സമരങ്ങൾ നിർത്തി വയ്ക്കുകയാണെന്ന യു.ഡി.എഫിന്റെ തീരുമാനം സി.പി.എമ്മുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് കെ.സുരേന്ദ്രൻ
സ്വർണക്കടത്ത് കേസിലും അനുബന്ധ അഴിമതി കേസുകളിലും സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള സമരം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ശക്തിപ്പെടുത്തുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രന്‍.സംസ്ഥാനവ്യാപകമായി പ്രാദേശിക തലത്തിൽ അടക്കം സമാധാനപരമായി തികച്ചും ജനാധിപത്യപരമായ രീതിയില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കും. യുവാക്കളും സ്ത്രീകളും ഉൾപ്പെടെയുള്ള സാധാരണ ജനവിഭാഗങ്ങളെ അണിനിരത്തിക്കൊണ്ട് സമരം കൂടുതൽ വ്യാപകവും വിപുലവും ആക്കാൻ തീരുമാനിച്ചു. ഓരോ സമരത്തിലെ പങ്കാളിത്തത്തെ കുറിച്ച് നിലവിൽ ഉള്ള കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരിക്കണം […]
Continue Reading