കണ്‍ട്രോള്‍ റൂം ആരംഭിച്ചു

കല്‍പ്പറ്റ:വയനാട് ജില്ലയിലെ ക്ഷീരമേഖലയിലെ ദുരന്ത പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സിവില്‍ സ്‌റ്റേഷനിലെ ജില്ലാ ക്ഷീര വികസന ഓഫീസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. കണ്‍ട്രോള്‍ റൂം നോഡല്‍ ഓഫീസറായി ടെക്‌നിക്കല്‍ അസിസ്റ്റന്റ് വിധു വര്‍ക്കിയെ നിയമിച്ചു. ഫോണ്‍ 04936 202093, 9495062553.

Continue Reading

രാജമല, കരിപ്പൂര്‍ ദുരന്തം: കെ ആർ എഫ് എ അനുശോചനം രേഖപ്പെടുത്തി

കൽപ്പറ്റ : കഴിഞ്ഞ ദിവസങ്ങളിൽ ഇടുക്കി രാജമലയിലെ ഉരുള്‍പ്പൊട്ടലിലും കരിപ്പൂർ വിമാന അപകടത്തിലും കൊവിഡ്19 കാരണവും ജീവൻ നഷ്ടപ്പെട്ടവർക്ക് കേരള റിട്ടെയില്‍ ഫുട്‌വെയര്‍ അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ ജില്ലാ പ്രസിഡൻറ് അൻവർ നോവ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ഷാജി കല്ലാടസ്, യു വി മഹബൂബ്, കെ മുഹമ്മദ് ആസിഫ്, ഷമീം പാറക്കണ്ടി, ഷൗക്കത്തലി, ഉമ്മർ, , ലത്തീഫ് മേപ്പാടി, അനസ്, കെ കെ നിസാർ, ഷബീർ ജാസ്, സുധീഷ് പടിഞ്ഞാറത്തറ, […]

Continue Reading

വെള്ളമുണ്ടയിൽ തെരുവുനായ ശല്യം രൂക്ഷം

വെള്ളമുണ്ട പഞ്ചായത്തിൻറെ വിവിധ ഭാഗങ്ങളിൽ തെരുവുനായശല്യം രൂക്ഷമായി.തെരുവുനായ്ക്കൾ വളർത്തുമൃഗങ്ങളെ കടിക്കുന്നതും പതിവാകുന്നു. എട്ടേ നാലിലെ ചോമ്പാ ഇൻ വാളൻ മുസ്തഫയുടെ 12 വളർത്തു പ്രാവുകളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു.ഇന്നു രാവിലെയാണ്  നായ്ക്കളുടെ കടിയേറ്റ് പ്രാവുകളെ ചത്ത നിലയിൽ കണ്ടെത്തിയത്

Continue Reading

ഓടിക്കൊണ്ടിരുന്ന കാർ വട്ടം കറങ്ങി വയലിലേക്ക് പതിച്ചു. കാർ ഓടിച്ച ഡോക്ടർ അത്ഭുതകരമായി രക്ഷപ്പെട്ടു

കൽപ്പറ്റ: വാരാമ്പറ്റ – കൽപ്പറ്റ റോഡിൽ പുഴമുടിക്ക്  സമീപം  ഓടിക്കൊണ്ടിരുന്ന കാർ വട്ടം കറങ്ങി വയലിലേക്ക് പതിച്ചു. കാർ ഓടിച്ച    ഡോക്ടർ അത്ഭുതകരമായി രക്ഷപ്പെട്ടു

Continue Reading

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടിയിലേക്ക്; ഇതുവരെ രോ​ഗമുക്തരായത് ഒന്നേകാൽ കോടിയിലേറെ

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടിയിലേക്ക്; ഇതുവരെ രോ​ഗമുക്തരായത് ഒന്നേകാൽ കോടിയിലേറെ ആളുകൾ; ഇതുവരെ റിപ്പോർട്ട് ചെയ്തത് 7,31,714 മരണങ്ങളും; ഇന്ത്യയിൽ ഇന്ന് രോ​ഗബാധ സ്ഥിരീകരിച്ചത് 60,409 പേർക്ക്

Continue Reading

പെട്ടിമുടി,കരിപ്പൂർ ദുരന്തങ്ങൾ ഉണ്ടായപ്പോൾ ആളിക്കത്തിയത് മനുഷ്യസ്നേഹത്തിന്റെ തീപ്പന്തങ്ങളാണ്.

ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ എഴുതിയ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഫേസ് ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു.. കുറിപ്പിന്റെ പൂർണ്ണ രൂപം.. ”നമുക്ക് ഒട്ടും പരിചിതമല്ലാത്ത, നമ്മുടെ തലമുറ ഒരിക്കൽ പോലും അനുഭവിച്ചിട്ടില്ലാത്ത ആതുരമായ, വേദനാജനകമായ കാലത്തിലൂടെയാണ് ലോകമിപ്പോൾ കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. മനുഷ്യരാശി ഒന്നടങ്കം നിസ്സഹായരായി സ്തംഭിച്ചു നില്ക്കയാണ്.നമ്മെ, കേരളത്തെ സംബന്ധിച്ചിടത്തോളം പരീക്ഷണങ്ങൾക്കു കാഠിന്യമേറുന്നു.പ്രളയം, മലയിടിച്ചിൽ, വിമാന ദുരന്തം അങ്ങനെ ഓരോന്നും കനത്ത ആഘാതമാണ് എല്പിച്ചു കൊണ്ടിരിക്കുന്നത്.എന്നാൽ പ്രതീക്ഷയുടെ വിളക്കുകൾ അണഞ്ഞു പോവുന്നില്ലെതാണ് ആശ്വാസകരം. പ്രളയത്തിൽ നാമതു കണ്ടതാണ്. മനുഷ്യസ്നേഹത്തിന്റെ, ത്യാഗത്തിന്റെ, […]

Continue Reading

രാജ്യത്തെ 8.5 കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 17,100 കോടി രൂപ കൈമാറിയെന്ന് കേന്ദ്രം.

പ്രധാനമന്ത്രി കിസാന്‍ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 8.5 കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 17,100 കോടി രൂപ കൈമാറിയെന്ന് കേന്ദ്രം. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നേരിട്ട് സഹായം നല്‍കുകയെന്ന ലക്ഷ്യത്തോടെ 2018ല്‍ ആരംഭിച്ച പദ്ധതിയാണിത്. ഇതുവരെ 9.9 കോടിയിലധികം കര്‍ഷകര്‍ക്ക് 75,000 കോടിയിലധികം രൂപയുടെ നേരിട്ടുള്ള സഹായം നല്‍കിയതായി കേന്ദ്രം അവകാശപ്പെട്ടു. ‘പി.എം-കിസാന്‍ നിധിയുടെ 17,000 കോടി രൂപ ഒരൊറ്റ ക്ലിക്കിലൂടെ 8.5 കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ട് നിക്ഷേപിച്ചു. ഇടനിലക്കാരോ കമ്മിഷനോ ഇല്ല, […]

Continue Reading

നിരവില്‍പ്പുഴ-പക്രന്തളം റോഡ് വീണ്ടും തുറന്നുകൊടുത്തു

കല്‍പ്പറ്റ:കോഴിക്കോട് ജില്ലയിലേക്ക് നിരവില്‍പ്പുഴ-പക്രന്തളം വഴിയുള്ള റോഡ് തുറന്നുകൊടുത്തു. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഇതുവഴിയുള്ള അന്തര്‍ ജില്ലാ യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.എന്നാല്‍ സാഹചര്യം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഇതുവഴി കോഴിക്കോട് ജില്ലയിലേക്ക് നിരവില്‍പ്പുഴ വഴി എത്തുന്ന ചുരം ഇന്ന് മുതല്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ ചുരം യാത്രക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പൊതുഗതാഗതത്തിന് തുറന്ന് നല്‍കിയാണ് വയനാട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിരിക്കുന്നത്.

Continue Reading

സി.എഫ്.എല്‍.ടി.സിക്ക് മാനന്തവാടിയിലെ വ്യാപാരികളുടെ സഹായ ഹസ്തം

മാനന്തവാടി:മാനന്തവാടിനഗരസഭയില്‍ പ്രവര്‍ത്തനം ആരംഭിച്ച കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ പ്രവേശിപ്പിച്ച നിര്‍ധന രോഗികള്‍ക്കായി മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വസ്ത്രങ്ങള്‍ കൈമാറി.മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ. ഉസ്മാന്‍, മഹേഷ്, സുരേന്ദ്രന്‍ എന്നിവരില്‍ നിന്നും നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.ടി. ബിജു,സി.എഫ്.എല്‍.ടി.സി നോഡല്‍ ഓഫീസര്‍ എ.അജയകുമാര്‍ എന്നിവര്‍ വസ്ത്രങ്ങള്‍ ഏറ്റുവാങ്ങി.

Continue Reading

ഉരുള്‍പൊട്ടൻ സാധ്യത പരപ്പന്‍പാറ നിവാസികളെ മാറ്റിപ്പാർപ്പിച്ചു

മേപ്പാടി: നിലമ്പൂര്‍-വയനാട് അതിര്‍ത്തി വനമേഖലയിലുള്ള മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ പരപ്പന്‍പാറ കോളനിവാസികളെ മാറ്റിപ്പാര്‍പ്പിച്ചു. കടാശ്ശേരി സണ്‍റൈസ് വാലിയുടെ താഴ്ഭാഗത്തെ 12 കുടുംബങ്ങളിലെ 44 പേരെയാണ് കടാശ്ശേരി ആള്‍ട്ടര്‍നേറ്റീവ് സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. വനമേഖലയിലെ പുഴയോരത്ത് വര്‍ഷങ്ങളായി താമസിച്ച് വരുന്ന ചോലനായ്ക്ക വിഭാഗത്തിലെ പ്രോക്തന ഗോത്രവിഭാഗക്കാരാണിവര്‍. മഴ ശക്തമാവുമ്പോള്‍ ചൂരല്‍മലയില്‍ വീണ്ടും ഉരുള്‍പൊട്ടലിന് സാധ്യതയുള്ള സാഹചര്യത്തില്‍ പരപ്പന്‍പാറ കോളനിവാസികളെ ബാധിക്കുമെന്നതിനാലാണ് ഇവരെ മാറ്റിപ്പാര്‍പ്പിച്ചത്. വനമേഖലയില്‍ നാല് കിലോമീറ്റര്‍ താഴ്ച്ചയിലാണ് ഇവരുടെ താമസം. ജില്ലാ ഭരണകൂടത്തിന്റെയും മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിന്റെയും റവന്യൂ- […]

Continue Reading