കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ സാനിറ്റയിസര്‍ സ്റ്റാന്റുകള്‍ നല്‍കി

മാനന്തവാടി :കോവിഡ് ചികിത്സാ കേന്ദ്രമായ മാനന്തവാടി ജില്ലാആശുപത്രിയിലും, ജില്ലാ ആശുപത്രിയുടെ സാറ്റലൈറ്റ് കേന്ദ്രങ്ങളായ ജ്യോതിആശുപത്രി, സെന്റ് ജോസഫ്‌സ് ആശുപത്രി, വിന്‍സെന്റ് ഗിരിആശുപത്രിഎന്നിവിടങ്ങ ളിലും സ്റ്റാന്റുകള്‍ നല്‍കി വേയ്‌വ്്‌സ് മാനന്തവാടി ചാപ്റ്റര്‍ പ്രവര്‍ത്തകര്‍ മാതൃകയായി.ജില്ലാ ആശുപത്രി പരിസരത്ത് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തിയ ചടങ്ങ്മാനന്തവാടി നഗരസഭാ അധ്യക്ഷന്‍ വി.ആര്‍. പ്രവീജ് ഉദ്ഘാടനം ചെയ്തു. വേയ്‌വ്‌സ്ചെയര്‍മാന്‍ കെ.എം. ഷിനോജ് അധ്യക്ഷത വഹിച്ചു.ജില്ലാ ആശുപത്രി ആര്‍എംഒ ഡോ. സി.സക്കീര്‍,ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.കെ.സുരേഷ്, കോവിഡ് 19 ജില്ലാ നോഡല്‍ഓഫീസര്‍ ഡോ. ചന്ദ്രശേഖരന്‍ എന്നിവര്‍ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 1547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 1547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 228 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 146 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 145 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 142 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 121 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 81 […]

Continue Reading

പാർലമെന്റിന്റെ വർഷകാല ചോദ്യോത്തരവേള ഒഴിവാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധം.

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ചോദ്യോത്തരവേള ഒഴിവാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധം. ‌‌‌കോവിഡിന്റെ പശ്ചാത്തലത്തിലാണ് ചോദ്യോത്തരവേള റദ്ദാക്കിയത്.കോവിഡ് വ്യാപനത്തെ തുടർന്ന് സമ്മേളനത്തിൽ ഇത്തവണ ചോദ്യോത്തരവേളയോ സ്വകാര്യ ബില്ലുകളോ പ്രമേയങ്ങളോ ഉണ്ടാകില്ലെന്നുമാണ് രാജ്യസഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നത്.

Continue Reading

അഡ്വ. ടി.നിസാർ അഹ്‌മദ്‌ അനുസ്മരണം നടത്തി.

കൽപ്പറ്റഃ പ്രമുഖ സോഷ്യലിസ്റ്റായിരുന്ന അഡ്വ.ടി .നിസാർ അഹ്‌മദിനെ ജനതാദൾ എസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു .ജില്ലാ പ്രസിഡന്റ് സി.കെ.ഉമ്മർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.ടി.ആസാദ് ഉൽഘാടനം ചെയ്തു.ജനതാദൾ എസ് സംസ്ഥാന നിർവ്വാഹക സമിതിയംഗം ജുനൈദ് കൈപ്പാണി അനുസ്മരണ പ്രഭാഷണം നടത്തി. ബി.രാധാകൃഷ്ണപിള്ള,,ടി.കെ.ഉമർ,സി.പി.അഷ്‌റഫ്,ബെന്നി കുറുമ്പാലക്കോട്ട,എ.ജെ.കുര്യൻ,ഉനൈസ് കല്ലൂർ,നിസാർ പള്ളിമുക്ക്, സൈഫ് വൈത്തിരി, ഇ.പി. ജേക്കബ്,അന്നമ്മ പൗലോസ്,അരുൺ,ഹബീബ്‌റഹ്മാൻ,അമീർ അറക്കൽ, സാബു ശിശിരം,സനൽ,സലിം ബത്തേരി,ബി.രമ്യ,കുട്ടിയച്ചൻ,മമ്മൂട്ടി പുളിഞ്ഞാൽ എന്നിവർ സംസാരിച്ചു.

Continue Reading

മാസ്‌ക് ശരിയായി ധരിച്ചില്ലെന്ന പേരില്‍ യുവാക്കളെ പോലീസ് മർദിച്ചതായി പരാതി ;ആരോപണം അടിസ്ഥാന രഹിതമെന്ന് പോലീസ്

തലപ്പുഴ:മാസ്‌ക് ധരിച്ചത് ശരിയായ രൂപത്തിൽ അല്ലെന്ന കാരണത്തിന് യുവാക്കള്‍ക്കു നേരെ തലപ്പുഴ പോലിസിന്റെ നര നായാട്ടെന്ന് പരാതി. നിസ്സാര പ്രശ്‌നത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത രണ്ടു യുവാക്കളെയാണ് മണിക്കൂറുകളോളം പോലിസ് ഭീകരമായി മര്‍ദ്ദിച്ചതായി പരാതിയുള്ളത്.പീച്ചംകോട് സ്വദേശികളായ ഇഖ്ബാല്‍(34) കുന്നക്കാടന്‍ ഷമീര്‍(39) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷനുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയതായി ബന്ധുക്കള്‍ പറഞ്ഞു.എന്നാല്‍ മാസ്‌ക് കൃത്യമായി ധരിക്കാത്തത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് പോലീസിനെ ഭീഷണിപ്പെടുത്തുകയും, കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തവരാണ് പ്രതികളെന്നും, ഇരുവരേയും റിമാണ്ട് ചെയ്തതായും പോലീസ് […]

Continue Reading

വയനാട്ടില്‍ കാട്ടാനയെ തുരത്തുന്നതിനിടെ വാച്ചര്‍ക്ക് പരിക്ക്

തോല്‍പ്പെട്ടി:വയനാട്ടില്‍ കാട്ടാനയെ തുരത്തുന്നതിനിടെ താല്‍ക്കാലിക വാച്ചര്‍ക്ക് പരിക്ക്‌തോല്‍പ്പെട്ടിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ വനം വകുപ്പ് താല്‍ക്കാലിക കാവല്‍കാരന് പരിക്കേറ്റു. തോല്‍പ്പെട്ടി കൊല്ലിക്കല്‍ ഷിബു എന്ന ഉത്തമനാണ് (38) പരിക്കേറ്റത്

Continue Reading

ഡിസംബറിൽ സമ്പൂർണമായി സർവീസ് പുന:സ്ഥാപിക്കാനൊരുങ്ങി റെയിൽവേ

ഡിസംബറിൽ സമ്പൂർണമായി സർവീസ് പുന:സ്ഥാപിക്കാനൊരുങ്ങി റെയിൽവേ. 100 ട്രയിനുകൾ കൂടി ഉടൻ പുന:സ്ഥാപിക്കും. നിർദേശം ആഭ്യന്തരമന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. സുരക്ഷിതമായി സർവീസുകൾ ക്രമീകരിക്കാൻ സാധിക്കുമെന്നാണ് റെയിൽവേ കരുതുന്നത്.

Continue Reading

ജനതാദൾ യു.ഡി.എഫ് ലെ ഒരു വിഭാഗം ആർ ജെ ഡി യിൽ

കൊടുവള്ളി: ഐക്യജനാധിപത്യ മുന്നണിയെ വഞ്ചിച്ച് ഇടതു മുന്നണിയിലേക്ക് കൂറുമാറിയ ലോക് താന്ത്രിക്ക് ജനതാദളിന്റെ നിലപാടിൽ പ്രതിഷേധിച്ച് യു ഡി എഫിൽ ഉറച്ചു നിന്ന ജനതാദൾ വിഭാഗം യു പി എ മുന്നണിയിലെ ഘടകകക്ഷിയും ലാലു പ്രസാദ് നയിക്കുന്ന കക്ഷിയുമായ രാഷ്ട്രീയ ജനതാദളിൽ ലയിക്കാൻ തീരുമാനിച്ചതായി സംസ്ഥാന ജനറൽ സെക്രട്ടരി ചോലക്കര മുഹമ്മദ് മാസ്റ്റർ അറിയിച്ചു.വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിക്ക് മാത്രമെ രാജ്യത്തെ രക്ഷിക്കാൻ കഴിയൂ എന്ന തിരിച്ചറിവിൽ നിന്നാണ് ഇത്തരം ഒരു തീരുമാനമെടുക്കാൻ […]

Continue Reading

“എന്റെ വയറ്റില്‍ കിടക്കുന്ന കൊച്ചിന് ഇപ്പൊ ആരുമില്ലാതാക്കിയില്ലേ എല്ലാരും. എന്തിന് ഇങ്ങനെ ചെയ്തു എന്റെ ഇക്കാനോട്?

തിരുവനന്തപുരംഃഎല്ലാവരോടും സ്നേഹത്തോടെ പെരുമാറിയിരുന്ന, ആരെയും ഉപദ്രവിക്കാൻ പോയിട്ടില്ലാത്ത തന്റെ ഭർത്താവിനോട് എന്തിന് ഇങ്ങനെ ചെയ്തു എന്ന് വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ മരിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകൻ ഹഖ് മുഹമ്മദിന്റെ ഭാര്യ. തന്റെ വയറ്റില്‍ കിടക്കുന്ന കൊച്ചിന് ഇപ്പൊ ആരുമില്ലാതാക്കിയില്ലേ എല്ലാരും എന്നും ഹഖ് മുഹമ്മദിന്റെ ഭാര്യ ഒരു പ്രമുഖ ചാനൽ ന്യാസിനോട് പ്രതികരിച്ചു.“എന്റെ വയറ്റില്‍ കിടക്കുന്ന കൊച്ചിന് ഇപ്പൊ ആരുമില്ലാതാക്കിയില്ലേ എല്ലാരും. എന്തിന് ഇങ്ങനെ ചെയ്തു എന്റെ ഇക്കാനോട്? ആരെയും ഉപദ്രവിക്കാനോ ദ്രോഹിക്കാനോ ഒന്നും പോവില്ല. എല്ലാരോടും സ്നേഹവും കാര്യവുമായിട്ട് […]

Continue Reading

എഡിജിപിമാരായ ടോമിൻ തച്ചങ്കരിക്കും അരുൺ കുമാർ സിൻഹയ്ക്കും സ്ഥാനക്കയറ്റം.

കേരള കേഡറിലെ എഡിജിപിമാരായ ടോമിൻ തച്ചങ്കരിക്കും അരുൺ കുമാർ സിൻഹയ്ക്കും സ്ഥാനക്കയറ്റം. ക്രൈംബ്രാഞ്ച് മേധാവിയായ ടോമിൻ ജെ തച്ചങ്കരിക്കും എസ്‌പിജി ഡയറക്ടറായി കേന്ദ്ര ഡപ്യൂട്ടേഷനിൽ പ്രവർത്തിക്കുന്ന അരുൺ കുമാർ സിൻഹയ്ക്കും ഡിജിപി റാങ്കിലാണ് സ്ഥാനക്കയറ്റം. റോഡ് സുരക്ഷ കമ്മീഷണർ എൻ ശങ്കർ റെഡ്ഡി വിരമിച്ച ഒഴിവിലേക്കാണ് നിയമനം.

Continue Reading