കോവിഡ് ഇന്ത്യയ്ക്ക് ഒപ്പം‌നിന്ന് പിന്തുണ പ്രഖ്യാപിക്കുകയാണ് ലോകരാജ്യങ്ങൾ

ന്യൂഡൽഹി• കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് ഒപ്പം‌നിന്ന് പിന്തുണ പ്രഖ്യാപിക്കുകയാണ് ലോകരാജ്യങ്ങൾ. ചെറുതും വലുതുമായ ഒട്ടേറെ രാജ്യങ്ങൾ സജീവ പിന്തുണയുമായി രംഗത്തെത്തി. ഇക്കൂട്ടത്തിൽ 10 ടൺ ഭക്ഷ്യവസ്തുക്കൾ അയച്ചാണ് ആഫ്രിക്കൻ രാജ്യമായ കെനിയ പിന്തുണ അറിയിച്ചത്.

Continue Reading

വരാന്തയിലുള്ള കുഞ്ഞുമോന്‍ ആദ്യം അകത്തുകയറിയിട്ട് മറ്റുള്ളവരെ സ്വാഗതം ചെയ്യു.

കൊല്ലം : ആര്‍എസ്പിയെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്ത കോവൂര്‍ കുഞ്ഞുമോന് ഷിബു ബേബി ജോണിന്റെ മറുപടി. എല്‍ഡിഎഫിന്റെ വരാന്തയില്‍ നില്‍ക്കുന്ന കുഞ്ഞുമോന്‍ ആദ്യം അകത്തുകയറിയിട്ട് മറ്റുള്ളവരെ സ്വാഗതം ചെയ്താല്‍ മതിയെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. തോല്‍വിയെ തുടര്‍ന്ന് രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കില്ലെന്നും മുന്നണി വിടില്ലെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

മുല്ലപ്പള്ളിയെ ശരിയായി വിലയിരുത്താൻ കേരള സമൂഹത്തിന് സാധിച്ചിട്ടില്ല

മുല്ലപ്പള്ളിയെ കുറിച്ച് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക് കുറിപ്പ് .. ”തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനം രാജി വെക്കാനുള്ള സന്നദ്ധത ഹൈക്കമാന്റിനെ അറിയിച്ചിരിക്കുകയാണ്. സമീപകാലത്ത് വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തിത്വമാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. വാസ്തവത്തിൽ ഇന്ന് അദ്ദേഹത്തിനെതിരെ ഉയർന്ന പല വിമർശനങ്ങളും അസ്ഥാനത്താണ്. ഒരു വ്യക്തിയെന്ന നിലയിലും നേതാവെന്ന നിലയിലും മുല്ലപ്പള്ളിയെ ശരിയായി വിലയിരുത്താൻ കേരള സമൂഹത്തിന് സാധിച്ചിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. കെ.എസ്‌.യു, യൂത്ത് കോൺഗ്രസിലൂടെയാണ് പൊതുരംഗത്ത് അദ്ദേഹം സജീവമാകുന്നത്. കെ.എസ്‌.യു ജില്ലാ […]

Continue Reading

“ഗൾഫിലേക്ക് പോകുന്നവരുടെ വാക്സിൻ സെർട്ടിഫിക്കറ്റ് പ്രശ്നങ്ങൾ പരിഹരിക്കണം”: പ്രധാനമന്ത്രിയോട് വി.ഡി സതീശൻ

ഗൾഫ് നാടുകളിലേക്ക് പോകുന്ന ഇന്ത്യക്കാരുടെ വാക്സിൻ സെർട്ടിഫിക്കറ്റ് സംബന്ധിച്ച പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മെയിൽ അയച്ചു.നിലവിലെ മാർഗ്ഗ നിർദ്ദേശമനുസരിച്ച് രണ്ടാമത്തെ ഡോസ് കോവിഷീൽഡ് എടുക്കുന്നതിന് 12 ആഴ്ചത്തെ സമയം വേണം. എന്നാൽ മാത്രമേ വാക്സിൻ സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. എന്നാൽ കോവാക്സിൻ രണ്ടാം ഡോസ് എടുക്കുന്നതിന് നാലാഴ്ചത്തെ സമയം മതി. പക്ഷെ കോവാക്സിൻ സർട്ടിഫിക്കറ്റ് ഗൾഫ് നാടുകളിൽ സ്വീകരിക്കുകയില്ല.അതിനാൽ ഗൾഫിലേക്ക് പോകുന്നവർക്ക് നാലാഴ്ചയ്ക്കുളളിൽ രണ്ടാം ഡോസ് കോവിഷീൽഡ് എടുക്കാൻ […]

Continue Reading

അച്ഛന്റെ കാർ കഴുകയായിരുന്നു മകന് അപ്രതീക്ഷിതമായി ലഭിച്ചത് ലക്ഷങ്ങൾ

അച്ഛന്റെ കാർ കഴുകയായിരുന്നു മകന് അപ്രതീക്ഷിതമായി ലഭിച്ചത് ലക്ഷങ്ങളാണ്. യുഎസിലെ 9 വയസ്സുള്ള ആൺകുട്ടിക്കാണ് വീട്ടിലെ കാർ കഴുകുന്നതിനിടെ ഫ്ലോർ ബോർഡിന്റെ അടിയിൽ നിന്ന് 55,000 ഡോളർ അടങ്ങിയ കവർ ആണ് ലഭിച്ചത്.ലാണ്ടൻ മെൽവിൻ എന്ന കുട്ടി അപ്പോൾ‌ തന്നെ ഇക്കാര്യം അച്ഛനോട് പറഞ്ഞു. ഫ്ലോർ മാറ്റിന്റെ അടിയിൽ നിന്ന് ഒരു കവർ കിട്ടി എന്നാണ് മെൽവിൻ പറഞ്ഞത്. ഇതുകേട്ട അച്ഛൻ അതത്ര കാര്യമാക്കിയില്ല. എന്നാൽ മകൻ പറ‍ഞ്ഞതനുസരിച്ച് ഒന്ന് നോക്കിക്കളയാം എന്ന് കരുതിയ മൈക്കിൾ കാറിനടുത്തേക്ക് […]

Continue Reading

സാധാരണ ജനങ്ങൾക്ക് ഭരണത്തിൽ നേരിട്ട് പങ്കാളിത്തം ലഭിക്കുന്ന ഏക സംവിധാനമാണ്

ഗ്രാമസഭ ജനാധിപത്യ ഭരണക്രമത്തിൽ സാധാരണ ജനങ്ങൾക്ക് ഭരണത്തിൽ നേരിട്ട് പങ്കാളിത്തം ലഭിക്കുന്ന ഏക സംവിധാനമാണ്. ഒരു ഗ്രാമപഞ്ചായത്തിലെ വാർഡിലെ മുഴുവൻ സമ്മതിദായകരും ആ ഗ്രാമസഭയിലെ അംഗങ്ങളാണ്. ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തംഗമാണ് ഗ്രാമസഭാ കൺവീനർ . ഗ്രാമപഞ്ചായത്ത് പ്രസിഡന്റാണ് അദ്ധ്യക്ഷൻ. വർഷത്തിൽ 4 പ്രാവശ്യമെങ്കിലും ഗ്രാമസഭ യോഗം ചേരണം. ആകെ ഗ്രാമസഭാംഗങ്ങളുടെ 10 ശതമാനമാണ് ക്വാറം.എന്നാൽ ക്വാറം തികയാതെ മാറ്റി വെച്ച് പിന്നീട് ചേരുമ്പോൾ അപ്രകാരമുള്ള യോഗത്തിന്റെ ക്വാറം 50 ആയിരിക്കുന്നതാണ് . 10 ശതമാനത്തിലധികം സമ്മതിദായകർ രേഖാമൂലം ആവശ്യപ്പെട്ടാൽ […]

Continue Reading

മൂഡോഫ് ആണോ? സ്വയം രക്ഷിക്കാന്‍ ഇതാ ചില സെല്‍ഫ് തെറാപ്പികള്‍

നശിച്ച മൂഡോഫ്. മനസ്സ്ആകെ ഡൗൺ ആയ അവസ്ഥ. പക്ഷെ ചെയ്തു തീർക്കാനാണെങ്കിൽ നൂറായിരം ജോലികളും. ഇത്തരമൊരു അവസ്ഥയിൽ സ്വയം രക്ഷിക്കാൻ ചില സെൽഫ് തെറാപ്പികൾ ഉണ്ട് . മനസ്സ് ഡാർക്ക് അടിക്കുമ്പോഴൊക്കെ ഈ ടിപ്സ് പരീക്ഷിക്കാംചിലപ്പോൾ ഫോണിലൂടെ വന്ന ഒരു മെസേജ് ആവാം നിങ്ങളുടെ മനസ്സിലെ വെളിച്ചം കെടുത്തിയത്. അല്ലെങ്കിൽ മേലധികാരിയുടെ വക കിട്ടിയ ഒരു ശകാരം. വീട്ടിൽ ഉണ്ടായ ഒരു കശപിശ. സംഗതി ഏതുമാവട്ടെ ഒരിടത്ത് ചടഞ്ഞു കൂടി ഇരിക്കുകയാണെങ്കിൽ അപ്പോൾ എഴുന്നേൽക്കണം. ഒന്ന് ചുമ്മാ […]

Continue Reading

മന്‍സൂര്‍ സഖാഫിക്ക് റാങ്കിന്റെ തിളക്കം

കോഴിക്കോട്ഃ പരപ്പന്‍പൊയില്‍ സ്വദേശിയായ മന്‍സൂര്‍ എ ഖാദിര്‍ എന്ന മൻസൂർ സഖാഫിക്ക് റാങ്കിന്റെ തിളക്കം .കാലിക്കറ്റ് പ്രസ് ക്ലബിന് കീഴിലുള്ള ജേണലിസം കോഴ്‌സ് (PGDJ) യില്‍ നാലാം റാങ്ക് നേടിയാണ് സിറാജ് വയനാട് ബ്യൂറോ ചീഫ് ആയി പ്രവർത്തിച്ചു വരുന്ന മൻസൂർ ഈ അഭിമാന നേട്ടം കൈവരിച്ചിരിക്കുന്നത്. താമരശ്ശേരി പരപ്പന്‍ പൊയിലിലെ പനച്ചി പറമ്പിൽ മുഹമ്മദ് മുസ്‌ലിയാർ- ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: ഹസ്ന ഹാദിയ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യിൽ നിന്നും ഡിഗ്രിയും പിജിയും കരസ്ഥമാക്കിയ മൻസൂർ […]

Continue Reading

ഇന്ത്യയിൽ പഞ്ചായത്ത് സംവിധാനം ഹ്രസ്വ ചരിത്രം

സ്വാതന്ത്ര്യത്തിനുശേഷം ഭാരതത്തിൽ, കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിലവിൽ വന്നെങ്കിലും, ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് എന്ന സങ്കല്പ്പത്തിലൂന്നിയ സർക്കാരുകൾ രൂപവത്കരിക്കുന്നത് സംബന്ധിച്ച് വ്യക്തമായ വ്യവസ്ഥകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഭരണഘടനയിലെ നിർദ്ദേശക തത്ത്വങ്ങളിൽ പ്രാദേശിക സർക്കാരുകളായ വില്ലേജ് പഞ്ചായത്തുകൾഎന്നിവ, സംസ്ഥാനങ്ങളുടെ ഇംഗിതമനുസരിച്ച് രൂപവത്കരിക്കുവാൻ മാത്രമേ വ്യവസ്ഥയുണ്ടായിരുന്നുള്ളൂ. ഇതിനനുസരിച്ച് സംസ്ഥാനങ്ങളിൽ അതതു സ്ഥലങ്ങളിലെ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ച് പഞ്ചായത്തുകൾ നിലവിൽ വന്നു. എന്നാൽ ഗാന്ധിജിയുടെ കാഴ്ചപ്പാടിലുള്ള പഞ്ചായത്തുകൾ നിലവിൽ വരുന്നതിന്‌ ഭരണഘടന ഭേദഗതിചെയ്യേണ്ടിവന്നു. 1992-ൽ ഇന്ത്യൻ ഭരണഘടനയിൽ 73,74 ഭേദഗതികൾ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 29,803 പേര്‍ക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 29,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5315, പാലക്കാട് 3285, തിരുവനന്തപുരം 3131, എറണാകുളം 3063, കൊല്ലം 2867, ആലപ്പുഴ 2482, തൃശൂര്‍ 2147, കോഴിക്കോട് 1855, കോട്ടയം 1555, കണ്ണൂര്‍ 1212, പത്തനംതിട്ട 1076, ഇടുക്കി 802, കാസര്‍ഗോഡ് 602, വയനാട് 411 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,43,028 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.84 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading