മാലാഖ സ്രാവിനെ അ വിചാരിതമായാണ് കാണുന്നത്..

ബ്രിട്ടനിലെ വെയ്ല്‍സ് തീരമേഖലയില്‍ ഡൈവിങ് നടത്തുകയായിരുന്നു ജെയ്ക് ഡേവിസ്. ഫോട്ടോഗ്രാഫറും മറൈന്‍ ബയോളജിസ്റ്റുമായ ജെയ്ക് ഡേവിസ് അവിചാരിതമായാണ് ഒരു ജീവിയെ കണ്ടെത്തിയത്. സമുദ്രത്തിന്‍റെ അടിത്തട്ടിനോട് ചേര്‍ന്ന് നീങ്ങുന്ന ഈ ജീവിയെ വൈകാതെ ജെയ്ക് ഡേവിസ് തിരിച്ചറിഞ്ഞു. ലോക സമുദ്രജീവി പട്ടികയില്‍ അതീവവംശനാശ ഭീഷണി നേരിടുന്ന ഇനത്തില്‍ പെട്ട മാലാഖ സ്രാവ് അഥവാ എയ്ഞ്ചൽ ഷാര്‍ക്ക് ആയിരുന്നു ഈ ജീവി. ഇതാദ്യമായിട്ടാണ് ബ്രിട്ടന്‍റെ തീരത്ത് ഈ ജീവിയെ കണ്ടെത്തുന്നത്.ഇന്‍റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്‍റെ ചുവന്ന പട്ടിക […]

Continue Reading

നെസീമ അപകടത്തിൽ പെട്ടത് ആദ്യ ദിവസത്തെ പ്രഭാത നടത്തത്തിൽ തന്നെ

കിഴക്കമ്പലംഃ പഴങ്ങനാട് സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി പോയ കാർ പാഞ്ഞുകയറി പ്രഭാത സവാരിക്കിറങ്ങിയ രണ്ട് സ്ത്രീകൾ മരിച്ചു. കാറിലുണ്ടായിരുന്ന രോഗിയായ ഹോമിയോ ഡോക്ടർ ആശുപത്രിയിലും മരിച്ചു. കിഴക്കമ്പലം പഞ്ചായത്ത് 16–ാം വാർഡ് മാളേയ്ക്കമോളം ഞെമ്മാടിഞ്ഞാൽ കോരങ്ങാട്ടിൽ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ സുബൈദ (46), പൊയ്യയിൽ യൂസഫിന്റെ ഭാര്യ നെസീമ (47), പുക്കാട്ടുപടി വിചിത്ര ഭവനിൽ ലാൽജിയുടെ ഭാര്യ ഡോ.സ്വപ്ന (50) എന്നിവരാണ് മരിച്ചത്.ബ്ലായിപറമ്പിൽ സമദിന്റെ ഭാര്യ സാജിത(48), കൂണാംപറമ്പിൽ അബ്ദുൽ ഖാദറിന്റെ ഭാര്യ ബീവി(47) എന്നിവരെ പരുക്കുകളോടെ എറണാകുളത്തെ […]

Continue Reading

പല്ലുകളുടെ രൂപത്തിൽ സ്വർണം ഒളിപ്പിച്ച് കടത്തി..

പല്ലുകളുടെ രൂപത്തിൽ സ്വർണം ഒളിപ്പിച്ച് കടത്തിയ രണ്ട് ഉസ്ബെക്കിസ്ഥാൻ സ്വദേശികളെ ഡൽഹി കസ്റ്റംസ് അറസ്റ്റ് ചെയ്തു.  ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. 951 ഗ്രാം സ്വർണമാണ് പല്ലുകളുടെ രൂപത്തിൽ കടത്താൻ ശ്രമിച്ചത്. കൂടാതെ ഇവരുടെ കയ്യിൽ നിന്ന് ഒരു സ്വർണ ചെയിനും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഡൽഹി കസ്റ്റംസ് അറിയിച്ചു.

Continue Reading

സ്‌കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയതായി മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയതായി മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാര്‍ പ്രഖ്യാപനം വരുന്നത് കണക്കാക്കി മുന്നൊരുക്കങ്ങള്‍ നടത്താനാണ് നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ ഉന്നത തല സമിതിയാകും തീരുമാനം എടുക്കുക. സംസ്ഥാനത്തെ കോളേജുകള്‍ ഒക്ടോബര്‍ നാലിന് തുറക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. വാക്‌സീനേഷന്‍ മുന്നേറിയതിലെ ആശ്വാസമാണ് കൂടുതല്‍ ഇളവുകളിലേക്ക് നീങ്ങാന്‍ സര്‍ക്കാരിന് കരുത്താകുന്നത്. ഈ മാസം മുപ്പതിനകം സമ്പൂര്‍ണ്ണ ആദ്യഡോസ് വാക്‌സിന്‍ കവറേജാണ് ലക്ഷ്യം.

Continue Reading

തദ്ദേശീയമായി നിര്‍മിച്ച വ്യോമ പ്രതിരോധവുമായി ഇന്ത്യ

മീഡിയം റേഞ്ച് സര്‍ഫേസ് ടു എയര്‍ മിസൈല്‍ (എംആര്‍എസ്എഎം) സിസ്റ്റമാണ് ഇന്ത്യന്‍ വ്യോമ സേനക്കുവേണ്ടി വികസിപ്പിച്ചെടുത്തത്. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചെടുത്ത ഈ വ്യോമ പ്രതിരോധ സംവിധാനം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ സാന്നിധ്യത്തിലാണ് രാജസ്ഥാനിലെ ജെയ്‌സാല്‍മറിലെ വ്യോമസേനാ കേന്ദ്രത്തില്‍ വച്ച് സേനക്ക് ഔദ്യോഗികമായി കൈമാറിയത്.ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ഇസ്രയേല്‍ എയറോസ്‌പേസ് ഇന്‍ഡസ്ട്രീസുമായി സഹകരിച്ചാണ് എംആര്‍എസ്എഎം നിര്‍മിച്ചത്. ഇതിന്റെ ഭാഗങ്ങള്‍ ഇന്ത്യയിലെ പൊതു- സ്വകാര്യ വ്യവസായങ്ങളില്‍ നിന്നായിട്ടാണ് ശേഖരിച്ചത്. തന്ത്രപ്രധാനമായ കേന്ദ്രങ്ങള്‍ക്ക് […]

Continue Reading

പുഴുവരിക്കുന്ന മീൻ വിൽക്കുന്നതായി പരാതി

പുഴുവരിക്കുന്ന മീൻ വിൽക്കുന്നതായി പരാതി. ഇന്നലെ തീരപ്രദേശങ്ങളിൽ വിറ്റ അയില പുഴുവരിക്കുന്നതായി നാട്ടുകാർ കണ്ടെത്തി. ദിവസങ്ങൾ പഴക്കമുള്ളതും അഴുകിയതുമായ മീനാണ് ബൈക്കുകളിലെത്തിയ വിൽപനക്കാർ വിറ്റത്. പുൽപള്ളിയിലെ മൊത്തവിൽപനക്കാരിൽ നിന്നെടുത്ത് ഇരട്ടി വിലയ്ക്കു വിൽക്കുന്ന മത്സ്യത്തിലാണു പുഴുക്കളെ കണ്ടത്. രാസവസ്തുക്കൾ കലർത്തിയ മത്സ്യം തുടർച്ചയായി കഴിച്ചാൽ വായിൽ അസ്വസ്ഥ അനുഭവപ്പെടുന്നതായും പരാതിയുണ്ട്. ആരോഗ്യ വകുപ്പും പഞ്ചായത്തുകളും കർശന നടപടി എടുക്കണമെന്ന ആവശ്യം ശക്തമാണ്.

Continue Reading

ജോഷിമതിലില്‍ ഭൂചലനം

ഉത്തരാഖണ്ഡിലെ ജോഷിമതില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തി. ദേശീയ ഭൂകമ്പശാസ്ത്ര കേന്ദ്രമാണ് ട്വിറ്ററിലൂടെ വാര്‍ത്ത പുറത്തുവിട്ടത്.ശനിയാഴ്ച രാവിലെ 5.58നാണ് ഭൂചലനമുണ്ടായത്. സ്ഥലത്ത് നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Continue Reading

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന്‍റെ ടയർ പൊട്ടി യുവതി മരിച്ചു

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന്‍റെ ടയർ പൊട്ടിയുള്ള വാഹനാപകടത്തില്‍ യുവതി മരിച്ചു. തിരുവനന്തപുരം വിതുര സ്വദേശി ആര്യ (23) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന യുവാവ് പരിക്കുകളോടെ ചികിത്സയിലാണ്.

Continue Reading