി സെക്രട്ടറി.എം.മണികണ്ഠൻ മാസ്റ്റർ വശം തുക കൈമാറി

Continue Reading

20 കോടി വിലവരുന്ന കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി.

കണ്ടെയിനര്‍ ലോറിയുടെ രഹസ്യ അറയില്‍ കടത്തിക്കൊണ്ടുവന്ന 500 കിലോ കഞ്ചാവ് സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. തിരുവനന്തപുരം ആറ്റിങ്ങല്‍ ദേശീയപാതയില്‍ കോരാണി ജംഗ്ഷന് സമീത്ത് വെച്ചായിരുന്നു 20 കോടി വിലവരുന്ന കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടിയത്.സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് ഇത്. നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ ഉണ്ടായിരുന്ന ജാര്‍ഖണ്ഡ് സ്വദേശി കൃഷ്ണ, ഹൈദരാബാദ് സ്വദേശി ഗുൽബീദ് സിങ് എന്നിവരെ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് കൊടുത്തയച്ചവരെ […]

Continue Reading

ലോക് ഡൗണിനെ തുടർന്നു റദ്ദ് ചെയ്യപ്പെട്ട വിമാനടിക്കറ്റുകൾക്ക് മുഴുവൻ തുകയും തിരിച്ചു നൽകണമെന്ന് കേന്ദ്ര സർക്കാർ.

ലോക് ഡൗണിനെ തുടർന്നു റദ്ദ് ചെയ്യപ്പെട്ട വിമാനടിക്കറ്റുകൾക്ക് മുഴുവൻ തുകയും തിരിച്ചു നൽകണമെന്ന് കേന്ദ്ര സർക്കാർ. പ്രവാസി ലീഗൽ സെൽ സുപ്രിം കോടതിയിൽ നൽകിയ ഹർജിയിൽ സത്യവാങ്മൂലം സമർപ്പിച്ചുകൊണ്ടാണ് കേന്ദ്ര സര്‍ക്കാർ നയം വ്യക്തമാക്കിയത്.

Continue Reading

കേരളത്തിലാകെ കനത്ത മഴ തുടരുകയാണ്

കേരളത്തിലാകെ കനത്ത മഴ തുടരുകയാണ് ഈ പശ്ചാത്തലത്തില്‍ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. അറബിക്കടലിന്‍റെ തെക്ക് കിഴക്ക് ഭാഗത്ത് രൂപം കൊണ്ട ന്യൂനമർദ്ദമാണ് സംസ്ഥാനത്ത് പരക്കെ മഴ കിട്ടാൻ കാരണമായത്.കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെ ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്.

Continue Reading

കനയ്യ കുമാറിന്റെ പൗരത്വം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളി.

കനയ്യ കുമാറിന്റെ പൗരത്വം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളി. ജെ.എൻ.യു മുൻ യൂണിയൻ ചെയർമാനും സി.പി.ഐ നേതാവുമായ കനയ്യ കുമാറിന്റെ ഇന്ത്യൻ പൗരത്വം എടുത്തുകളയാൻ കേന്ദ്രസർക്കാരിന് കോടതി നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് നാഗേശ്വർ മിശ്ര എന്നയാൾ ഹരജി നൽകിയത്.

Continue Reading

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്; വെള്ളമുണ്ടയിൽ സ്ഥാനാർഥിളെ ചർച്ചയ്ക്കിട്ടു പ്രവർത്തകർ സജീവമാകുന്നു.

വെള്ളമുണ്ടഃകേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ മാസാവസാനം വിജ്ഞാപനം വരും. സ്ഥാനാര്‍ത്ഥികളാവാന്‍ നേതാക്കള്‍ തള്ള് ശക്തമാക്കിയിട്ടുണ്ട്. എതിര്‍ പാര്‍ട്ടിക്കാരുമായി കോര്‍ക്കുന്നതിനു മുമ്പ് സ്വന്തം പാര്‍ട്ടിക്കാരെ വെട്ടിനിരത്തണം. തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനെക്കാള്‍ പാടാണ് സ്ഥാനാര്‍ത്ഥിയാവുക എന്നത്. അപ്പോള്‍പ്പിന്നെ കടുത്ത നടപടി ആവശ്യമായി വരും. വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ നാല്,അഞ്ചു വാർഡുകളിൽ യു.ഡി.എഫിൽ അര ഡസണിലധികം സ്ഥാനാർത്ഥികളുടെ പേരുകൾ ഇതിനകം രംഗത്തുണ്ട്. ഗ്രൂപ്പ് സമവാക്യങ്ങള്‍ വെച്ചു കണക്കുകൂട്ടുമ്പോള്‍ വെട്ടിപ്പോകാന്‍ സാദ്ധ്യതയുള്ള കഴിവുള്ള ആളുകൾ നിരവധിയാണ്. മുന്പെങ്ങുമില്ലാത്ത സ്ഥാനാർത്ഥി മോഹികളുടെ തള്ളു […]

Continue Reading

സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസകിന് കോവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസകിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഒരു മന്ത്രിക്ക് ഇതാദ്യമായാണ് കോവിഡ് രോഗം പിടിപെടുന്നത്. നിലവിൽ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ ആർക്കും രോഗം കണ്ടെത്തിയിട്ടില്ല.

Continue Reading

2020- 22 വർഷത്തെ അൽ ഫുർഖാൻ ഭാരവാഹികളെ തിരഞ്ഞെടുത്തു

വെള്ളമുണ്ടഃ2020- 22 വർഷതേക്കുള്ള അൽ ഫുർഖാൻ ഭാരവാഹികളെ തിരഞ്ഞെടുത്തു.ഉപദേശക സമിതിയംഗങ്ങൾഃചെയർമാൻ: കടമേരി ഉസ്താദ്മെമ്പർമാർ: പോക്കർ ഉസ്താദ്മമ്മൂട്ടി ഹാജി കുനി ങ്ങാരത്ത്ഹൈദർ സഖാഫിപ്രസിഡൻ്റ്-ജസീൽ അഹ്സനിവൈ : പ്ര- അസീസ് ഹാജി– ദാവൂദ് അഷ്റഫിജനറൽ സെക്രട്ടറി – ഉമർ സഖാഫിസെക്രട്ടറി – അഹ് മദ് സഖാഫി– ശറഫുദ്ധീൻ അഷ്റഫിട്രഷറർ – മമ്മൂട്ടി അലുവമെമ്പർമാർ മൊയ്തുട്ടി ഹാജിഉസ്മാൻ ഹാജി കൈപ്പാണിഇബ്റാഹീം കൈപ്പാണിമമ്മുട്ടി മണിമഹാരിസ് മാണിക്കോത്ത്ഉസ്മാൻ ആലാൻമുർശിദ് സഖാഫിഅബൂബക്കർ അലുവമുഹമ്മദലി കുറ്റിപ്രവൻഇബ്റാഹീം എ കെ

Continue Reading

വെള്ളമുണ്ടക്കാരൻ അലി അഭിമാന നേട്ടവുമായി ജർമ്മനിയിലേക്ക്

വെള്ളമുണ്ടഃ വയനാട് വെള്ളമുണ്ട സ്വദേശി മുഹമ്മദലിക്ക് ബര്‍ലിന്‍ സര്‍വ്വകലാശാലയുടെ ഉന്നത വിദ്യാഭ്യാസ ഗവേഷണത്തിനുള്ള ഫെല്ലോഷിപ്പ്. വെള്ളമുണ്ട പുത്തൂര്‍ ഉസ്മാന്‍-റംല ദമ്പതികളുടെ മകന്‍ ഇരുപത്തി ഏഴുകാരൻ മുഹമ്മദലിക്കാണ് ഈ അപൂര്‍വ്വ സൗഭാഗ്യം കൈവന്നിരിക്കുന്നത്. വയനാട്ടില്‍ നിന്ന് പ്രത്യേകിച്ച് വെള്ളമുണ്ടയിൽ നിന്നും ആദ്യമായാണ് ഒരാള്‍ ഈ നേട്ടം കൈവരിക്കുന്നത്. യാത്രാ രേഖകള്‍ ശരിയായാല്‍ ഉടന്‍ തന്നെ ജര്‍മനിയിലേക്ക് തിരിക്കും.

Continue Reading