വിദ്യാർത്ഥികളെ അനുമോദിച്ചു

അഞ്ചാംപീടിക മഹല്ലിൽ നിന്നും പഠനരംഗത്ത് മികവുപുലർത്തിയ 24 വിദ്യാർത്ഥികളെ എപികെ യൂത്ത്സ് അഞ്ചാംപീടികയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മഹല്ല് പ്രസിഡണ്ട് വി ആലി ഹാജി അധ്യക്ഷതവഹിച്ചു മഹല്ല് ഖത്തീബ് അബ്ദുൽ മജീദ് ദാരിമി ഉദ്ഘാടനം ചെയ്തു മഹല്ല് സെക്രട്ടറി കെ റഫീഖ്, വി അബ്ദുല്ല ഹാജി, എസ് ശറഫുദ്ദീൻ എന്നിവർ സംസാരിച്ചു. പ്രശസ്ത കൗൺസിലർ ഷാനവാസ് കമ്മോം ക്ലാസ് നയിച്ചു വൈസ് പ്രസിഡണ്ട് വി ഉസ്മാൻ, മുഹമ്മദലി സുഹരി സംബന്ധിച്ചു. എസ് മൊയ്തു സ്വാഗതവും മമ്മൂട്ടി സൈദ് നന്ദിയും […]

Continue Reading

സെന്റ് ജോസഫ്സ് ടി ടിഐ പുതിയ ചുവട് വെപ്പിൽ

മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള മാനന്തവാടി സെന്റ് ജോസഫ്സ് ടി ടിഐ യിലെ നവീകരിച്ച സയൻസ് ലാബിന്റെയും ലൈബ്രറിയുടെയും ഉദ്ഘാടനം കോർപ്പറേറ്റ് മാനേജർ ഫാദർ സിജോ ഇളംകുന്നപ്പുഴ നിർവഹിച്ചു മാനേജർ ഫാദർ സണ്ണി മഠത്തിൽ അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ ശൈനി ജോർജ്ജ്,മാനന്തവാടി എസ് എസ് കെ,ബി പി ഒ കെ മുഹമ്മദലി, റിട്ടയേഡ് പ്രിൻസിപ്പൽ ഷെമലി ഫിലിപ്പ് , പിടിഎ പ്രസിഡണ്ട് ഫിലിപ്പ് ചാണ്ടി കുടക്കച്ചിറ, എം പി ടി എ പ്രസിഡണ്ട് […]

Continue Reading

പോളിത്തീൻ കർട്ടൻ മാത്രമായിരുന്നു ചെറിയൊരു തടസ്സം..

ആത്മസംതൃപ്തിക്ക് വേണ്ടിയാവണം. യാത്രൾ അനുഭവങ്ങൾക്ക് വേണ്ടിയാവണം. യാത്രകൾ ഹൃദയം നിറക്കുന്നതാവണം. യാത്രകൾ സന്തോഷിപ്പിക്കുന്നതാവണം. യാത്രകൾ ആഹ്ളാദാനന്ദങ്ങൾ മനസ്സിൽ നിറക്കുമ്പോഴും ഹൃദയത്തിൽ കാരുണ്യം ചൊരിയുന്ന നനുത്ത ചിന്തകൾ ബാക്കിയാക്കുന്നതായിരിക്കണം.യാത്രകളിൽ നിന്ന് ജീവിതത്തിൽ പകർത്താൻ വിലപ്പെട്ട മൂല്യങ്ങളെന്തെങ്കിലും ബാക്കിയാവണം.ഇതാവണം ഒരു യാത്ര.ഇതിനു കൂടിയായിരിക്കണം ഒരു യാത്ര.പ്രിയ സൗഹൃദങ്ങളേ ഞാനും നടത്തി ഒരു യാത്ര…!എൻ്റെ പ്രിയപ്പെട്ട കൂട്ടുകാരോടൊപ്പം. !!അത്ഭുതങ്ങൾഒളിപ്പിച്ച് വച്ച മരതകദ്വീപുകളിലേക്കല്ലായിരുന്നു ആ യാത്ര.പക്ഷേ, സൗഹൃദങ്ങളുടെ അമൂല്യ രത്നങ്ങൾ കൊണ്ട് എന്നെ അത്ഭുതപ്പെടുത്തിയവരുടെ അരികിലേക്ക് തന്നെയിരുന്നു ആ യാത്ര.!വിസ്മയങ്ങൾ കാത്തു വെച്ച […]

Continue Reading

വയസ്സൊന്നും നോക്കണ്ട.! മനസ്സുണർത്താനുമുള്ള ടിപ്സ്

ജീവിത സായാഹ്നത്തിൽ സ്വാഭാവികമായ രോഗപ്രതിരോധ ശേഷികൂട്ടാനും മനസ്സുണർത്താനുമുള്ള ടിപ്സ്.. വീട്ടിൽ നിന്നും പുറത്തേക്ക് നടക്കാനിറങ്ങുക. പ്രകൃതി ഭംഗി ആസ്വദിക്കുക. മനസ്സും ശരീരവും ഉണരട്ടെ , സന്തോഷമേക്കട്ടെ, ഇതിലൂടെ എൻഡോർഫിൻ, ഡോപ്പമിൻ ,സിറടോണിൻ തുടങ്ങിയ +ve രാസവസ്തുക്കൾ Boost ആകുന്നത് കാണാംകൊച്ചുമക്കളുമായി ചേർന്ന് വീട്ടിൽ ഉള്ള സ്ഥലത്ത് നിന്ന് ഇഷ്ടമുള്ള ഗാനം വെച്ചിട്ട് തുള്ളിച്ചാടുക ലജ്ജയാണെങ്കിൽ ദിനംപ്രതി ഇഷ്ടമുള്ള സമയം (രാവിലെ അഭികാമ്യം) എക്സർസൈസ് ചെയ്യാം.സുഹൃത്തുക്കളുമായി ചേർന്ന് സംസാരിച്ച് ചിരിക്കാം.നമ്മുടെ വീട്ടുകാർക്ക്, സ്നേഹിക്കുന്നവർക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുത്ത് ആസ്വദിക്കാം.കിടക്കുന്നതിന് മുൻപ് […]

Continue Reading

മനസ്സിനെ തുരുമ്പെടുപ്പിക്കല്ലേ! സ്വയ നാസർ എഴുതുന്നു

അതെ വയസ് ചിലർക്ക് ഒരു നമ്പർ മാത്രമാണ്. മനസ്സിനെ മനസ്സിലാക്കിയാൽ മനസ്സിനെ തുരുമ്പെടുക്കാൻ ആരും സമ്മതിക്കില്ല. എന്നും തേച്ചുമിനുക്കി മൂർച്ച കൂടിയാൽ ജീവിതത്തിൽ പലതും വെട്ടിപ്പിടിക്കാനാവും. വിശ്വവിഖ്യാതനായ ചിത്രകാരൻ മൈക്കൽ ആഞ്ചലോയുടെ അതി സുന്ദരമായ ശില്പമാണ് “ഡേവിഡ് ” കല്ലിൽ നിന്ന് കൊത്തിയെടുത്ത ഈ ശില്പം ഇന്നും ലോകമെമ്പാടുമുള്ള കാഴ്ചക്കാരിൽ വിസ്മയം സൃഷ്ടിക്കുന്നുണ്ട്. ഈ ശില്പം പൂർത്തീകരിക്കപ്പെട്ടപ്പോൾ മൈക്കൽ അഞ്ചലോയോട് ഒരാൾ ഇങ്ങനെ ചോദിച്ചു“താങ്കൾ ഒരുപാട് കാലം ഈ ശില്പം മനസ്സിൽ കൊണ്ടു നടന്നിട്ടുണ്ടാവുമല്ലോ?തികച്ചും അപ്രതീക്ഷിതമായ ഒരു […]

Continue Reading

ഏകാന്തത ഇന്നെനിക്ക് ഒരുപാട് നല്ല കൂട്ടാണ്

ക്വാറന്റൈൻ ഡേയ്‌സ് ഏകാന്തത ഇന്നെനിക്ക്ഒരുപാട് നല്ല കൂട്ടാണ്… ! വന്നവരും, നിന്നവരും, പോയവരുമെല്ലാം കൂട്ടുതന്നിട്ട് പോയ സമ്മാനമാണ് എനിക്ക് ഈ ഏകാന്തത… ! തനിച്ചിരിക്കുമ്പോൾ എനിക്ക് കൂട്ടായി വരുന്നത് ഇന്ന് ഈ ഏകാന്തതയാണ്…. !ഒന്ന്..രണ്ട്…മൂന്നു എണ്ണിയാലും തീരാത്ത ദിനരാത്രങ്ങൾ. എന്റെ ഏകാന്തതയെ, ഇപ്പോൾ…ഞാനും പ്രണയിച്ചു തുടങ്ങിയിരിക്കുന്നു അല്ലാതെ നിവൃത്തി ഇല്ലല്ലോ ,. !ഈ കാലവും കടന്നു പോകും…——————————— വിവേക് വയനാട്

Continue Reading

ഹെൽത്ത് ഐഡികാർഡ് ഇനി എളുപ്പത്തിൽ

എല്ലാ രേഖകളും ഡിജിറ്റൽ രൂപത്തിൽ ആയതുകൊണ്ട് തന്നെ കേന്ദ്ര സർക്കാരിൽ നിന്നുമുള്ള പല ആനുകൂല്യങ്ങളും ലഭിക്കുന്നതിന് ഇത്തരം കാർഡുകൾ ഉപയോഗിക്കേണ്ടി വരാറുണ്ട്. കേന്ദ്രസർക്കാർ ഭാരതത്തിലെ ജനങ്ങൾക്ക് വേണ്ടി പുറത്തിറക്കിയിട്ടുള്ള ഒരു കാർഡാണ് ഹെൽത്ത് ഐഡികാർഡ്. എന്താണ് ഹെൽത്ത് ഐഡികാർഡ് എന്നും, അത് എടുക്കുന്നത് കൊണ്ടുള്ള പ്രാധാന്യം എന്തെല്ലാമാണെന്നും പലർക്കും അറിയുന്നുണ്ടാവില്ല. ഹെൽത്ത് ഐഡികാർഡ് ലഭിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് കൃത്യമായി മനസിലാക്കാം.എന്താണ് ഹെൽത്ത് ഐഡികാർഡ്?ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടി കേന്ദ്രസർക്കാർ പുറത്തിറക്കിയിട്ടുള്ള ഹെൽത്ത് വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള കാർഡ് ആണ് […]

Continue Reading

അൽഫുർഖാൻ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നു

വെള്ളമുണ്ട: വയനാട് വെള്ളമുണ്ട പഴഞ്ചന ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ ഫുർഖാൻ ഫൗണ്ടേഷൻ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നു. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാഭ്യാസ വിചക്ഷണരുമായുള്ള അക്കാദമിക് സഹകരണത്തിലൂടെ ഗുണ നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക ലക്ഷ്യമിട്ടുള്ള വിപുലമായ പദ്ധതികൾക്ക് അൽ ഫുർഖാൻ അക്കാദമിക് കൗൺസിൽ അന്തിമ രൂപം നൽകി. പദ്ധതികളുടെ പ്രഖ്യാപനവും ആദ്യ ഘട്ട ലോഞ്ചിങ്ങും ഒക്ടോബർ രണ്ടാം വാരത്തിൽ നടക്കും. നിലവിൽ നടക്കുന്ന കോഴ്‌സുകൾക്ക് പുറമെ, ലിബറൽ ആർട്സ് രംഗത്ത് കൂടുതൽ ബിരുദ പഠന കോഴ്‌സുകൾ ആരംഭിക്കും. […]

Continue Reading

ലോകം നിങ്ങളോടൊപ്പമാണെങ്കിലും സത്യമറിഞ്ഞാൽ അവൻ നിങ്ങളെ ഉപേക്ഷിക്കും.

ദത്തെടുക്കലിന്റെ സ്വീകാര്യതയും ഊഷ്മളതയും; പ്രമുഖ സൈക്കോളജിസ്റ്റായ സ്വയ നാസർ എഴുതുന്നു. 1990 കളിൽ ദത്തുപുത്രനാൽ അവഹേളിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്ത ഒരു പട്ടാണി ദമ്പതികളെ എനിക്കറിയാം. 3 മാസം മുതൽ 15 വയസ് വരെ ഓമനിച്ച് വളർത്തി. സ്കൂളിലെ അധ്യാപകൻ പിതാവില്ലാത്തവനെ ” ന്ന് അവഹേളിച്ചപ്പോൾ അവനിലെ സ്വത്വം അവൻ തിരഞ്ഞു. മാതാവാണെങ്കിൽ ഒരിക്കലും അവൻ ദത്തു പുത്രനാണെന്ന സത്യം അവനോട് തുറന്ന് പറഞ്ഞിട്ടില്ല. മാത്രമല്ല ദത്ത് പുത്രനാണ് തന്റെ മകനെന്നറിഞ്ഞാൽ മകൻ അകന്ന് പോകുമോ എന്ന വേവലാതിയും […]

Continue Reading

കൗമാരവും ലൈംഗികതയും; തിരിച്ചറിവിന്റെ അനിവാര്യതഃ സ്വയ നാസർ എഴുതുന്നു

പീഢനം- 1തിരിച്ചറിവില്ലാത്ത കാലത്ത് ഏഴാം ക്ലാസിൽ വീട്ടുകാർ നിർബ്ബന്ധമായി പഠിക്കാൻ വേണ്ടി ഹോസ്റ്റലിലേക്ക് അയച്ചപ്പോൾ നിഷാദ് ഓർത്തില്ല ജീവിതത്തിൽ പലതും പഠിക്കേണ്ടിവരുമെന്ന് , ശരീരിക , മാനസിക ക്ഷതമേൽക്കേണ്ടി വരുമെന്ന് പഠിക്കാൻ മിടുക്കനായിരുന്നു അവൻ , അതുകൊണ്ടാണ് വീട്ടുകാർ അവനെ വളരെയധികം പ്രതീക്ഷയോടെ ലോണെടുത്ത് ഹോസ്റ്റലിൽ ചേർത്ത് പഠിപ്പിച്ചത് എന്നാൽ പൊടുന്നനെയാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്. അധ്യാപകർ നിർബ്ബന്ധിച്ച് അവനെ സ്വവർഗ്ഗരതിക്ക് ഉപയോഗിക്കുകയും എതിർത്തപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, പട്ടിണിക്കിട്ടു അവസാനം രാത്രി എല്ലാവരും ഉറങ്ങിയപ്പോൾ ഹോസ്റ്റലിന്റെ മതില് […]

Continue Reading