പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷയില്‍ ആള്‍മാറാട്ടം; പരീക്ഷ എഴുതിയ ബിരുദ വിദ്യാര്‍ഥി അറസ്റ്റില്‍
കോഴിക്കോട്: പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ ബിരുദ വിദ്യാര്‍ഥി അറസ്റ്റില്‍. നാദാപുരം കടമേരി ആര്‍എസി എച്ച്എസ്എസിലാണ് സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പകരം ബിരുദ വിദ്യാര്‍ഥി പരീക്ഷ എഴുതുകയായിരുന്നു. ഇന്ന് നടന്ന ഇംഗ്ലീഷ് ഇമ്പ്രൂവ്‌മെന്റ് പരീക്ഷയ്ക്കിടെയാണ് പ്ലസ്‌വണ്‍ വിദ്യാര്‍ഥിക്ക് പകരം ബിരുദ വിദ്യാര്‍ഥിയായ മുഹമ്മദ് ഇസ്‌മെയില്‍ പരീക്ഷ എഴുതിയത്. ഹാള്‍ ടിക്കറ്റില്‍ കൃത്രിമം കാണിച്ചാണ് പരീക്ഷ എഴുതാനെത്തിയത്. സംശയം തോന്നിയ ഇന്‍വിജിലേറ്റര്‍ പരിശോധന നടത്തിയപ്പോഴാണ് കൃത്രിമം നടന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് പ്രിന്‍സിപ്പാളിനെയും പൊലീസിനെയും വിവരം […]
Continue Reading