വയനാട് ജില്ലയില്‍ ഇന്ന് 37 പേര്‍ക്ക് കൂടി കോവിഡ്; 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; 32 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (25.08.20) 37 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ മൂന്നു പേരുടെ ഉറവിടം വ്യക്തമല്ല. 32 പേര്‍ ഇന്ന് രോഗമുക്തി നേടി.ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1363 ആയി. ഇതില്‍ 1100 പേര്‍ രോഗമുക്തരായി. 255 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 245 പേര്‍ ജില്ലയിലും 10 പേര്‍ ഇതര […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 454 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 391 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 163 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 152 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 150 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 93 […]

Continue Reading

ഗ്രാന്‍ഡ് കെയര്‍’ ഇവിടെ വയോധികര്‍ സുരക്ഷിതരാണ്

മാനന്തവാടി:സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ‘ഗ്രാന്‍ഡ് കെയര്‍’ പദ്ധതിയുടെ ഭാഗമായി മാനന്തവാടി നഗരസഭയിലെ വയോമിത്രം മെഡിക്കല്‍ സംഘം മാനന്തവാടി താലൂക്കിലെ അഗതിമന്ദിരങ്ങള്‍ സന്ദര്‍ശിച്ചു.കോവിഡ് പ്രതിരോധ പരിപാടികളുടെ ഭാഗമായി വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അവരുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ‘ഗ്രാന്‍ഡ് കെയര്‍’ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ഹൈ റിസ്‌ക് വിഭാഗത്തില്‍പെടുന്ന മുതിര്‍ന്ന പൗരന്മാരുടെ ശാരീരിക മാനസിക ആരോഗ്യം ഉറപ്പാക്കുകയും രോഗബാധ ഉണ്ടാകാതിരിക്കാനും മറ്റ് ഗുരുതര ആരോഗ്യ പ്രശ്‌നമുള്ളവരെ കണ്ടെത്തി അവരെ നിരന്തരം നിരീക്ഷിക്കാനും ആരോഗ്യം ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് […]

Continue Reading

വേഗരാജാവായ ഉസൈന്‍ ബോള്‍ട്ടിന് കോവിഡ് സ്ഥിരീകരിച്ചു

ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവും വേഗരാജാവുമായ ഉസൈന്‍ ബോള്‍ട്ടിന് കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച നടത്തിയ കോവിഡ് പരിശോധനാ ഫലം പോസിറ്റീവാകുകയായിരുന്നു.34-ാം ജന്മദിനം ആഘോഷിച്ചതിനു പിന്നാലെ നടത്തിയ പരിശോധനയിലാണു റിസള്‍ട്ട് പോസിറ്റീവായത്.

Continue Reading

പിതാവിനെ മകൻ തോളിലേറ്റി നടന്ന സംഭവം മകൻ മനപൂർവ്വം സൃഷ്ടിച്ചതെന്ന്..

ലോക്ക് ഡൗണിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പിതാവിനെ മകൻ തോളിലേറ്റി അരകിലോമീറ്റർ നടന്ന സംഭവം മകൻ മനപൂർവ്വം സൃഷ്ടിച്ചതെന്ന് കൊല്ലം ജില്ലാ റൂറൽ പോലീസ്. പുനലൂർ താലൂക്ക് ആശുപതിയിൽ ചികിത്സയിലായിരുന്ന പിതാവിനെ മകൻ റോയി മനപൂർവ്വം തോളിലേറ്റി നടക്കുകയായിരുന്നെന്ന്  പൊലീസ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. റിപ്പോർട്ട് വിശ്വാസത്തിലെടുത്ത് കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് അംഗം വി.കെ. ബീനാകുമാരി തീർപ്പാക്കി.

Continue Reading

പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു

തിരുഃ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചു ‌പിണറായി വിജയൻ സർക്കാരിന് എതിരെയുള്ള പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. 40നെതിരെ 87 വോട്ടുകൾക്കാണ് പ്രമേയം പരാജയപ്പെട്ടത്. തിങ്കളാഴ്ച രാത്രി 9.30 വരെ നീണ്ട സമ്മേളനത്തിനൊടുവിലാണ് അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടന്നത്. മൂന്നരമണിക്കൂർ കവിഞ്ഞ പ്രസംഗമാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിനു മറുപടിയായി നിയമസഭയിൽ നടത്തിയത്. രാത്രിയോടെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിൽ ഇറങ്ങി.

Continue Reading

കേരളത്തില്‍ ഇന്ന് 1242 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 182 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 112 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 89 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 76 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 60 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, […]

Continue Reading

കോൺഗ്രസ് ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തന്നെ തുടരും

കോൺഗ്രസ് ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തന്നെ തുടരും. പുതിയ അധ്യക്ഷനെ ആറു മാസത്തിനകം തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തുമെന്ന് പ്രവർത്തക സമതി യോ​ഗത്തിൽ തീരുമാനമായി. അധ്യക്ഷപദം സംബന്ധിച്ച ചർച്ചയ്ക്കായി ഡൽഹിയിൽ ചേർന്ന പ്രവർത്തക സമിതി യോഗത്തിനു പിന്നാലെയാണ് ഈ ആറു മാസ കാലയളവിൽ ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തന്നെ തുടരട്ടെയെന്ന് തീരുമാനിച്ചത്.

Continue Reading

വിഷരഹിത നാടന്‍ പച്ചക്കറികള്‍ ന്യായ വിലയ്ക്ക്;ഓണ ചന്ത ഓൺലൈൻ ബുക്കിംഗ് തുടങ്ങി

കൽപ്പറ്റ:ഓണത്തിന് വിഷരഹിത നാടന്‍ പച്ചക്കറികള്‍ ന്യായ വിലയ്ക്ക് ലഭ്യമാക്കുന്നതിന് കൃഷി വകുപ്പും അനുബന്ധ സ്ഥാപനങ്ങളും വയനാട്ജില്ലയില്‍ 50 ഓണ ചന്തകള്‍ നടത്തും . ഈ ചന്തകളിൽ ജന തിരക്ക് കുറക്കുന്നതിന് ഓൺ ലൈൻ ബുക്കിംഗ് തുടങ്ങി. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ 37 ചന്തകളും വി.എഫ്.പി.സി.കെ യുടെ നേതൃത്വത്തില്‍ 5 ചന്തകളും ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ 8 ചന്തകളും ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലുമായി പ്രവര്‍ത്തിക്കും. കൂടാതെ നബാർഡിന് കീഴിലെ കാർഷികോൽപാദക കമ്പനികളുടെ എട്ട് ഓണ വിപണികളും പ്രവർത്തിക്കുന്നുണ്ട് കോഴിക്കോട് ആസ്ഥാനമായ […]

Continue Reading

രാജ്യസഭ തിരഞ്ഞെടുപ്പിൽ എം വി ശ്രേയാംസ്‌ കുമാർ വിജയിച്ചു

രാജ്യസഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡന്റുമായ എം വി ശ്രേയാംസ്‌ കുമാർ വിജയിച്ചു. 136 വോട്ടുകളിൽ പോൾ ചെയ്‌ത 130 വോട്ടുകളിൽ 88 വോട്ട്‌ ശ്രേയാംസ്‌കുമാറിന്‌ ലഭിച്ചു. എതിർസ്‌ഥാനാർഥി യുഡിഎഫിലെ ലാൽ വർഗീസ്‌ കൽപകവാടിക്ക്‌ 41 വോട്ടും ലഭിച്ചു. ഒരു വോട്ട്‌ അസാധുവായി. രാവിലെ പത്തിനാരംഭിച്ച പോളിങ് വൈകിട്ട്‌ നാലിന്‌ അവസാനിച്ചു.

Continue Reading