സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ഇടം നേടി വയനാട്ടിലെ ഗോത്ര സമൂഹത്തിനു അഭിമാനമായി കെഞ്ചിര
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ഇടം നേടിയ കെഞ്ചിരയിലൂടെ വയനാട്ടിലെ ഗോത്ര സമൂഹത്തിനും ആദരം . യഥാർത്ഥജീവിതത്തെ വിട്ടുവീഴ്ചയില്ലാതെ പകർത്തിയെടുത്തതിനാണ് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് മനോജ് കാനയെയും കെഞ്ചിരയെയും തേടിയെത്തിയത്. മനോജ് കാന തന്നെ നിർമ്മാണവും സംവിധാനവും നിർവഹിച്ച ചിത്രം ആദിവാസി സമൂഹം ഇന്ന് നേരിടുന്ന സ്വത്വപ്രതിസന്ധികളെയും സാമൂഹികപ്രശ്നങ്ങളെയും സമഗ്രമായി ആവിഷ്കരിക്കുന്നുവെന്ന് പുരസ്കാര ജൂറി വിലയിരുത്തി. ആദിവാസി ഊരുകളിൽ ആരംഭിക്കുന്ന സിനിമ ‘കെഞ്ചിര’ എന്ന കേന്ദ്ര കഥാപാത്രത്തിലൂടെ സഞ്ചരിച്ച് ഊരുകളിലെ പ്രശ്നങ്ങളിലൂടെ നീങ്ങുന്നു. […]
Continue Reading