പരിപൂര്‍ണത എന്നത് ഒരു മിഥ്യയാണെന്ന് ഗായിക ജ്യോത്സ്‌ന. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജ്യോത്സ്‌ന മിഥ്യാധാരണകള്‍ക്കെതിരെ പ്രതികരിക്കുന്നത്. കുട്ടികള്‍ വേണ്ടെന്ന തീരുമാനമോ, ജോലിത്തിരക്കു കാരണം കുട്ടിയുടെ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ മിസ് ചെയ്യുന്നതോ നിങ്ങളെ ഒരു ഭീകരസ്ത്രീയാക്കുന്നില്ല, എല്ലാം തികഞ്ഞ സ്ത്രീ എന്നത് ഒരു മിഥ്യയാണ്. പൂര്‍ണതയുള്ളവരായിരിക്കാനുള്ള സമ്മര്‍ദ്ദം ഒരിക്കലും നിങ്ങളെ നിങ്ങളല്ലാതാക്കരുതെന്നും ജ്യോത്സ്‌ന കുറിച്ചു.