മോഹമുകുളങ്ങൾ
മോഹമുകുളങ്ങൾ പാറിപ്പറക്കണമൊരു പൂമ്പാറ്റയായ്ആവോളമാസ്വദിക്കണമല്പമാമായുസ്സ് വിരിഞ്ഞുവിലസണമൊരു ചെമ്പനീർപ്പൂവായ്പരിമളം പരത്തണം കൊഴിയുന്നതിൻ മുന്നെ ശാഖോപശാഖകളായ് പടരുെന്നൊരാൽമരമാകണം ,തണൽക്കുടയാകണം വെയിലേറ്റു വാടും ജീവിതങ്ങൾക്ക് ഒഴുകിപ്പടരണം തെളിനീരുറവയായ്അമൃതസമമാം ജലമേകണം ദാഹിക്കുന്നവർക്ക് മധുരം കിനിയുന്ന ഫലങ്ങൾ പേറുമൊരു വൻ വൃക്ഷമാകണം വിശക്കുന്നവർക്ക് മതിയാവോളം നൽകുവാനായ് . അനിതാസനൽമടക്കി മല
Continue Reading