വീടുകളിൽ ഐസൊലേഷനില്‍ കഴിയുന്ന കോവിഡ് ബാധിതര്‍ക്ക് ആരോഗ്യവകുപ്പിന്റെ കിറ്റ്

തിരുവനന്തപുരം: വീടുകളിൽ ഐസൊലേഷനില്‍ കഴിയുന്ന കോവിഡ് ബാധിതര്‍ക്ക് നല്‍കാന്‍ ആരോഗ്യവകുപ്പ് കിറ്റ് തയാറാക്കി. പള്‍സ് ഓക്‌സിമീറ്റര്‍, വൈറ്റമിന്‍ സി, മള്‍ട്ടി വൈറ്റമിന്‍ ഗുളികകള്‍, രോഗബാധിതര്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍, രോഗലക്ഷണങ്ങള്‍ വിലയിരുത്തി രോഗി തന്നെ പൂരിപ്പിക്കേണ്ട ഫോറം, സത്യവാങ്മൂലം, മാസ്‌ക്, സാനിറ്റൈസര്‍, വിവിധ ആരോഗ്യസന്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച ലഘുലേഖകള്‍ എന്നിവയടങ്ങുന്നതാണ് കിറ്റ്.പനി, ചുമ, ക്ഷീണം, വിശപ്പില്ലായ്മ, തലവേദന, കിതപ്പ്, ശ്വാസം തിങ്ങല്‍, ശ്വാസതടസ്സം, പേശീവേദന, തൊണ്ടവേദന / അസ്വസ്ഥത, വയറിളക്കം, രുചിയും മണവും തിരിച്ചറിയാതാവുക, ഓക്കാനം, ഛര്‍ദ്ദി, മൂക്കിനും ചുണ്ടിനും […]

Continue Reading

ട്രംപും ഭാര്യ മെലാനിയയും ക്വാറന്റീനിൽ

അമേരിക്കൻ പ്രസിഡന്റെ ഡൊണാൾഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവും വിശ്വസ്തയുമായ ഹോപ് ഹിക്സിന് കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ട്രംപും ഭാര്യ മെലാനിയയും ക്വാറന്റീനിൽ പ്രവേശിച്ചു. രോ​ഗലക്ഷണങ്ങൾ കണ്ടതോടെ പരിശോധന നടത്തിയപ്പോഴാണ് ഹോപ് ഹിക്സിന് രോ​ഗം സ്ഥിരീകരിച്ചത്.താനും ഭാര്യയും കോവിഡ് പരിശോധന നടത്തിയിട്ടുണ്ടെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നും ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. എയർ ഫോഴ്സ് വണിൽ ട്രംപിനെ സ്ഥിരമായി അനുഗമിക്കുന്ന ഏറ്റവും അടുത്ത ഉപദേഷ്ടാക്കളില്‍ ഒരാളാണ്‌ ഹോപ് ഹിക്സ്. ദിവസങ്ങൾക്ക് മുമ്പ് ക്ലീവ്ലാന്റിലെ പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ സംവാദത്തില്‍ […]

Continue Reading

മതനിരപേക്ഷതയും സാമൂഹിക സമത്വവും അഹിംസയും ജീവിതാന്ത്യം വരെ ഉയർത്തിപ്പിടിച്ച ഗാന്ധിജി ചരിത്രത്തിനു വഴികാട്ടിഃമുഖ്യമന്ത്രി

ഇന്ത്യൻ മതനിരപേക്ഷതയ്ക്ക് മുറിവേൽക്കുന്ന ദിനങ്ങളിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 151ാം ജന്മവാർഷിക ദിനത്തിൽ തന്റെ ഫെയ്സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണംമതനിരപേക്ഷതയും സാമൂഹിക സമത്വവും അഹിംസയും ജീവിതാന്ത്യം വരെ ഉയർത്തിപ്പിടിച്ച ഗാന്ധിജി ചരിത്രത്തിനു വഴികാട്ടിയായി മാറിയ മഹാനായകനാണെന്നും മനുഷ്യരാകെ ഒന്ന് എന്ന ചിന്തയാണ് മഹാത്മാവിനെ നയിച്ചതെന്നും മുഖ്യമന്ത്രി കുറിച്ചു.

Continue Reading

ലോ​കം ഗാ​ന്ധി​ജി​യെ സ്​​മ​രി​ക്കുമ്പോൾ ഇവിടെ മ​ഹാ​ത്​​മാ​വിന്റെ ഓ​ർ​മ​ക​ൾ​ക്ക്​​ ഒ​രു നാ​ട്ടു​മാ​വി​ന്റെ സു​ഗ​ന്ധ​മു​ണ്ട്

പ​യ്യ​ന്നൂ​ർ: ലോ​കം ഗാ​ന്ധി​ജി​യെ സ്​​മ​രി​ക്കുമ്പോൾ പ​യ്യ​ന്നൂ​രി​ൽ മ​ഹാ​ത്​​മാ​വിന്റെ ഓ​ർ​മ​ക​ൾ​ക്ക്​​ ഒ​രു നാ​ട്ടു​മാ​വി​ന്റെ ഹ​രി​ത സു​ഗ​ന്ധ​മു​ണ്ട്. ഗാ​ന്ധി​ജി ന​ട്ടു​ന​ന​ച്ച മാ​വാ​ണ് 86ാം വ​യ​സി​ലും ച​രി​ത്ര​ത്തി​ന് സു​ഗ​ന്ധ​ശോ​ഭ ന​ൽ​കി പ​ട​ർ​ന്നു പ​ന്ത​ലി​ക്കു​ന്ന​ത്. നി​ര​വ​ധി ച​രി​ത്ര​മു​ഹൂ​ർ​ത്ത​ങ്ങ​ൾ​ക്കും ന​വോ​ഥാ​ന പോ​രാ​ട്ട​ങ്ങ​ൾ​ക്കും മൂ​ക​സാ​ക്ഷി​യാ​യ പ​യ്യ​ന്നൂ​രി​ലെ ഗാ​ന്ധി മാ​വ് ച​രി​ത്ര​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് എ​ന്നും വി​ജ്ഞാ​ന​ത്തി​െൻറ​യും ദീ​പ്ത​സ്മൃ​തി​യു​ടെ​യും വൈ​കാ​രി​ക​ത​യു​ടെ​യും ത​ണ​ലാ​ണ്. പ​യ്യ​ന്നൂ​ർ ശ്രീ​നാ​രാ​യ​ണ വി​ദ്യാ​ല​യ​ത്തി​ന്റെ അ​ഗ്നി​കോ​ണി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി ന​ട്ടു വെ​ള്ള​മൊ​ഴി​ച്ച നാ​ട്ടു​മാ​വ് പ്രാ​യ​ത്തി​ന് വ​ഴ​ങ്ങാ​തെ ച​രി​ത്ര സം​ഭ​വ​ങ്ങ​ളു​ടെ സ്മൃ​തി​സാ​ക്ഷ്യ​മാ​യി ഇ​ന്നും ഹ​രി​ത​കാ​ന്തി വി​ട​ർ​ത്തി നി​ല​നി​ൽ​ക്കു​ന്ന​ത് മ​റ്റൊ​ര​ദ്ഭു​ത​വും.1934 ജ​നു​വ​രി 12നാ​ണ് […]

Continue Reading

കൊവിഡ് വന്നുമാറിയാലും ആയുസ് കുറയുമെന്ന് വയനാട് കളക്ടര്‍ ഡോക്ടര്‍ അദീല അബ്ദുള്ളയുടെ പേരില്‍ വ്യാജസന്ദേശം;പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടിയുണ്ടാകും

കൊവിഡ് വന്നുമാറിയാലും ശ്വാസകോശരോഗമുണ്ടാകുമെന്നും ആയുസ് കുറയുമെന്നും വയനാട് കളക്ടര്‍ ഡോക്ടര്‍ അദീല അബ്ദുള്ളയുടെ പേരില്‍ വ്യാജസന്ദേശം. വയനാട് കളക്ടറുടെ സുപ്രധാന സന്ദേശം എന്ന പേരിലാണ് സോഷ്യല്‍ മീഡിയയിലൂടെ ഇത് പ്രചരിപ്പിച്ചത്. വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അദീല അബ്ദുള്ള പറഞ്ഞു. വസ്തുതാപരമായി ശരിയല്ലാത്ത കാര്യങ്ങളാണ് വോയിസ് ക്ലിപ്പിലുള്ളത്. ആളുകളെ പരിഭ്രാന്തരാക്കുന്ന തരത്തിലുള്ള വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത് ഒരു വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന ശിക്ഷയാണെന്നും കളക്ടര്‍ അദീല അബ്ദുള്ള മുന്നറിപ്പ് നല്‍കി. വ്യാജ […]

Continue Reading

ജ്വല്ലറി നിക്ഷേപ കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയ്‌ക്കെതിരെ വീണ്ടും കേസ്.

ജ്വല്ലറി നിക്ഷേപ കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയ്‌ക്കെതിരെ വീണ്ടും കേസ്. നീലേശ്വരം സ്വദേശിനിയുടെ പരാതിയില്‍ ചന്ദേര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതോടെ എംസി കമറുദ്ദീനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 76 ആയി.ചന്ദേര പൊലീസ് സ്റ്റേഷനിലാണ് എംസി കമറുദ്ദീനെതിരെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നുണ്ട്. കേസ് ആദ്യം അന്വേഷിച്ച പൊലീസ് സംഘം രേഖകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി. ജ്വല്ലറിയുടെ ഡയറക്ടര്‍മാരുടെ വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ശേഖരിച്ചു. […]

Continue Reading

തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കും

സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും. തിയേറ്റര്‍ ഉടമകളുടെ യോഗം കൊച്ചിയില്‍ ചേരും. നിയന്ത്രണങ്ങളോടെ ഈ മാസം 15 മുതല്‍ തിയേറ്റര്‍ തുറക്കാമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. നിലവിലെ സാഹചര്യത്തില്‍ തിയേറ്റര്‍ തുറക്കേണ്ടതില്ലെന്നാണ് ഉടമകളുടെ നിലപാട്. സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കില്ലെന്നാണ് ഫിലിം ചേംബര്‍ പറയുന്നത്.പ്രത്യേക സാമ്പത്തിക പാക്കേജും വിനോദ നികുതി ഒഴിവാക്കലുമായിരുന്നു തിയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം മുന്‍നിര്‍ത്തി സര്‍ക്കാരിനെ പലതവണ സമീപിച്ചിട്ടും അനുകൂല തീരുമാനമുണ്ടായില്ലെന്നാണ് ഫിലിം ചേംബര്‍ പറയുന്നത്. സീറ്റ് കപ്പാസിറ്റിയോടെ തിയേറ്റര്‍ […]

Continue Reading

കൊവിഡ് ബാധിച്ച് വയനാട്ടിൽ ഒരാൾ കൂടി മരിച്ചു

കൊവിഡ് ബാധിച്ച് വയനാട്ടിൽ ഒരാൾ കൂടി മരിച്ചു. കൽപ്പറ്റ പുളിയാർമല ആദിത്യ വീട്ടിൽ സദാനന്ദൻ (82) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. സെപ്തംബർ 22നാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു മരണം സംഭവിച്ചത്.

Continue Reading

ഹ്യുണ്ടായ് പാലിസേഡ് ഫ്‌ളാഗ്ഷിപ്പ്

ഹ്യുണ്ടായ് പാലിസേഡ് ഫ്‌ളാഗ്ഷിപ്പ് എസ് യുവി ഇന്ത്യന്‍ വിപണിയില്‍ പരിഗണിക്കുന്നു. 2018 ല്‍ ആഗോളതലത്തില്‍ അവതരിപ്പിച്ചതുമുതല്‍ ഹ്യുണ്ടായ് പാലിസേഡ് ഇന്ത്യക്കാര്‍ക്കിടയില്‍ വലിയ താല്‍പ്പര്യം ജനിപ്പിച്ചിരുന്നു. ആഗോളതലത്തില്‍ ഇതിനകം ഏറെ ജനപ്രീതി നേടിയ പാലിസേഡ് ഇതുവരെയുള്ളതില്‍ ഏറ്റവും വലുതും ഏറ്റവും ആഡംബരം നിറഞ്ഞതുമായ ഹ്യുണ്ടായ് എസ് യുവിയാണ്.

Continue Reading