കിലുകിലുക്കം’ വിതരണോദ്ഘാടനം നാളെ
‘കിലുകിലുക്കം’സൗജന്യ കളിപ്പാട്ട വിതരണോദ്ഘാടനം നാളെ വെള്ളമുണ്ട:വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനും ഡി.എം.സി ലാബും ചേർന്ന് നടപ്പാക്കുന്ന സൗജന്യ കളിപ്പാട്ട വിതരണ പദ്ധതിയായ ‘കിലുകിലുക്കം’ ഉദ്ഘാടനം സെപ്റ്റംബർ 11 തിങ്കളാഴ്ച്ച 11 മണിക്ക് വെള്ളമുണ്ട പഴഞ്ചനയിൽ. ഡിവിഷൻ പരിധിയിലെ 41 അംഗൻവാടികളിലെ ആയിരത്തോളം വരുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും കളിപ്പാട്ടം സമ്മാനിക്കുന്ന വെള്ളമുണ്ട ഡിവിഷന്റെ തനത് പരിപാടിയാണ്‘കിലുകിലുക്കം’ എന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അറിയിച്ചു.
Continue Reading