കവിയൂർ കേസ്: അന്വേഷണം അവസാനിപ്പിക്കുന്നു, സിബിഐ ഹെെക്കോടതിയിൽ

കവിയൂർ കേസിൽ വീണ്ടും തുടരന്വേഷണത്തിന് ഉത്തരവിട്ട സിബിഐ കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയിൽ. ഹർജി ഫയലിൽ സ്വീകരിച്ച കോടതി എതിർകക്ഷികളായ ക്രൈം വാരിക എഡിറ്റർ നന്ദകുമാർ, ഉണ്ണികൃഷണൻ നമ്പൂതിരി, കേസിലെ ഏക പ്രതി ലതാനായർ എന്നിവർക്ക് നോട്ടീസയച്ചു.പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ രാഷ്‌ട്രീയ നേതാക്കളും മക്കളും അടക്കം വിഐപികൾ പീഡിപ്പിച്ചെന്ന ക്രൈം വാരിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.ഈ വർഷം ജനുവരി ഒന്നിന് സമർപ്പിച്ച നാലാമത്തെ റിപ്പോർട്ടിലും പെൺകുട്ടി പീഡനത്തിനിരയായെന്നും എന്നാൽ രാഷ്ട്രീയ നേതാക്കളും മക്കളും അടക്കമുള്ള […]

Continue Reading

വയനാട്ടിൽ കോവിഡ് രോഗബാധിതന്‍ മരണപ്പെട്ടു

പൊഴുതന:വയനാട് പൊഴുതന ഗ്രാമ പഞ്ചായത്ത് മുന്‍ അംഗവും, മഹല്ല് പ്രസിഡന്റുമായിരുന്ന ഊളങ്ങാടന്‍ കുഞ്ഞിമുഹമ്മദ് (68) ആണ് മരിച്ചത്.അര്‍ബുദ രോഗത്തിന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് ആഗസ്റ്റ് 01 നാണ് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്.തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് രാത്രിയോടെ മരിക്കുകയായിരുന്നു. ജൂലൈ 15 നാണ് ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തത്.

Continue Reading

മെസി ബാഴ്‌സയിൽ തുടരും, സുവാരസ് അയാക്‌സിലേക്ക്; കൈയൊഴിഞ്ഞ് ബാഴ്‌സ

2014 മുതൽ ബാഴ്‌സലോണയുടെ തുറുപ്പുചീട്ടായിരുന്ന ലൂയി സുവാരസ് ഡച്ച് ക്ലബായ അയാക്‌സിലേക്ക്. സുവാരസ് അയാക്‌സിലേക്ക് തന്നെയെന്ന് ഏറെക്കുറെ ഉറപ്പായി. സുവാരസിനെ വിൽക്കാൻ തയ്യാറാണ് ബാഴ്‌സലോണയും. ഏകദേശം 15 മില്യൺ യൂറോയ്‌ക്ക് അയാക്‌സ് സുവാരസിനെ ലേലത്തിൽ വിളിക്കുമെന്നാണ് സ്‌പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സുവാരസിനെ ബാഴ്‌സ കെെയൊഴിയുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.മുൻപ് അയാക്‌സിൽ കളിച്ചിട്ടുള്ള താരമാണ് സുവാരസ്. 2007-2011 കാലഘട്ടത്തിൽ അയാക്‌സിനു വേണ്ടി നൂറിലധികം മത്സരങ്ങൾ കളിച്ച സുവാരസ് 80 ൽ അധികം ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. അയാക്‌സിൽ നിന്നു ലിവർപൂളിലേക്കും […]

Continue Reading

സൂമിന് പകരം ഇന്ത്യയുടെ സ്വന്തം ആപ്പ് ; കേന്ദ്ര സര്‍ക്കാരിന്‍റെ ഇന്നവേഷന്‍ ചലഞ്ചില്‍ മലയാളിയുടെ കമ്പനിക്ക് വിജയം.

വീഡിയോ കോൺഫറൻസിംഗിന് തദ്ദേശീയ സാങ്കേതിക വിദ്യ തയാറാക്കുന്നതിനു കേന്ദ്രസർക്കാർ നടത്തിയ ഇന്നവേഷൻ ചലഞ്ചിൽ ആലപ്പുഴ സ്വദേശി ജോയ് സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള ടെക്‌ജെന്‍ഷ്യക്ക് ഒന്നാം സ്ഥാനം. സൂമിന് പകരം ഇന്ത്യയുടെ സ്വന്തം വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പ് നിര്‍മ്മിക്കുന്നതിനാണ് കേരളത്തിൽ നിന്നുള്ള കമ്പനിക്ക് കേന്ദ്രസർക്കാർ അംഗീകാരം ലഭിച്ചിരിക്കുന്നത്.

Continue Reading

കേരളത്തിലേക്കടക്കം രാജ്യത്തെ അഞ്ച് നഗരങ്ങളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് എമിറേറ്റ്സ്

ദുബായ് വിമാനക്കമ്പനിയായ എമിറേറ്റ്സ് ഓഗസ്റ്റ് 20 മുതൽ ഓഗസ്റ്റ് 31 വരെ ബെംഗളൂരു, കൊച്ചി, ദില്ലി, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് പ്രത്യേക വിമാനങ്ങള്‍ പ്രഖ്യാപിച്ചു. പ്രത്യേക വിമാനങ്ങളില്‍ യു.എ.ഇയിലെ ഇന്ത്യൻ പൗരന്മാർക്ക് നാട്ടിലേക്ക് മടങ്ങാനും നിലവില്‍ ഇന്ത്യയിലുള്ള യു.എ.ഇ താമസക്കാര്‍ക്ക് യു.എ.ഇയിലേക്ക് മടങ്ങാനും സാധിക്കും. വിമാനങ്ങളുടെ ഷെഡ്യൂള്‍ ചുവടെ: ബെംഗളൂരുവിലേക്ക് ഓഗസ്റ്റ് 21, 23, 25, 28, 30 കൊച്ചിയിലേക്ക് ഓഗസ്റ്റ് 20, 22, 24, 27, 29, 31 (കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങൾ ഓഗസ്റ്റ് […]

Continue Reading

വയനാട് ജില്ലയില്‍ ഇന്ന് 35 പേര്‍ക്ക് കൂടി കോവിഡ്; 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; 24 പേര്‍ക്ക് രോഗ മുക്തി

മാനന്തവാടി:വയനാട് ജില്ലയില്‍ ഇന്ന് 35 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 11 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 23 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 24 പേര്‍ ഇന്ന് രോഗമുക്തി നേടി.ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1245 ആയി. ഇതില്‍ 902 പേര്‍ രോഗമുക്തരായി. ചികിത്സക്കിടെ അഞ്ചു പേര്‍ പേര്‍ മരണപ്പെട്ടു. 338 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 328 പേര്‍ ജില്ലയിലും 10 […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 356 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 150 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 130 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 124 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 78 […]

Continue Reading

വയനാട് വന്യജീവി സങ്കേതം സഞ്ചാരികൾക്കയി തുറന്നു

മാനന്തവാടി: കാത്തിരിപ്പിനെടുവിൽ വയനാട് വന്യജീവി സങ്കേതം സഞ്ചാരികൾക്കയി തുറന്നു. തോൽപ്പെട്ടി, മുത്തങ്ങ, എന്നിവിടങ്ങളിൽ കോവിഡ് ഭിഷണി നിലനിൽക്കുന്നതിലാണ് നിയന്ത്രണ വിധോയമായി സഞ്ചാരിക്കൾക്കായി തുറന്ന് നൽകിയാത്. കർശനമായ പരിശോധകൾക്ക് ശേഷം വനത്തിൽ പ്രവേശിപ്പിക്കു. ഒരു വാഹനത്തിൽ നാല് പേർക്ക് മാത്രമാണ് അനുമതി. 10 വയസ്സിൽ താഴെയുള്ളവർക്കും 65 വയസ്സ് കഴിഞ്ഞവർക്കും പ്രവേശനം അനുവദിക്കില്ല. തോൽപ്പെട്ടിയിൽ അസിസ്റ്റൻ്റ് വെൽഡ് ലൈഫ് വാർഡൻ്റെ സുനിൽകുമാറിൻ്റെ നേതൃത്വത്തിലാണ് പ്രവേശന നടപടി തുടങ്ങിയത്.

Continue Reading

എസ്ബിഐ. മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ ചുമത്തിയിരുന്ന പിഴ ഒഴിവാക്കി

സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി എസ്ബിഐ ബാലന്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ ചുമത്തിയിരുന്ന പിഴ ഒഴിവാക്കി. എസ്എംഎസ് ചാര്‍ജ്ജും ഈടാക്കില്ല .ഇന്‍ര്‍നെറ്റ് ബാങ്കിംഗും ചെക്ക് ബുക്ക് സൗകര്യവുമുള്ള സേവിംഗ്സ് അക്കൗണ്ടുകള്‍ക്കും ഇതു ബാധകമാണെന്ന് ട്വിറ്റിലൂടെ ബാങ്ക് അറിയിച്ചു.എസ്ബിഐ സേവിംഗ്സ് അക്കൗണ്ടുകളില്‍ ഉയര്‍ന്ന ബാലന്‍സ് നിലനിര്‍ത്തുന്നവര്‍ക്ക് സൗജന്യമായി എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള പരിധി ഉയര്‍ത്തുമെന്ന തീരുമാനവും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. നിശ്ചിത തുകയില്‍ കൂടുതല്‍ ബാലന്‍സ് നിലനിര്‍ത്തുന്നവര്‍ക്ക് പ്രതിമാസം കൂടുതല്‍ തവണ സൗജന്യമായി എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാം. […]

Continue Reading

കമല ഹാരിസിൻ്റെ സ്ഥാനാ‍ർത്ഥിത്വം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു

ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ കമല ഹാരിസിനെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായാണ് കറുത്ത വര്‍ഗ്ഗക്കാരിയായ ഇന്ത്യന്‍ അമേരിക്കന്‍ വംശജ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവുന്നത്. ഡെമോക്രാറ്റിക് പാർട്ടി കൺവൻഷൻ്റെ മൂന്നാം ദിനത്തിലാണ് കമല ഹാരിസിൻ്റെ സ്ഥാനാ‍ർത്ഥിത്വം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത്. ഒബാമ, ഹിലരി ക്ലിൻ്റൺ എന്നിവരുടെ സാന്നിധ്യത്തിലാണ് കമലയുടെ സ്ഥാനാ‍ർത്ഥി പ്രഖ്യാപനമുണ്ടായത്. അഭിഭാഷകയായ കമല നിലവില്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്റംഗമാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അമേരിക്ക പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനൊപ്പമാകും കമല ഹാരിസ് […]

Continue Reading