അതിനായി മമ്മൂട്ടി അനുഭവിക്കേണ്ടി വന്നത് കടുത്ത വേദന ; നിർമ്മാതാവിന്റെ വെളിപ്പെടുത്തൽ

മമ്മൂട്ടിയുടെ കരിയറിൽ  വഴിത്തിരിവായ ചിത്രമായിരുന്നു ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത ന്യൂഡൽഹി. ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസാണ് ( ജൂബിലി ജോയ്) ഈ സിനിമ നിർമ്മിച്ചത് .രാഷ്ട്രീയക്കാരുടെ കുറ്റകൃത്യങ്ങൾ വെളിയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടയിൽ തടവിലാക്കപ്പെടുന്ന ഡൽഹിയിലെ പത്രപ്രവർത്തകനായ കൃഷ്ണമൂർത്തിയായാണ് മമ്മൂട്ടി വേഷമിട്ടത് . ജയിലിൽ വെച്ച് കാലുകൾ നഷ്ടമാകുന്ന കൃഷ്ണമൂർത്തി, പ്രതികാരം ചെയ്യുന്നതാണ്  പ്രമേയം.ഇപ്പോഴിതാ കാൽ നഷ്ടപ്പെട്ട ശേഷമുള്ള കൃഷ്ണമൂർത്തിയെ അവതരിപ്പിക്കാനായി മമ്മൂട്ടി ഏറെ കഷ്ടപ്പെട്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിർമ്മാതാവ് ജൂബിലി ജോയ്.മാസ്റ്റർ ബിൻ […]

Continue Reading

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ തദ്ദേശതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്

ഒന്നാംഘട്ടം: ഡിസംബര്‍ 8 – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി. രണ്ടാംഘട്ടം: ഡിസംബര്‍ 10 – കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് മൂന്നാംഘട്ടം: ഡിസംബര്‍ 14 – മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്. വോട്ടെണ്ണല്‍ ഡിസംബര്‍ 16ന് നടക്കും. 1999 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. 941 ഗ്രാമപഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്ത്, 14 ജില്ലാപഞ്ചായത്ത് എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ്. മട്ടന്നൂര്‍ ഒഴികെ 86 മുനിസിപ്പാലിറ്റികളിലും 6 കോര്‍പറേഷനുകളിലും തിരഞ്ഞെടുപ്പ് നടക്കും. ആകെ 2,71,20,823 വോട്ടര്‍മാര്‍; 1,29.25.766 […]

Continue Reading

പേപ്പട്ടി ആക്രമണത്തിൽ ഒന്നര വയസുള്ള കുട്ടിയടക്കം നിരവധി പേർക്ക് പരിക്ക്

പേപ്പട്ടി ആക്രമണത്തിൽ ഒന്നര വയസുള്ള കുട്ടിയടക്കം നിരവധി പേർക്ക് പരിക്ക് . പടിഞ്ഞാറത്തറ പാണ്ടം കോട് പ്രദേശത്താണ് പേപട്ടിയുടെ ആക്രമണമുണ്ടായത് . നിരവധി ആളുകൾക്ക് കടിയേറ്റു. ഇന്ന് രാവിലെയാണ് ഒന്നര വയസുള്ള കുട്ടി അടക്കം നിരവധി ആളുകൾക്ക് പരിക്ക്. പട്ടിയെ പിടികൂടാൻ സാധിച്ചിട്ടില്ല. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. പരിക്കേറ്റവരെ ചെന്നലോട് പി.എച്ച്.സി. യിലും കൽപ്പറ്റ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Continue Reading

തല്ലിന് 5000, കൊല്ലണമെങ്കില്‍ 55000: വൈറലായി പരസ്യം

മുസഫര്‍നഗറില്‍ നിന്നുള്ളതാണ് പരസ്യം. പ്രദേശത്തെ ഒരു ഗുണ്ടാസംഘമാണ് പരസ്യം നല്‍കിയിരിക്കുന്നത്.ഏത് സ്വയംസംരംഭവും നിലനിന്ന് പോകണമെങ്കില്‍ പരസ്യം ആവശ്യമാണ്… തങ്ങള്‍ നല്‍കുന്ന സേവനവും അതിന് ഈടാക്കുന്ന ഫീസുമെല്ലാം ഇത്തരം പരസ്യങ്ങളിലുണ്ടായിരിക്കും. അത്തരമൊരു പരസ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ നിന്നുള്ളതാണ് പരസ്യം. പ്രദേശത്തെ ഒരു ഗുണ്ടാസംഘമാണ് പരസ്യം നല്‍കിയിരിക്കുന്നത്. തോക്ക് പിടിച്ച് നില്‍ക്കുന്ന ഒരു യുവാവിന്‍റെ ഫോട്ടോ സഹിതമാണ് പോസ്റ്റര്‍ ഇറങ്ങിയിട്ടുള്ളത്. കൂടെ തങ്ങള്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് ഈടാക്കുന്ന നിരക്കിന്‍റെ വിശദമായ പട്ടികയും നല്‍കിയിട്ടുണ്ട്. തല്ല്, ആളുകളെ […]

Continue Reading

സഹോദരന്റെ ഭാര്യയെ വിവാഹം കഴിക്കണമെന്ന പഞ്ചായത്ത് ഉത്തരവിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി

ജ്യേഷ്ഠസഹോദരന്റെ ഭാര്യയെ വിവാഹം കഴിക്കണമെന്ന ഖാപ് പഞ്ചായത്ത് ഉത്തരവിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. ജാര്‍ഖണ്ഡ് രാംഘട്ടിലെ റോള ബാഗിച്ച എന്ന ഗ്രാമത്തിലായിരുന്നു സംഭവം. 26കാരനായ ലവ്കുമാറാണ് മരിച്ചത്. ഗ്രാമത്തിലെ വിവാഹിതയായ സ്ത്രീയുമായി ലവ്കുമാറിന് ബന്ധമുണ്ടായിരുന്നു. ഇതിനുള്ള ശിക്ഷയായായിരുന്നു ഖാപ് പഞ്ചായത്തിന്റെ വിധി. ഖാപ് പഞ്ചായത്താണ് മകന്റെ മരണത്തിന് കാരണമെന്നാരോപിച്ച് പിതാവ് രംഗത്തെത്തിയിട്ടുണ്ട്സംഭവത്തില്‍ യുവാവിന്റെ പിതാവ് പരാതി നല്‍കിയതായും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. പഞ്ചയാത്ത് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണ്. കുറ്റക്കാരെ കണ്ടെത്തിയാല്‍ കര്‍ശന നടപടി […]

Continue Reading

ആംബുലന്‍സില്‍ പീഡനത്തിന് ഇരയായ സംഭവം; കോടതിയില്‍ പൊട്ടിത്തെറിച്ച് പെണ്‍കുട്ടിയുടെ പ്രതിഷേധം

കോടതിയിൽ പൊട്ടിത്തെറിച്ച് ആംബുലൻസിൽ പീഡനത്തിന് ഇരയായ പെൺകുട്ടി. പ്രതി നൗഫലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് ഇടയിൽ പ്രതിഭാഗം നടത്തിയ പരാമർശമാണ് പെൺകുട്ടിയെ പ്രകോപിപ്പിച്ചത്.പബ്ലിക് പ്രോസിക്യൂട്ടറും, പെൺകുട്ടിയുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട വനിതാ പൊലീസും ചേർന്നാണ് പെൺകുട്ടിയെ ആശ്വസിപ്പിച്ച് സീറ്റിലേക്ക് തിരികെ കൊണ്ടുപോയത്.പ്രതി നൗഫലിനു ജാമ്യം നൽകരുതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. 47 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ ആരംഭിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഫൊറൻസിക് റിപ്പോർട്ടുകൾ കോടതി അടിയന്തരമായി വിളിച്ചു വരുത്തണമെന്നും പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു. പട്ടിക വിഭാഗങ്ങൾക്കെതിരായ പീഡനം തടയുന്നതിനുള്ള […]

Continue Reading

“no doubt” will defeat President Donald Trump and be declared winner of the US election”

US Democrat Joe Biden said Thursday he has “no doubt” he will defeat President Donald Trump and be declared winner of the US election, insisting that voters remain patient and that the result will be known “very soon”.”We continue to feel very good about where things stand. We have no doubt that when the count […]

Continue Reading

റിപ്പബ്ലിക് ടിവി ചാനല്‍ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ മറ്റൊരു കേസ് കൂടി

മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്ത് മുംബൈ പൊലീസ്. കസ്റ്റഡിയിലെടുക്കാന്‍ വീട്ടിലെത്തിയ പൊലീസ് സംഘത്തിലെ വനിത ഓഫീസറോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് കേസ്. ഐപിസി സെക്ഷന്‍ 353, 504,506,34 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അലിബാഗിലെ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ്അര്‍ണബ് ഗോസ്വാമിയെപൊലീസ്അറസ്റ്റ് ചെയ്തത്.ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അര്‍ണബിന് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു.പൊലീസ് കയ്യേറ്റം ചെയ്‌തെന്നും ബലമായി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നുമാണ് അര്‍ണബിന്റെ പരാതി. വീട്ടുകാരെയും കയ്യേറ്റം ചെയ്‌തെന്നും പരാതിയുണ്ട്

Continue Reading

കളിക്കിടെ മൂന്ന് വയസുകാരന്‍ 200 അടി താഴ്ച്ചയുള്ള കുഴല്‍ക്കിണറിലേക്ക് വീണു;രക്ഷാപ്രവർത്തനം തുടരുന്നു

മധ്യപ്രദേശില്‍ വയലില്‍ കളിച്ചുകൊണ്ടിരിക്കെ മൂന്ന് വയസുകാരന്‍ 200 അടി താഴ്ച്ചയുള്ള കുഴല്‍ക്കിണറിലേക്ക് വീണു. നിവാഡി ജില്ലയിലെ ബരാഹ്ബുജര്‍ഗ് ഗ്രാമത്തിലാണ് സംഭവം. കുഞ്ഞിനെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. ഹരികിഷന്‍ കുഷ്വാഹ-കപൂരി കുഷ്വാഹ ദമ്പതികളുടേതാണ് മകന്‍ പ്രഹ്ലാദ് അപകടത്തില്‍പ്പെട്ടത്. അഞ്ച് ദിവസം മുമ്പാണ് കുഴല്‍ക്കിണര്‍ കുഴിച്ചത്. കുട്ടി വയലില്‍ കളിച്ചുകൊണ്ടിരിക്കെയായിരുന്നു അപകടം. 200 അടി താഴ്ചയുള്ള കിണറില്‍ 100 അടിയെത്തിയപ്പോഴേക്കും വെള്ളം കിട്ടിയിരുന്നു. ജില്ലാ അധികാരികള്‍, സൈന്യം, ദുരന്തനിവാരണ സേന, ദേശീയ ദുരന്തനിവാരണ സേന എന്നിവര്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. […]

Continue Reading