സിറം ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കുന്ന കോവിഡ് വാക്സിന്‍ മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചു

ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കുന്ന കോവിഡ് വാക്സിന്‍ മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചു. 17 കേന്ദ്രങ്ങളില്‍ 1500 പേരിലാണ് പരീക്ഷണം. രണ്ട് മാസം നീണ്ടുനിൽക്കുന്ന പരീക്ഷണത്തിനു ശേഷം വാക്‌സിൻ അനുമതിക്കായി കേന്ദ്ര സർക്കാരിനെ സമീപിക്കാനാണ് തീരുമാനം. ഉത്‌പാദനം തുടങ്ങിവയ്‌ക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. എന്നാൽ, വിൽക്കാനുള്ള അനുമതിയായിട്ടില്ല. എല്ലാ ഘട്ടവും പൂർത്തിയാക്കി അനുമതി ലഭിച്ച ശേഷമെ വിൽപ്പന തുടങ്ങാൻ സാധിക്കൂകയുള്ളൂ കൊറോണ വൈറസിനെതിരായി ഓക്‌സ്‌ഫോർഡ് സർവകലശാല വികസിപ്പിച്ച വാക്‌സിന്റെ മനുഷ്യരിലെ അവസാനഘട്ട പരീക്ഷണത്തിന് സെറം ഇൻസ്റ്റിറ്റ്യൂട്ടിന് […]

Continue Reading

കരിപ്പൂർ വിമാന അപകടത്തിൽ ചികിത്സയിൽ ആയിരുന്ന വയനാട് തരുവണ സ്വദേശി വി.പി.ഇബ്രാഹിം നിര്യാതനായി

Continue Reading

ലൈബ്രറി സയന്‍സില്‍ നാലാം റാങ്ക് കരസ്ഥമാക്കി വിദ്യ വിനോദ്

തലപ്പുഴ:കണ്ണൂര്‍ സര്‍വ്വകലശാല പോസ്റ്റ് ഗ്രാജുവേഷന്‍ (പി.ജി ) ലൈബ്രറി സയന്‍സില്‍ നാലാം റാങ്ക് കരസ്ഥമാക്കിയ വിദ്യ വിനോദ്.തലപ്പുഴ സ്വദേശികളായ പുതിയവീട്ടില്‍ വിനോദിന്റെയും സിന്ധുവിന്റെയും മകളാണ്.കണ്ണൂര്‍ സര്‍വകലാശാല താവക്കര കോളേജിലായിരുന്നു പഠനം.

Continue Reading

‘ശരാശരി മലയാളികളുടെ ഈ കൃമികടി കുട്ടിക്കാലംമുതലേ നല്ല ശീലമാണ്. അതു ഞാന്‍ സഹിച്ചോളാം’

സാമൂഹിക മീഡിയയില്‍ വിവാദമായ വീഡിയോയ്ക്ക് മറുപടിയുമായി ബാലചന്ദ്രന്‍ ചുള്ളിക്കാട്. ശരാശരി മലയാളികളുടെ ഈ കൃമികടി എനിക്ക് കുട്ടിക്കാലംമുതലേ നല്ല ശീലമാണ്. അതു ഞാന്‍ സഹിച്ചോളാം. എന്റെ പേരില്‍ നിങ്ങളുടെമേല്‍ ചെളി തെറിക്കരുതെന്നും അദ്ദേഹം പങ്കു വച്ച കുറിപ്പില്‍ പറയുന്നു.രണ്ട് വര്‍ഷം മുന്‍പ് മാതൃഭൂമി സാഹിത്യോല്‍സവത്തില്‍ ചുള്ളിക്കാടുമായുള്ള വിവാദത്തിന്റെ വീഡിയോയായിരുന്നു ഈ അടുത്ത് സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും പ്രചരിച്ചത്. പഴയരീതിയിലുള്ള കവിത എഴുത്തിലേക്ക് തിരിച്ചുവരുമോ എന്ന സദസ്സിൽനിന്നുള്ള ചോദ്യത്തിനുള്ള ഉത്തരമാണ് വിവാദമായത്. ഞാൻ എന്റെ സൌകര്യം പോലെയാണ് ജീവിക്കുന്നതെന്നായിരുന്നു […]

Continue Reading

മർകസിന് ദുബൈ ഗവൺമെന്റിന്റെ ഔദ്യോഗിക ബഹുമതി.

ദുബയ്ഃ കോവിഡ് മഹാമാരിയുടെ ദുരന്ത മുഖത്ത് ദുബായ് മർകസും ഐ.സി.എഫും, മർകസ് അലുംനിയും നടത്തിയ മാതൃകാപരമായ ദുരിതാശ്വാസ, സേവന പ്രവർത്തങ്ങൾക് ദുബായ് സർക്കാരിന്റെ ഔദ്യോഗിക ആദരവും ബഹുമതിയും മർകസ് ഏറ്റുവാങ്ങി. ലോക്കഡൗൺ കാലത്ത് ദുരിത ബാധിതരിലേക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാനും പത്ത് ലക്ഷത്തിലധികം പേർക്ക് ഭക്ഷണ കിറ്റ് എത്തിക്കാനും മികച്ച വളണ്ടിയർ സേവനമാണ് മർകസിന്റെ നേതൃത്വത്തിൽ കാഴ്ച്ചവെച്ചത്. കേരളത്തിന് പുറമെ ഡൽഹി, ഹൈദരാബാദ്, മംഗലാപുരം ഉൾപ്പടെയുള്ള നഗരങ്ങളിലേക്കും വിമാനങ്ങൾ ചാർട്ടർ ചെയ്യാൻ സാധിച്ചിരുന്നു. റാസൽഖൈമ – കോഴിക്കോട് […]

Continue Reading

മറയൂരിൽ ആദിവാസി യുവതിയെ വെടിവെച്ച് കൊല ചെയ്തു.

ഇടുക്കിഃ മറയൂരിൽ ആദിവാസി യുവതിയെ വെടിവെച്ച് കൊന്നു. പാളപ്പെട്ടി ചന്ദ്രിക (39)യാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. പാളപ്പെട്ടി കുടിയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ കൃഷി സ്ഥലത്താണ് സംഭവം നടന്നത്. സഹോദരി പുത്രൻ കാളിയപ്പനും മണികണ്ഠന് എന്നയാളും ചേര്‍ന്നാണ് വെടിവച്ചത്. ഇവര്‍ ചന്ദനക്കടത്ത് കേസിലെ പ്രതികളാണ് . തങ്ങളെ കുടുക്കിയ ഫോറസ്റ്റ് വാച്ചറെ വെടി വയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ചന്ദ്രികക്ക് വെടിയേല്‍ക്കുകയായിരുന്നു. കൊലപാതകത്തിൽ ചന്ദ്രികയുടെ സഹോദരീ പുത്രൻ ചാപ്ലിയെ പൊലീസ് പിടികൂടി. ഗ്രാമവാസികൾ ചേർന്നാണ് പ്രതിയെ പിടികൂടി […]

Continue Reading

ഫാർമസി, നേഴ്‌സിംഗ്,പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് സ്‌പോർട്‌സ് ക്വാട്ടാ പ്രവേശനത്തിന് അപേക്ഷിക്കാം

തിരുവനന്തപുരംഃ കേരള സംസ്ഥാനത്തെ ഗവൺമെന്റ് കോളേജുകളിലേക്ക് 2020-21 വർഷത്തെ ബി.എസ്.സി നഴ്‌സിംഗ്, ബി.എസ്.സി എം.എൽ.റ്റി, ഫാർമസി, പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് കായിക താരങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. ഈ കോഴ്‌സുകളിലേക്ക് കേരള എൻട്രൻസ് കമ്മീഷണർ പുറപ്പെടുവിച്ച പ്രോസ്‌പെക്ടസ് പ്രകാരം സമർപ്പിക്കുന്ന അപേക്ഷയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി, കായിക നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പെടെ സ്‌പോർട്‌സ് കൗൺസിലിൽ സമർപ്പിക്കണം. 2018 ഏപ്രിൽ ഒന്ന് മുതൽ 2020 മാർച്ച് 31 വരെ കേരള സ്റ്റേറ്റ് […]

Continue Reading

റേഷൻ വഴി വിതരണം ചെയ്യുന്ന ഓണക്കിറ്റിലെ ശർക്കരയുടെ തൂക്ക കുറവിന് പരിഹാരം

തിരുവനന്തപുരംഃ സപ്ലൈകോ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന 11 ഇന ഓണക്കിറ്റിലെ ഒരിനമായ ശർക്കരയുടെ തൂക്കത്തിൽ കുറവുണ്ടായാൽ വിതരണക്കാർ കുറവ് നികത്തണമെന്ന് നിർദ്ദേശിച്ച് ഡിപ്പോ മാനേജർമാർക്ക് സർക്കുലർ നൽകിയതായി സപ്ലൈകോ സിഎംഡി (ഇൻ-ചാർജ്ജ്) അലി അസ്ഗർ പാഷ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 11-12 തീയതികളിൽ വിശദമായ സർക്കുലറാണ് നൽകിയിട്ടുള്ളത്. തൂക്കക്കുറവ് ശ്രദ്ധയിൽപ്പെട്ടാൽ വിതരണക്കാരെ സപ്ലൈകോ വിളിച്ചു വരുത്തി കുറവ് പരിഹരിച്ച് വിതരണം ചെയ്യാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. വിതരണക്കാർ അങ്ങനെ ചെയ്തില്ലെങ്കിൽ സപ്ലൈകോ റീ പാക്ക് ചെയ്ത് […]

Continue Reading

ഓണം ഫെയറുകള്‍ക്ക് ജില്ലയില്‍ തുടക്കമായി

കല്‍പ്പറ്റ:സപ്ലൈകോ ഓണം ഫെയറുകള്‍ക്ക് വയനാട് ജില്ലയില്‍ തുടക്കമായി. എല്ലാവിധ നിത്യോപയോഗ സാധനങ്ങളും ഗൃഹോപകരണങ്ങളും പൊതുജനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ ജില്ലാ ഫെയര്‍ വഴി ലഭ്യമാവും. ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ സി.കെ ശശീന്ദ്രന്‍ എം. എല്‍.എ നിര്‍വഹിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ റഷീദ് മുത്തുകണ്ടി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കല്‍പ്പറ്റ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ്, കേരള സംസ്ഥാന ഭക്ഷ്യ സുരക്ഷ കമ്മീഷന്‍ അംഗം എം വിജയലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.ആഗസ്റ്റ് 30 വരെയാണ് ജില്ലാതല ഓണം […]

Continue Reading