പുസ്‌കോവിസ്‌കിക്ക് പകരം മാര്‍ക്കസ് ഹാരിസ് ടീമില്‍ ഇടം നേടി
ഇന്ത്യക്കെതിരായ സന്നാഹ മത്സരത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന്, ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ വില്‍ പുസ്‌കോവിസ്‌കിക്ക് ആദ്യ ടെസ്റ്റില്‍ കളിക്കാനാകില്ല. അഡ്ലെയ്ഡില്‍ ഡിസംബര്‍ 17ന് ആരംഭിക്കുന്ന മത്സരത്തില്‍ പുസ്‌കോവിസ്‌കിക്ക് പകരം മാര്‍ക്കസ് ഹാരിസ് ടീമില്‍ ഇടം നേടി. സന്നാഹ മത്സരത്തിന്റെ അവസാന ദിനം ഇന്ത്യന്‍ ബോളര്‍ കാര്‍ത്തിക് ത്യാഗി എറിഞ്ഞ ബൗണ്‍സര്‍ ഹെല്‍മറ്റില്‍ കൊണ്ടാണ് പുസ്‌കോവിസ്‌കിക്ക് പരിക്കേറ്റത്. ഏകദിന പരമ്പരയ്ക്കിടെപരിക്കേറ്റ ഓസിസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ടെസ്റ്റ് മത്സരത്തിനില്ലാത്തതും ടീമിന് തിരിച്ചടിയാണ്
Continue Reading