ഉച്ചഭാഷിണി ഉപയോഗം മതവിശ്വാസത്തിന്റെ അനിവാര്യ ഘടകമല്ല; നടപടിയെടുക്കാമെന്ന് ഹൈക്കോടതി

മുംബൈ: ഉച്ചഭാഷിണി ഉപയോഗം മതവിശ്വാസത്തിന്റെ അനിവാര്യ ഘടകമല്ലെന്നു ബോംബെ ഹൈക്കോടതി. ഉച്ചഭാഷിണിയുടെ ഉപയോഗം തടയുന്നത് ഭരണഘടനാ അവകാശ ലംഘനമല്ലെന്നു വ്യക്തമാക്കിയ ഹൈക്കോടതി പൊതു ഇടങ്ങളിലെ ശബ്ദ നിയന്ത്രണത്തിനു സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ മതസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയോട് നിര്‍ദേശിക്കണമെന്ന് മഹാരാഷ്ട്രാ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ഉച്ചഭാഷിണികളില്‍നിന്നുള്ള ശബ്ദം നിയന്ത്രിക്കുന്നതിനു നടപടി വേണം. ഇക്കാര്യത്തില്‍ പൊലീസ് കാര്യക്ഷമമായി ഇടപെടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിര കര്‍ശന നടപടി വേണം.

Continue Reading

3200 രൂപ വീതം; രണ്ടു ഗഡു ക്ഷേമപെന്‍ഷന്‍ ഇന്നുമുതല്‍

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു പെന്‍ഷന്‍ ഇന്നുമുതല്‍ ലഭിക്കും. 62 ലക്ഷത്തിലേറെപേര്‍ക്ക് 3200 രൂപവീതമാണ് ലഭിക്കുക.ഇതിന് 1604 കോടിയാണ് സര്‍ക്കാര്‍ അനുവദിച്ചത്. 26.62 ലക്ഷംപേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെന്‍ഷന്‍ എത്തും. ജനുവരിയിലെ പെന്‍ഷനും ഒപ്പം ഒരു ഗഡു കുടിശ്ശികയുമാണിത്.

Continue Reading

ട്രംപിന് തിരിച്ചടി; യുഎസിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ഉത്തരവിന് സ്റ്റേ

ന്യൂയോർക്ക്: അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിനു സ്റ്റേ. സിയാറ്റിലിലെ ഫെഡറൽ ജഡ്ജാണ് ഉത്തരവ് 14 ദിവസത്തേക്ക് സ്റ്റേ ചെയ്തത്. ഉത്തരവിന്റെ തുടർ നടപടികളാണ് മരവിപ്പിച്ചത്. ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നത് ന​ഗ്നമായ ഭരണഘടനാ ലംഘനമാണെന്നു ജഡ്ജ് ജോൺ കോ​ഗ്നർ അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച ഇതു സംബന്ധിച്ച കേസ് പരി​ഗണിക്കവേയാണ് കോടതിയുടെ താത്കാലിക സ്റ്റേ. ഇതിനെതിരെ അപ്പീൽ പോകുമെന്നാണ് ട്രംപിന്റെ നിലപാട്. നിലവിൽ അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് ജന്മാവകാശമായി പൗരത്വം ലഭിക്കും. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ […]

Continue Reading

സംവിധായകൻ ഷാഫി അതീവ ​ഗുരുതരാവസ്ഥയിൽ

കൊച്ചി: ആന്തരിക രക്തസ്രാവത്തെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ച സംവിധായകൻ ഷാഫിയുടെ നില അതീവ ​ഗുരുതരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ഈ മാസം 16നാണ് ഷാഫിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Continue Reading

മലപ്പുറത്ത് കാട്ടാന 25 അടി താഴ്ചയുള്ള കിണറ്റില്‍ വീണു; രക്ഷാപ്രവര്‍ത്തനം

മലപ്പുറം: ഊര്‍ങ്ങാട്ടിരിയില്‍ കാട്ടാന കിണറ്റില്‍ വീണു. കൂരങ്കല്ല് സ്വദേശിയായ സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് ആന വീണത്. ആനയെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വനംവകുപ്പും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. വന്യജീവി ആക്രമണം നിരന്തരം നേരിടുന്ന ഒരു പ്രദേശമാണിത്. ഇന്നലെ രാത്രി ആനക്കൂട്ടം വന്നപ്പോള്‍ അതിലൊരു ആന കിണറ്റില്‍ വീണതാകാമെന്നാണ് നിഗമനം. 25 അടി താഴ്ചയുള്ള കിണറ്റിലാണ് കാട്ടാന വീണത്.

Continue Reading

അമേരിക്കയില്‍ വീണ്ടും കാട്ടുതീ, രണ്ട് മണിക്കൂറില്‍ 5000 ഏക്കറില്‍ പടര്‍ന്നു, 19000 പേരെ ഒഴിപ്പിച്ചു

വാഷിങ്ടൺ: അമേരിക്കയിൽ ആശങ്കയിലാക്കി വീണ്ടും കാട്ടുതീ. ലൊസാഞ്ചലസിന് വടക്ക് ഏതാണ്ട് രണ്ട് മണിക്കൂറിൽ 5000 ഏക്കറോളം പ്രദേശത്താണ് തീ പടർന്നത്. ശക്തമായ വരണ്ട കാറ്റ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കാട്ടുതീ പടരുന്ന സ്ഥലത്ത് കുടുങ്ങിക്കിടക്കുന്ന 19000 പേരെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. 16,000 പേര്‍ക്ക് ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകി. ആഴ്ചകളോളമായി ലൊസാഞ്ചലസ്, കാലിഫോര്‍ണിയ മേഖലകളില്‍ കാട്ടുതീ പാടര്‍ന്നു പിടിച്ചിരുന്നു. ഏഴിടത്തായാണ് ലൊസാഞ്ചലസില്‍ കാട്ടുതീ പടര്‍ന്നത്. രണ്ടിടത്ത് കത്തിക്കൊണ്ടിരിക്കുന്ന വലിയ കാട്ടുതീ നിയന്ത്രണവിധേയമായതായി അഗ്നിശമന ഉദ്യോഗസ്ഥർ പറഞ്ഞു. ഏതാണ്ട് […]

Continue Reading

റണ്‍സ് ‘അഭിഷേകം’; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് അനായാസ വിജയം

കൊല്‍ക്കത്ത: ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ്‌ വിജയം. അഭിഷേക് ശര്‍മയുടെ തകര്‍പ്പന്‍ ബാറ്റിങാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്. മത്സരത്തില്‍ അഭിഷേക് അര്‍ധ സെഞ്ച്വറി നേടി. എട്ട് സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതാണ് അഭിഷേകിന്റെ ഇന്നിങ്‌സ്. 34 പന്തില്‍ നിന്ന്‌ 79 റണ്‍സ് നേടിയ അഭിഷേക് ശര്‍മയാണ് ഇന്ത്യന്‍ നിരയില്‍ ടോപ്‌സ്‌കോറര്‍. തിലക് വര്‍മ 19റണ്‍സ് നേടി. ഹാര്‍ദിക് പാണ്ഡ്യ മൂന്ന്‌ റണ്‍സ് നേടി. ഏഴ് ഓവര്‍ ശേഷിക്കെയായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യ ഓവറില്‍ […]

Continue Reading

ഒബിസി പട്ടിക പുതുക്കി; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

തിരുവനന്തപുരം: കല്ലാര്‍, കല്ലന്‍ സമുദയാങ്ങളെ കൂടി ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പിന്നോക്ക വിഭാഗങ്ങളുടെ പട്ടികയില്‍ ഇനം നമ്പര്‍ 29ബി ആയി ഉള്‍പ്പെടുത്തും. മറ്റ് മന്ത്രിസഭാ തീരുമാനങ്ങൾ: ധനസഹായം 2018ലെ പ്രളയക്കെടുതിയില്‍ കണ്ണൂര്‍ ഇരിട്ടി താലൂക്ക് വിളമന വില്ലേജിലെ പായം ഗ്രാമപഞ്ചായത്തില്‍ വീട് പൂര്‍ണ്ണമായും നഷ്ടപ്പെട്ട പുറമ്പോക്ക് നിവാസികളുടെ പുനരധിവാസത്തിന് 0.4047 ഹെക്ടര്‍ ഭൂമി നിരപ്പാക്കി വീട് നിര്‍മ്മാണത്തിന് ഒരുക്കിയ ഇനത്തില്‍ 8,76,600 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയില്‍ നിന്ന് അനുവദിക്കും. കോഴിക്കോട് ഇരിങ്ങാടന്‍ പള്ളി […]

Continue Reading

60,000 കടന്ന് കുതിപ്പ്; സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 60,200 രൂപയിലെത്തി. പവന് 600 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഗ്രാമിന് 75 രൂപ കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7525 രൂപയാണ്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. ഈ റെക്കോര്‍ഡും കടന്നാണ് സ്വര്‍ണവില കുതിക്കുന്നത്.

Continue Reading

ജീവന്‍ രക്ഷിച്ച ഓട്ടോ ഡ്രൈവറെ കെട്ടിപ്പിടിച്ച് സെയ്ഫ് അലിഖാന്‍; നന്ദി പറഞ്ഞ് അമ്മ

മുംബൈ: ആക്രമിയുടെ കുത്തേറ്റ തന്നെ ആശുപത്രിയില്‍ എത്തിച്ച ഓട്ടോ ഡ്രൈവറോട് നന്ദിപറഞ്ഞ് കെട്ടിപ്പിടിച്ച് നടന്‍ സെയ്ഫ് അലി ഖാന്‍. നടന്റെ അമ്മ ശര്‍മിള ടാഗോര്‍ മകന്റെ ജീവന്‍ രക്ഷിച്ചതിന് ഓട്ടോ ഡ്രൈവറോട് നന്ദി പറയുകയും അനുഗ്രഹിക്കുകയും ചെയ്തു. അപകടം നടന്ന ജനുവരി 16ന് ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവര്‍ ബജന്‍ സിങ് റാണ ലീലാവതി ആശുപത്രിയിലെത്തിയാണ് നടനെ കണ്ടത്. ഡിസ്ചാര്‍ജ് ചെയ്യുന്നതിന്റെ അഞ്ച് മിനിറ്റ് മുമ്പാണ് ഇരുവരും തമ്മില്‍ കണ്ടത്. നടന്‍ ഓട്ടോറിക്ഷയില്‍ കയറിയ ഉടനെ തന്നെ ആശുപത്രിയിലെത്താന്‍ […]

Continue Reading