അധ്യാപക ദിനത്തിൽ ഗുരുവന്ദനവുമായി യൂത്ത് കോൺഗ്രസ്

വാളാട്:അധ്യാപക സമൂഹത്തിന്റെ മാർഗദർശിയായ മുൻ രാഷ്ട്രപതി ഡോ എസ്.രാധാകൃഷ്ണന്റെ ജന്മദിനം, സെപ്റ്റംബർ-5 അധ്യാപക ദിനത്തിൽ മുതിർന്ന അധ്യാപക ദമ്പതികളെ ആദരിച്ചു കൊണ്ട് ഗുരുവന്ദനവുമായി യൂത്ത് കോൺഗ്രസ്, മാനന്തവാടി നിയോജക മണ്ഡലം തല ഉത്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും അധ്യാപകനുമായ എ.പ്രഭാകരൻ മാസ്റ്ററേയും സുഭദ്ര ടീച്ചറേയും അവരുടെ ഭവനത്തിൽ പോയി യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അനീഷ് വാളാട് പൊന്നാടയണിയിച്ചു ആദരിച്ചു.നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് വാളാട് അധ്യക്ഷത വഹിച്ചു.ശ്യാംരാജ് വിശാഖ് സ്കറിയ തുടങ്ങിയവർ സംബന്ധിച്ചു.മണ്ഡലം […]

Continue Reading

മഹാരാഷ്ട്രയിലെ നാസിക്കിൽ റിക്ടർ സ്കെയിലിൽ 4.0 തീവ്രതയിൽ ഭൂചലനം

നാസിക്ക് : മഹാരാഷ്ട്രയിലെ നാസിക്കിൽ റിക്ടർ സ്കെയിലിൽ 4.0 തീവ്രതയിൽ ഭൂചലനം. വെള്ളിയാഴ്ച അർധ രാത്രിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.നാസിക്കിന് 98 കിലോമീറ്റർ പടിഞ്ഞാറാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രമെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു. ആളപായമോ അപകടമോ നാശനഷ്ടമോ റിപ്പോർട്ട് ഇല്ല

Continue Reading

സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണങ്ങള്‍. ആലപ്പുഴ, കാസര്‍കോട് സ്വദേശികളാണ് മരിച്ചത്.

സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണങ്ങള്‍. ആലപ്പുഴ, കാസര്‍കോട് സ്വദേശികളാണ് മരിച്ചത്. ആലപ്പുഴയിൽ കോവിഡ് ബാധിച്ച് മണ്ണഞ്ചേരി സ്വാദേശി സുരഭിദാസ് ആണ് മരിച്ചത്. വൃക്കരോഗിയായ സുരഭിദാസിന്‌ ചികിത്സയിലിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. വണ്ടാനം മെഡിക്കൽ കോളജിൽ ആശുപത്രിയിൽ  ഇന്നലെ രാത്രിയായിരുന്നു മരണം.കാസര്‍കോട് കേവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബേക്കല്‍കുന്ന് സ്വദേശി മര്‍ഹാ മഹലിലെ മുനവര്‍ റഹ്മാന്‍(22) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. രണ്ടുദിവസമായി അസുഖം കൂടി. ഇന്നു പുലർച്ചെയായിരുന്നു മരണം. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് […]

Continue Reading

ബെംഗളൂരു ലഹരിമരുന്ന് കേസില്‍ നടി രാഗിണി ദ്വിവേദി അറസ്റ്റില്‍

മോഹന്‍ലാല്‍ നായകനായ കാണ്ഡഹാര്‍ ചിത്രത്തിലെ നായികയായിരുന്നു. നടി രാഗിണി ദ്വിവേദിയുടെ യെലഹങ്കയിലെ വസതിയിൽ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. ചോദ്യംചെയ്യലിന് ഹാജരാകാന്‍ നടി സഞ്ജന ഗല്‍റാണിയോടും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിടുണ്ട്.  കേസില്‍ നടി രാഗിണിയുടെ സുഹൃത്ത് രവി ശങ്കര്‍ അറസ്റ്റിലായി. ഇയാള്‍ക്ക് ലഹരിമാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. കന്നഡ ചലച്ചിത്ര മേഖലയുമായി ബന്ധമുള്ള മറ്റൊരാളും അറസ്റ്റിലായതായി സൂചനയുണ്ട്. നടിയും മോഡലുമായ സഞ്ജന ഗല്‍റാണിയുടെ സഹായി രാഹുലാണിതെന്നാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ ക്രൈം ബ്രാഞ്ച് പുറത്തുവിട്ടിട്ടില്ല. ലഹരിമരുന്ന് […]

Continue Reading

ആശുപത്രിയിലെ ശുചിമുറിയില്‍ മൂത്രമൊഴിക്കാൻ കയറിയ യുവതി പ്രസവിച്ചു.

മാനന്തവാടി:പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ശുചിമുറിയില്‍ പ്രസവിച്ചു. കുഞ്ഞോം കല്ലറ ആദിവാസി കോളനിയിലെ 20 കാരിയാണ് ശുചിമുറിയില്‍ വെച്ച് കുഞ്ഞിന് ജന്മം നല്‍കിയത്. ജില്ലാ ആശുപത്രിയുടെ സാറ്റലൈറ്റ് കേന്ദ്രമായ മാനന്തവാടി സെന്റ് ജോസഫ്‌സ് മിഷന്‍ ആശുപത്രിയിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. പ്രസവമുറിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് കോവിഡ് പരിശോധനാ ഫലത്തിനായി കാത്തിരിക്കുന്നതിനിടെ യുവതി മൂത്രമൊഴിക്കുന്നതിനായി ശുചി മുറിയിലേക്ക് പോകുകയും അവിടെ വെച്ച് പ്രസവിക്കുകയുമായിരുന്നു.

Continue Reading

ടൈം​സ് ഹ​യ​ര്‍ എഡ്യൂക്കേഷന്റെ ലോ​ക സ​ര്‍​വ​ക​ലാ​ശാ​ല റാ​ങ്കി​ങ് 2021 ല്‍ ​ഇ​ടം​പി​ടി​ച്ച്‌ മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല.

കോ​ട്ട​യം: ടൈം​സ് ഹ​യ​ര്‍ എഡ്യൂക്കേഷന്റെ ലോ​ക സ​ര്‍​വ​ക​ലാ​ശാ​ല റാ​ങ്കി​ങ് 2021 ല്‍ ​ഇ​ടം​പി​ടി​ച്ച്‌ മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല. ലോ​ക​ത്തി​ലെ മി​ക​ച്ച സ​ര്‍​വ​ക​ലാ​ശാ​ല​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള പട്ടികയിലാണ് എം.ജി തിളങ്ങിയത്. ഇ​ന്ത്യ​യി​ല്‍​നി​ന്ന് റാ​ങ്കി​ങ്ങി​ല്‍ ആ​ദ്യ 800 റാ​ങ്കി​നു​ള്ളി​ല്‍ ഇ​ടം​പി​ടി​ച്ച ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​ക സ​ര്‍​വ​ക​ലാ​ശാ​ല​യാ​യി എം.​ജി.

Continue Reading

കൊവിഡ് കെയര്‍ സെന്ററില്‍ നിന്ന് മുങ്ങിയ രോഗി പശുവിനെ മോഷ്ടിക്കുന്നതിനിടെ പിടിയില്‍

കൊവിഡ് കെയര്‍ സെന്ററില്‍ നിന്ന് മുങ്ങിയ രോഗി പശുവിനെ മോഷ്ടിക്കുന്നതിനിടെ പിടിയില്‍കാസര്‍കോടും കര്‍ണാടകയും അടക്കം ബന്ധങ്ങളുള്ള ഇയാള്‍ പുറത്തു ചാടിയത് ആരോഗ്യവകുപ്പിനും പോലീസിനും തലവേദനയായിരുന്നു. ഇയാളുടെ ഫോട്ടോ അടക്കം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് എത്രയും വേഗം പിടികൂടാനുള്ള ശ്രമത്തിലായിരുന്നു. ലോറി മോഷണമടക്കമുള്ള കേസുകളില്‍ നേരത്തെ ഇയാളെ പോലീസ് പിടികൂടിയിരുന്നു.ആഗസ്റ്റ് 24-നാണ് അഞ്ചരക്കണ്ടിയിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ നിന്നും ഇയാള്‍ തടവുചാടിയത്. അന്നു മുതല്‍ ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ നടത്തി വരികയായിരുന്നു. ഇതിനിടെയാണ് ബദിയടുക്ക പോലീസ് പ്രദേശത്ത് […]

Continue Reading

ജോസ് കെ. മാണി വിഭാഗത്തിന് എല്‍.ഡി.എഫിന്റെ വാതില്‍ തുറന്ന്..

കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് എല്‍.ഡി.എഫിന്റെ വാതില്‍ തുറന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജോസ് കെ മാണിയോട് നിഷേധാത്മക നിലപാടല്ല തങ്ങള്‍ക്കുള്ളതെന്ന് കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.’ജോസ് കെ മാണി യു.ഡി.എഫ് വിട്ടാല്‍ അദ്ദേഹം തെരുവിലായി പോകില്ല. സൗഹാര്‍ദപരമായ നിലപാട് തന്നെ സ്വീകരിക്കും’,കോടിയേരി കൂട്ടിച്ചേര്‍ത്തു.

Continue Reading

കൊലപാതകിളെ മഹത്വവല്‍ക്കരിക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

രക്തസാക്ഷികളെ ഗുണ്ടകളെന്ന് അധിക്ഷേപിക്കുകയും കൊലപാതകികളെ മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.എന്ത് അക്രമവും നടത്തിക്കോളൂ ഞങ്ങള്‍ നോക്കിക്കോളാമെന്ന് അക്രമികള്‍ക്ക് പിന്‍തുണ നല്‍കുകയാണ് യുഡിഎഫ് എന്നും കോടിയേരി പറഞ്ഞു. വെഞ്ഞാറമ്മൂട് സംഭവം ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണെന്ന് പ്രചരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അക്രമം നടത്തിയവരെ തള്ളിപ്പറയാന്‍ പോലും കോണ്‍ഗ്രസ് തയ്യാറായില്ല. ഇത് അത്യധികം അപലപനീയമാണ്.

Continue Reading

ഇന്ന് 2479 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്

ഇന്ന് 2479 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ 477 പേര്‍ രോഗബാധിതരായി. എറണാകുളം 274, കൊല്ലം 248, കാസര്‍ഗോഡ് 236, തൃശൂര്‍ 204, കോട്ടയം, മലപ്പുറം ജില്ലകളില്‍ 178 വീതം, കോഴിക്കോട് 167, പത്തനംതിട്ട 141, കണ്ണൂര്‍ 115, ആലപ്പുഴ 106, വയനാട് 84, പാലക്കാട് 42, ഇടുക്കി 29 എന്നിങ്ങനെയാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 11 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 31ന് മരണമടഞ്ഞ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി […]

Continue Reading