ശിരോമണി അകാലി ദള്‍ എന്‍ഡിഎ വിട്ടു

കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച് ശിരോമണി അകാലി ദള്‍ എന്‍ഡിഎ വിട്ടു. കഴിഞ്ഞ ആഴ്ച അകാലിദളിലെ ഹര്‍സിമ്രത് കൗര്‍ കേന്ദ്ര മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.ഇന്നലെ രാത്രി നടന്ന അടിയന്തര ഉന്നതതല യോഗത്തിലാണ് തീരുമാനം. ആദ്യകാലം മുതല്‍ ബിജെപി സഖ്യകക്ഷിയായ അകാലി ദളിന്റെ ശക്തി പഞ്ചാബിലെ കര്‍ഷകരാണ്. ശിവസേനയും തെലുങ്കുദേശം പാര്‍ട്ടിയും നേരത്തെ എന്‍ഡിഎ വിട്ടിരുന്നു.

Continue Reading

ബോളിവുഡ് നടി കങ്കണ റണാവത്തിന് എതിരെ ക്രിമിനല്‍ കേസ്.

ബംഗളൂരു: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്ക് എതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ തീവ്രവാദികളാണെന്ന പരാമര്‍ശത്തില്‍ ബോളിവുഡ് നടി കങ്കണ റണാവത്തിന് എതിരെ ക്രിമിനല്‍ കേസ്. കര്‍ണാടകയിലെ തുംകൂര്‍ ജെ എം എഫ് സി കോടതിയാണ് കേസെടുത്തിരിക്കുന്നത്.ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ കര്‍ഷകരല്ലെന്നും അവര്‍ തീവ്രവാദികളാണെന്നുമായിരുന്നു, ട്വിറ്ററിലൂടെ കങ്കണയുടെ പ്രതികരണം.ആരോപണത്തിന് തെളിവായ സെപ്റ്റംബര്‍ 20ന് പോസ്റ്റ് ചെയ്ത ട്വീറ്റുകള്‍ക്ക് എതിരെയാണ് ഐപിസി സെക്ഷനുകളായ 44,108,153,153 എ,504 വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്. പ്രധാനമന്ത്രി മോഡിജി, ഉറങ്ങുന്നവരെ ഉണര്‍ത്താന്‍ കഴിയും. ആരെങ്കിലും തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ മനസ്സിലാക്കി കൊടുക്കാന്‍ കഴിയും. […]

Continue Reading

ഐ പി എല്ലിലെ എട്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയം.

ഐ പി എല്ലിലെ എട്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയം. ശുഭ്മാന്‍ ഗില്ലിന്റെ അര്‍ധസെഞ്ച്വറിയാണ് (പുറത്താകാതെ 70) കൊല്‍ക്കത്തയെ വിജയതീരത്തെത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നാല് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 3 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് സംപൂജ്യനായി മടങ്ങിയെങ്കിലും മോര്‍ഗന്‍, നിതിഷ് റാണ തുടങ്ങിയവരും ഗില്ലിന് പുറമെ കൊൽക്കത്ത നിരയിൽ തിളങ്ങി. ഖലീല്‍ അഹ്മദ്, നടരാജന്‍, റാശിദ് […]

Continue Reading

ഭരണിക്കാവിന് സമീപം ചുനക്കരയിൽ ക്ഷേത്ര പൂജാരി ചമഞ്ഞ വയനാട് വെള്ളമുണ്ട സ്വദേശി ഫൈസൽ അറസ്റ്റിൽ

ആലപ്പുഴ: ഭരണിക്കാവിന് സമീപം ചുനക്കരയിൽ ക്ഷേത്ര പൂജാരി ചമഞ്ഞ് വാടകയ്ക്ക് താമസിച്ചിരുന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് വെള്ളമുണ്ട സ്വദേശി ഫൈസലിനെയാണ് കുറത്തികാട് പൊലീസ് കോമല്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. എൻ ഐ എ കൊടുത്ത വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേരളാ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ എൻ ഐ എ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. വൈശാഖൻ പോറ്റി എന്ന വ്യാജ പേരിൽ 10 മാസത്തോളമായി കോമല്ലൂരിലെ ഒരു വീട്ടിൽ താമസിച്ചുവരികയായിരുന്നു ഫൈസൽ. 10 മാസത്തിനിടെ […]

Continue Reading

“കുട്ടിയെ ഞങ്ങൾക്കിഷ്ടമായി, നിങ്ങളെന്ത് തരും?”

കയ്പമംഗലം: സ്ത്രീധനം മോഹിച്ചെത്തുന്ന അല്പൻമാരെ മുഖമടച്ച് ആട്ടുന്ന പോസ്റ്റ് വൈറലായതോടെ കുറിപ്പുകാരിക്ക് അഭിനന്ദന പ്രവാഹം. തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി ബിൻസി ബഷീറാണ് പെൺകുട്ടികൾക്ക് ആത്മവിശ്വാസം പകരുന്ന കുറിപ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് താരമായത്. “കുട്ടിയെ ഞങ്ങൾക്കിഷ്ടമായി, നിങ്ങളെന്ത് തരും?” എന്ന ചോദ്യത്തിന് “വീട്ടീന്ന് ഇറങ്ങിപ്പോകാൻ അഞ്ചുമിനിറ്റ് തരും” എന്ന ചുട്ട മറുപടിയാണ് കുറിപ്പ്. വരികൾ താൻ പ്രതീക്ഷിച്ചതിലുമപ്പുറം വൈറലായതി​െൻറ ത്രില്ലിലാണ് ബിൻസി. ഒരു വലിയ സന്ദേശം സമൂഹം ഏറ്റെടുത്തതി​െൻറ സന്തോഷവും അവർ പങ്കുവെക്കുന്നു. കൊടുങ്ങല്ലൂർ എം.ഇ.എസ് അസ്മാബി കോളജിൽനിന്ന് […]

Continue Reading

നടി ദീപിക പദുകോണിനെ ചോദ്യം ചെയ്ത് വിട്ടയച്ചു

നടന്‍ സുശാന്ത് സിംഗ് രജപുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നടി ദീപിക പദുകോണിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. ആറ് മണിക്കൂറാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്തത്. 

Continue Reading

എ.പി.അബ്ദുള്ളക്കുട്ടിയെ ബിജെപി ദേശീയ ഉപാധ്യക്ഷനായി തിരഞ്ഞെടുത്തു

അബ്ദുള്ളക്കുട്ടിയെ ബിജെപി ദേശീയ ഉപാധ്യക്ഷനായി തിരഞ്ഞെടുത്തു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. കേരളത്തില്‍ നിന്നും ശോഭ സുരേന്ദ്രന്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ക്ക് ആര്‍ക്കും ദേശീയ ഭാരവാഹിപ്പട്ടികയില്‍ ഇടം കിട്ടിയില്ല. ടോം വടക്കനും രാജീവ് ചന്ദ്രശേഖറും ദേശീയ വക്താക്കളായി. 12 ഉപാധ്യക്ഷന്‍മാരും എട്ട് ജനറല്‍ സെക്രട്ടറിമാരുമാണ് പുതിയ പട്ടികയിലുള്ളത്. തേജസ്വി സൂര്യ യുവമോര്‍ച്ച അധ്യക്ഷനായി. പൂനം മഹാജനും പകരമാണ് തേജസ്വി സൂര്യയെ തിരഞ്ഞെടുത്തത്. ദേശീയ വക്താക്കളുടെ എണ്ണം 23 ആക്കിയിട്ടുണ്ട്. അനില്‍ ബലൂനി […]

Continue Reading

ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുവെന്ന് ഡിവൈഎഫ്‌ഐ

ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുവെന്ന് ഡിവൈഎഫ്‌ഐ. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഇടതുപക്ഷ വേട്ട നടത്തുന്നു. ഇത് ആര്‍എസ്എസിന്റെ രാഷ്ട്രീയ പദ്ധതിയാണ്. കോണ്‍ഗ്രസ് അതിന്റെ ഭാഗമാകുന്നുവെന്നും സംസ്ഥാന സെക്രട്ടറി എ എ റഹിം ആരോപിച്ചു. ബിജെപിയുടെ സഖ്യകക്ഷിയായി കേരളത്തിലെ കോണ്‍ഗ്രസ് മാറി. ഇടതുപക്ഷത്തിനെതിരായ കരുക്കള്‍ നീക്കുന്നത് ബിജെപിയും കോണ്‍ഗ്രസും കൂടിയാലോചിച്ചാണ്. ആരാണ് പരാതി നല്‍കേണ്ടതെന്ന് പരസ്പരം ആലോചിച്ചാണ് കൊടുക്കുന്നത്. ലൈഫ് മിഷനില്‍ അനില്‍ അക്കര എംഎല്‍എയുടെ പരാതിയില്‍ സിബിഐ കേസെടുത്തത് അസ്വഭാവികമായാണെന്നും എ എ റഹിം ആരോപിച്ചു. […]

Continue Reading

കേരളത്തിന് പിന്നാലെ കൂടുതൽ സംസ്ഥാനങ്ങൾ കാർഷിക ബില്ലുകൾക്ക് എതിരെ സുപ്രീംകോടതിയിലേക്ക്

കേരളത്തിന് പിന്നാലെ കൂടുതൽ സംസ്ഥാനങ്ങൾ കാർഷിക ബില്ലുകൾക്ക് എതിരെ സുപ്രീംകോടതിയിലേക്ക്.  പ‌ഞ്ചാബ്, രാജസ്ഥാൻ, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളാണ്  സുപ്രീം കോടതിയെ സമീപ്പിക്കാനൊരുങ്ങുന്ന്. രാഷ്ട്രപതി ബില്ലുകളിൽ ഒപ്പുവച്ച ശേഷമായിരിക്കും ഹർജികൾ നൽകുക.കർഷക പ്രക്ഷോഭം രൂക്ഷമായ അമ്പാലയിലെ ഹരിയാന- പഞ്ചാബ് അതിർത്തി അടച്ചു. കൃഷിയെ മാത്രം ആശ്രയിക്കുന്ന ഹരിയാനയിലെ ഉൾഗ്രാമങ്ങളിൽ കർഷകർ റോഡുകൾ അടച്ചു തെരുവിലിറങ്ങി. കർഷകരും കുടുംബാംഗങ്ങളും, കുട്ടികളും വരെ പ്രതിഷേധത്തിൻറെ ഭാഗമാകുന്ന കാഴ്ചയാണ് ഹരിയാനയിൽ കണ്ടത്.കര്‍ഷക പ്രക്ഷോഭം ശക്തമായതോടെ കര്‍ഷകര്‍ക്ക് വേണ്ടി നിലകൊള്ളുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും […]

Continue Reading

കെ സുരേന്ദ്രന് എക്‌സ് കാറ്റഗറി സുരക്ഷ അനിവാര്യമാണെന്ന് ഇന്റലിജന്‍സ്

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ഗണ്‍മാനെ നല്‍കാന്‍ നിര്‍ദേശം. കോഴിക്കോട് കമ്മീഷണര്‍ക്ക് ഇന്റലിജന്‍സ് എഡിജിപിയാണ് നിര്‍ദേശം നല്‍കിയത്. നിലവിലെ സാഹചര്യത്തില്‍ കെ സുരേന്ദ്രന് എക്‌സ് കാറ്റഗറി സുരക്ഷ അനിവാര്യമാണെന്നാണ് ഇന്റലിജന്‍സ് വിഭാഗം പറയുന്നത്. ഈ മാസം 22 നാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.ഇത്തരത്തില്‍ സുരക്ഷ നല്‍കിയ ശേഷം ഇന്റലിജന്‍സ് ആസ്ഥാനത്ത് അറിയിക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്. സുരക്ഷ നല്‍കേണ്ടി വരുമെന്നും ഔദ്യോഗിക നിര്‍ദേശം കിട്ടിയിട്ടില്ലെന്നുമാണ് കോഴിക്കോട് കമ്മീഷണര്‍ എ.വി ജോര്‍ജ് പ്രതികരിച്ചത്. എന്നാല്‍ കേരള പൊലീസിന്റെ സുരക്ഷ വേണ്ടെന്നാണ് കെ […]

Continue Reading