കതിരൂരിൽ നിർമ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

കണ്ണൂർ കതിരൂരിൽ നിർമ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്. രണ്ട് പേരെയും തലശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റി.നിർമ്മാണത്തിലിരിക്കെ സ്റ്റീൽ ബോംബുകളാണ് പൊട്ടുകയായിരുന്നു. തലശ്ശേരി ഡിവൈഎസ്‍പി അടങ്ങുന്ന സംഘം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

Continue Reading

തലശ്ശേരി ഭാഗത്ത് ഒരാളുടെ ഏറ്റവും അടുത്ത സുഹൃത്തിനെ വിശേഷിപ്പിക്കുന്ന’ഒക്കച്ചങ്ങായി’എന്നതിന്റെ അർത്ഥം..?

അമേരിക്കയില്‍ ചികില്‍സയിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ ഔദ്യോഗിക ഫയലുകളില്‍ മറ്റാരോ വ്യാജ ഒപ്പിട്ടതായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍ ആരോപണമുന്നയിച്ചിരുന്നു. പിന്നീട് പികെ കുഞ്ഞാലിക്കുട്ടിയും ഇതേ ആരോപണം ഏറ്റെടുത്തു. വാര്‍ത്താസമ്മേളത്തില്‍ വ്യാജഒപ്പിട്ടെന്ന ആരോപണത്തില്‍ വിശദീകരണം നടത്തവേ ലീഗും ബിജെപിയും ഒക്കച്ചങ്ങായിമാരാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. 2018ലും മുഖ്യമന്ത്രി ഇതേ പ്രയോഗം നടത്തിയിരുന്നു. മലബാര്‍ മേഖലയില്‍ പ്രധാനമായും തലശേരി ഭാഗത്ത് ഒരാളുടെ ഏറ്റവും അടുത്ത സുഹൃത്തിനെ വിശേഷിപ്പിക്കുന്ന പദമാണ് ഒക്കച്ചങ്ങായി.

Continue Reading

താല്‍ക്കാലിക പാലത്തിന്റെ പണി പൂര്‍ത്തിയായി

മേപ്പാടി:ഈ കാലവര്‍ഷത്തില്‍ മേപ്പാടി പഞ്ചായത്തില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ മുണ്ടക്കൈ പാലത്തിനു പകരം നിര്‍മ്മിച്ച താല്‍ക്കാലിക പാലത്തിന്റെ പണി പൂര്‍ത്തിയായി. എം എല്‍ എ യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ആകെ 5 ലക്ഷം രൂപയാണ് നിര്‍മ്മാണ ചെലവ്.10 ദിവസത്തിനകമാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.പൊതുമരാമത്ത് പാലം വിഭാഗമാണ് താല്‍ക്കാലിക പാലത്തിന്റെ നിര്‍മ്മാണ മേല്‍നോട്ടം വഹിച്ചത്.മുണ്ടക്കൈ പാലത്തിന് ഈ സര്‍ക്കാര്‍ 2020-21 ബജറ്റില്‍ 5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിന്റെ സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ച് പാലം […]

Continue Reading

ഇന്ത്യയിൽ രോഗബാധയ്ക്ക് പുറമേ മരണ സംഖ്യയും ആശങ്കജനകമായി വർധിക്കുന്നു

ഡൽഹിഃ രാജ്യത്ത് കോവിഡ് വൈറസ് രോ​ഗബാധ അനുദിനം വർദ്ധിക്കുന്നു. തുടർച്ചയായി രണ്ടാം ദിവസവും കോവിഡ് രോ​ഗബാധിതരുടെ എണ്ണം എൺപതിനായിരത്തിന് മുകളിലെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കി.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 83,341 പേർക്ക് കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചു. ഇതോടെ രോ​ഗബാധിതരുടെ എണ്ണം 40 ലക്ഷത്തിനോടുത്തു. ഇന്ത്യയിൽ ഇതുവരെ 39,36,747 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.രോ​ഗബാധയ്ക്ക് പുറമേ മരണ സംഖ്യയും രാജ്യത്ത് ഉയരുകയാണ്. ദിനം പ്രതി ആയിരത്തിന് മുകളിൽ ആളുകളാണ് രാജ്യത്ത് കോവിഡ് മൂലം മരിക്കുന്നത്. ഇന്നലെ മാത്രം 1096 […]

Continue Reading

കേരളത്തിൽ വീണ്ടും പുതിയ മുന്നണി വരുന്നു

കോ​​ട്ട​​യം: ക​​ർ​​ഷ​​ക​​ർ, പി​​ന്നാ​​ക്ക​​വി​​ഭാ​​ഗ​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​വ​​രെ ഉ​​ൾ​​പ്പെ​​ടു​​ത്തി രൂ​​പം കൊ​​ടു​​ക്കു​​ന്ന പു​​തി​​യ മു​​ന്ന​​ണി​​യു​​ടെ പ്ര​​ഖ്യാ​​പ​​നം ഏ​​ഴി​​ന് ആ​​ല​​പ്പു​​ഴ​​യി​​ൽ ന​​ട​​ത്തു​​മെ​​ന്ന് പി.​​സി. ജോ​​ർ​​ജ് എം​​എ​​ൽ​​എ. ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മു​​ന്ന​​ണി​​യാ​​യി മ​​ത്സ​​രി​​ക്കും. പാ​​ർ​​ട്ടി​​യു​​ടെ കോ​​ർ ക​​മ്മി​​റ്റി​​യാ​​യി​​രി​​ക്കും സ്ഥാ​​നാ​​ർ​​ഥി​​ത്വം തീ​​രു​​മാ​​നി​​ക്കു​​ക.

Continue Reading

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ രക്തസാക്ഷി പട്ടികയില്‍ വാരിയംകുന്നത്തും ആലിമുസ‍്‍ലിയാരും

ഡൽഹിഃ പ്രധാനമന്ത്രി പുറത്തിറക്കിയ രക്തസാക്ഷികളുടെ പട്ടികയില്‍ വാരിയംകുന്നത്തും ആലിമുസ‍്‍ലിയാരും. ഡിക്ഷണറി ഓഫ് മാര്‍ട്ടയേഴ്‌സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍ എന്ന് പേരിട്ടിരിക്കുന്ന ഗ്രന്ഥത്തിലാണ് വാരിയംകുന്നത്തിനെയും ആലിമുസ‍്‍ലിയാരെയും ഉള്‍പ്പെടുത്തിയരിക്കുന്നത്.

Continue Reading

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമായി തുടരും

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി.നിലവിലുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും തുടരും. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഇതര സംസ്ഥാനങ്ങളിലേക്കുള്ള യാത്രയ്ക്ക് പാസ് ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ അണ്‍ലോക്ക് നാലാം ഘട്ടത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. എന്നാൽ, കേരളത്തിൽ കോവിഡ് ജാഗ്രത പോര്‍ട്ടലിലെ രജിസ്‌ട്രേഷന്‍ തുടരും.

Continue Reading

ബംഗളൂരു മയക്കുമരുന്ന് കേസില്‍ ക്രൈംബ്രാഞ്ച് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. നടി രാഗിണി ദ്വിവേദിയുടെ സുഹൃത്താണ്

ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസില്‍ ക്രൈംബ്രാഞ്ച് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. നടി രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവി ശങ്കറാണ് അറസ്റ്റിലായത്. ഇയാള്‍ക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ വ്യവസായിയും പൊലീസ് കസ്റ്റഡിയിലാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. കേസില്‍ ഹാജരാകാന്‍ നടി രാഗിണി ദ്വിവേദി കൂടുതല്‍ സമയം ആവശ്യപ്പെട്ടതായും സൂചനയുണ്ട്

Continue Reading

വാഹനത്തില്‍ ഒറ്റക്ക് സഞ്ചരിക്കുന്നവര്‍ മാസ്‍ക് ധരിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു

നിരത്തുകളിൽ ഒറ്റക്ക് വാഹനങ്ങളിൽ സഞ്ചരിക്കുന്നവരോട് മാസ്ക് ധരിക്കുന്ന കാര്യത്തിൽ വിശദീകരണം നൽകി ആരോഗ്യ മന്ത്രാലയം. നിരത്തുകളിൽ ഒറ്റക്ക് വാഹനങ്ങളിൽ സഞ്ചരിക്കുന്നവരോട് മാസ്ക് ധരിക്കുന്ന കാര്യത്തിൽ വിശദീകരണം നൽകി ആരോഗ്യ മന്ത്രാലയം. വാഹനത്തില്‍ ഒറ്റക്ക് സഞ്ചരിക്കുന്നവര്‍ മാസ്‍ക് ധരിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കാറുകളിലടക്കം ഒറ്റക്ക് സഞ്ചരിക്കുന്നവര്‍ക്കെതിരെ മാസ്‌ക് ധരിച്ചില്ലെന്ന കുറ്റത്തിന് പോലീസ് പിഴചുമത്തുന്നുവെന്ന പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം.കാറുകളിലടക്കം ഒറ്റക്ക് സഞ്ചരിക്കുന്നവര്‍ക്കെതിരെ മാസ്‌ക് ധരിച്ചില്ലെന്ന കുറ്റത്തിന് പോലീസ് പിഴചുമത്തുന്നുവെന്ന പരാതികള്‍ […]

Continue Reading

മൊബൈല്‍ ആപ്പുകള്‍ നിരോധിക്കാനുളള ഇന്ത്യയുടെ തീരുമാനത്തിനെതിരെ ചൈന

ഇന്ത്യയുടെ മൊബൈല്‍ ആപ്പുകള്‍ നിരോധിക്കാനുളള തീരുമാനത്തെ ശക്തമായി എതിര്‍ക്കുന്നുവെന്ന് ചൈന അറിയിച്ചു. നിരവധിപേർക്ക് പ്രിയപ്പെട്ട വിഡീയോ ഗെയിമായ പബ്ജി ഉള്‍പ്പടെയുളള 118 ചൈനീസ് ആപ്പുകളാണ് ഇന്ത്യ കഴിഞ്ഞ ദിവസം നിരോധിച്ചത്. ഇന്ത്യ – ചൈന സംഘര്‍ഷം വീണ്ടും തലപൊക്കുന്ന സാഹചര്യത്തില്‍ ഐ.ടി.നിയമത്തിന്റെ 69 എ പ്രകാരം രാജ്യസുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു നടപടി.

Continue Reading