വയനാട്ടിൽ വാഴ ഭക്ഷിക്കാൻ കാട്ടാന മതിൽ ചാടി അകത്തു കടന്നു
പുൽപള്ളി • ചീയമ്പം കാപ്പി കോളനിയിലെ അങ്കണവാടി മുറ്റത്തെ ഒരു ചെറിയ വാഴ ഭക്ഷിക്കാൻ കാട്ടാന മതിൽ ചാടി അകത്തു കടന്നു. കഴിഞ്ഞ രാത്രിയാണ് വനത്തിൽ നിന്ന് ഏറെ അകലെയുള്ള എഴുപത്തിമൂന്നിലെ അങ്കണവാടി പരിസരത്ത് ആനയെത്തിയത്. വന്യജീവി സങ്കേതത്തിൽ നിന്നു കാപ്പിത്തോട്ടത്തിൽ കയറിയ ആന തോട്ടത്തിലൂടെ ഏറെ സഞ്ചരിച്ചാണ് അങ്കണവാടി പരിസരത്തെത്തിയത്.മതിൽക്കെട്ടിനുള്ളിൽ നിന്ന വാഴ പറിച്ചെടുക്കാൻ മതിൽ ചാടിക്കടക്കുന്നതിനിടെ മതിലിന്റെ മുകൾഭാഗം പൊട്ടി തകർന്നു. അകത്തുകയറിയ ആന വാഴ വലിച്ചു പറിച്ചു ഭക്ഷിച്ച ശേഷം അതുവഴി തന്നെ […]
Continue Reading