മോദി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് അധ്യക്ഷ സോണിയാ ​ഗാന്ധി

മോദി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് അധ്യക്ഷ സോണിയാ ​ഗാന്ധി രം​ഗത്ത്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ മോദി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഉപയോ​ഗിക്കുന്നെന്ന് അവർ കുറ്റപ്പെടുത്തി.രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ സിബി.ഐ, എന്‍ഫോഴ്സ്മെന്റ്, എന്‍.ഐ.എ തുടങ്ങിയ ഏജന്‍സികളെ ഉപയോഗിക്കുകയാണെന്ന് ദി ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപ്പത്രത്തിലെഴുതിയ ലേഖനത്തിൽ സോണിയാ ​ഗാന്ധി പറയുന്നു.മോദിക്ക് വോട്ട് ചെയ്യാത്തവരെ രാജ്യത്ത് രണ്ടാംകിട പൗരന്മാരായി കണക്കാക്കുന്നു. അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശം ഭീഷണിയിലൂടെയും അടിച്ചമര്‍ത്തലിലൂടെയും കേന്ദ്രസര്‍ക്കാര്‍ മരവിപ്പിക്കുകയാണ്. വിയോജിപ്പുകള്‍ ഭീകരവാദവും ദേശവിരുദ്ധവുമായി ചിത്രീകരിക്കുന്നെന്നും അവർ പറഞ്ഞു.

Continue Reading

സിവിൽ സര്‍വീസ് കോഴ്‌സുകള്‍; ഈമാസം 31 വരെ അപേക്ഷിക്കാം

തിരുവനന്തപുരം മണ്ണന്തല അംബേദ്കര്‍ ഭവനില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയിലും കാഞ്ഞങ്ങാട്, കല്ല്യാശ്ശേരി, കോഴിക്കോട്, പാലക്കാട്, ഐ സി എസ് ആര്‍ പൊന്നാനി, ആളൂര്‍, മുവാറ്റുപുഴ, ചെങ്ങന്നൂര്‍, കോന്നി, കൊല്ലം ഉപകേന്ദ്രങ്ങളിലും 8,9,10 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുളള ടാലന്റ് ഡവലപ്മെന്റ് കോഴ്സിലേക്കും ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുളള സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്സിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.ccek.org, www.kscsa.org എന്നീ വെബ്സൈറ്റുകളില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യാം. അപേക്ഷകള്‍ ഈമാസം 31 വരെ സ്വീകരിക്കും. 2020 […]

Continue Reading

തല്ലി ബോധം കെടുത്തി വാനിന്റെ പിറകിലിട്ട് പീഡിപ്പിച്ചൂ; ദുരനുഭവം വെളിപ്പെടുത്തി നടൻ മാത്യു

ഓസ്‌കാർ പുരസ്‌കാര ജേതാവായ ഹോളിവുഡ് നടനാണ് മാത്യു മക്കൗണെ.ഡേസ്‌ഡ് ആൻഡ് കൺഫ്യൂസ്‌ഡ്,ഡല്ലസ് ബയേഴ്‌സ് ക്ലബ്,ഇന്റർസ്റ്റെല്ലാർ ടിവി സീരീസായ ട്രൂ ഡിറ്റക്‌ടീവ് എന്നിവയിലൂടെ പ്രശസ്‌തനാണ്. ഇപ്പോഴിതാ കൗമാര പ്രായത്തിൽ താൻ പീഡനത്തിനിരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്  മാത്യു  . ഗ്രീൻ ലൈറ്റ് എന്ന ഓർമക്കുറിപ്പിലൂടെയാണ് അദ്ദേഹം  ചൂഷണങ്ങളെ പറ്റി വെളിപ്പെടുത്തിയത്.18ആം വയസിൽ  പീഡനത്തിന് ഇരയായി. തല്ലി ബോധം കെടുത്തി വാനിന്റെ പിറകിലിട്ടാണ് ഒരു പുരുഷൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചത്. എന്നാൽ  ജീവിതത്തിലെ ഇത്തരം  അനുഭവങ്ങൾ താനൊരു ഇരയാണെന്ന തോന്നൽ ഉണ്ടാക്കിയിട്ടില്ലെന്ന് അദ്ദേഹം […]

Continue Reading

‘വേനൽമഴ’ശ്രദ്ധേയമാകുന്നു.

വെള്ളമുണ്ടഃ സജി ഗ്ലോറിയ രചനയും സംവിധാനവും നിർവഹിച്ച ഏറ്റവും പുതിയ ഹ്രസ്വചലച്ചിത്രം പ്രേക്ഷക ശ്രദ്ധ നേടുന്നു. അമ്മക്ക് മകളെക്കുറിച്ചുള്ള അമിതമായ ആശങ്ക ഒരു കുടുംബത്തിൽ വരുത്തുന്ന ദുരന്തം പ്രമേയമായി വരുന്ന ചിത്രമാണ് ‘വേനൽമഴ’ നന്ദന മോഹനൻ, ലിറ്റി, ശോഭന, മധു ,മാസ്റ്റർ അഭിനവ് റാം എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ മിഥുൻ മുണ്ടക്കൽ ആണ്. പ്രശസ്ത ക്യാമറമാൻ പ്രവീൺ ആണ് ഡി.ഓ.പിയും എഡിറ്റിംഗും. സുഭാഷ്, ആൽബിൻ സജി,രാജേഷ് സി.ആർ,മിനി തുടങ്ങിയവരും ചിത്രത്തിന്റെ അണിയറയിൽ […]

Continue Reading

ഇത്രയും കുറഞ്ഞ ബഡ്ജറ്റിൽ ജീവിയ്ക്കാൻ പറ്റുമെന്ന് ഇപ്പോഴാണ് മനസിലായത്;വിജയ് യേശുദാസ്

ഗായകൻ നടൻ എന്നീ നിലകളിൽ  ഏറെ പ്രശസ്തനാണ് വിജയ് യേശുദാസ് . ഇപ്പോഴിതാ  ലോക്ക് ഡൗൺ കാലത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് അദ്ദേഹം.  ലോക്ക് ഡൗൺ വളരെക്കുറഞ്ഞ ചെലവിൽ ജീവിക്കാൻ തന്നെ പഠിപ്പിച്ചുവെന്നാണ് അദ്ദേഹം ഒരു പ്രമുഖ പത്രവുമായുളള അഭിമുഖത്തിൽ  പറഞ്ഞിരിക്കുന്നത്.കുറച്ചുകൂടി കുറഞ്ഞ ബഡ്ജറ്റിൽ ജീവിക്കാൻ പഠിച്ചു അത്രയേയുള്ളു. കുറഞ്ഞ ബഡ്ജറ്റിൽ ജീവിയ്ക്കാൻ അറിയാമായിരുന്നു, എന്നാൽ ഇത്രയും പറ്റുമെന്ന് ഇപ്പോഴാണ് മനസിലായത്.മലയാള പിന്നണി ഗാനരംഗത്ത് എത്തി 20 വർഷം തികയുകയാണ് വിജയ്.പൂമുത്തോളെ’ എന്ന ഗാനത്തിലൂടെ കഴിഞ്ഞ വർഷത്തെ മികച്ച ഗായകനുള്ള […]

Continue Reading

ഒക്ടോബർ 31 ന് അകം തന്നെ പുതുക്കാൻ ശ്രമിക്കുക

നമുക്ക്അറിയാം പാചകവാതകം ഉപയോഗിക്കാത്തവരായിട്ട് ആരും തന്നെ കാണില്ല.പാചകവാതക ഉപഭോക്താക്കൾ ഇനി കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ചിലപ്പോൾ നവംബർ മാസം തൊട്ടു നിങ്ങൾക്ക് പാചകവാതകം ലഭിച്ചെന്നു വരില്ല. നവംബർ മാസം ഒന്നാം തീയതി മുതൽ നിങ്ങൾ പാചകവാതകത്തിനു വേണ്ടി നിങ്ങളുടെ രെജിസ്റ്റർ ചെയ്‌ത നമ്പറിൽ നിന്നും ബുക്ക് ചെയ്യുമ്പോൾ, നിങ്ങളുടെ ഗ്യാസ് കണക്ഷന് വേണ്ടി നിങ്ങൾ രെജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പറിലേക്ക് OTP വരികയും ആ OTP നിങ്ങൾ ഡെലിവറി ചെയ്യുന്ന ആളിന് കാണിക്കുകയും ചെയ്യണം. എങ്കിൽ മാത്രമേ […]

Continue Reading

സന്നദ്ധ സംഘടനകളുടെ സേവനം പ്രശംസനീയം

പൊഴുതന : കേരളത്തിലെ പ്രളയ ദുരിതങ്ങളിലും കോവിഡ് ആശ്വാസ പ്രവർത്തനങ്ങളിലുമെല്ലാം സന്നദ്ധ സംഘടനകളുടെ പങ്കാളിത്തം പ്രശംസനീയമാണെന്ന് ഡപ്യൂട്ടി കലക്ടർ ഇ സി യൂസുഫ് പറഞ്ഞു. പൊഴുതന പഞ്ചായത്ത് രണ്ടാം വാർഡ് പിണങ്ങോട് പീപ്പിൾസ് ഫൗണ്ടേഷൻ നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽദാനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ ജീവകാരുണ്യ ജന സേവന മേഖലകളിൽ സർക്കാരിന്റെയും സാമൂഹ്യ സംഘടനകളുടേയും ഒത്തൊരുമിച്ചുള്ള പ്രവർത്തനം ലോകത്തിന് തന്നെ മാതൃകയാണ്.പ്രളയ പുനരധിവാസ പ്രവർത്തനങ്ങളിൽ ജില്ലയിൽ മാതൃകാപരമായ പ്രവർത്തനമാണ് പീപ്പിൾസ് ഫൗണ്ടേഷൻ നടത്തിക്കൊണ്ടിരിക്കുന്നത്. .ജില്ലയിലുണ്ടായ രണ്ട് […]

Continue Reading

“ഞാൻ ഇവിടെയുണ്ട്; ഇവിടെ തന്നെയുണ്ടാവും”: മുസ്ലിം ലീഗ് എം.എല്‍.എ കെ.എം. ഷാജി

ഹയർ സെക്കൻഡറി കോഴ ആരോപണവുമായി ബന്ധപ്പെട്ട് അനധികൃത സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിൽ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ അന്വേഷണ ഏജൻസിയായ ഇ.ഡി തന്നോട് നവംബർ പത്താം തിയ്യതി ഹാജരാവാൻ ആവശ്യപ്പിട്ടിട്ടുണ്ടെന്ന് മുസ്ലീം ലീഗ് എം.എൽ.എ കെ.എം ഷാജി. അത് വരെ പൊതുമധ്യത്തിൽ ഈ വിഷയം ചർച്ച ചെയ്യരുത് എന്ന് നിയമ വിദഗ്ദരുടെ ഉപദേശം ഉള്ളതിനാൽ അതിന് മുന്നേ പ്രതികരിക്കുന്നില്ലെന്നും പത്താം തിയ്യതി കഴിഞ്ഞാലും എല്ലാവരും ഇവിടെ തന്നെ കാണണം, എല്ലാം വിശദമായി ചർച്ച ചെയ്യണമെന്നും കെ.എം ഷാജി ഫേസ്ബുക്ക് […]

Continue Reading

ജോസിനെ അമ്പരപ്പിച്ച് ജോസഫിന്റെ നീക്കം..!! നേതാക്കളെ കളംമാറ്റുന്നു

ജോസിനെ അമ്പരപ്പിച്ച് ജോസഫിന്റെ നീക്കം..!! മാണിയുടെ വിശ്വസ്തൻ..!! 25 വർഷം കോട്ടയം ജില്ലാ പ്രസിഡന്റായിരുന്ന നേതാവ് കളംമാറി, യുഡിഎഫ് ചെയര്‍മാനാകും.. എല്‍ഡിഎഫിനൊപ്പം പോയ ജോസ് കെ മാണി വി ഭാ ഗ ത്തി ന് രണ്ടാമത്തെ പ്രമുഖ നേ താ വി നെ യും നഷ്ടമാകുന്നു. 25 വ ര്‍ ഷം കോട്ടയം ജില്ലാ പ്രസിഡന്റായിരുന്ന ഇജെ അഗസ്തിയാണ് ജോസഫ് പക്ഷത്തേക്ക് എത്തുന്നത്.ജില്ലാ യുഡിഎഫ് ചെയര്‍മാനായി അഗസ്തി ചു മ ത ല യേ ല്‍ ക്കു […]

Continue Reading

ലാലു തികഞ്ഞ ആന്ധവിശ്വാസി,തന്നെ കൊലപ്പെടുത്താൻ മന്ത്രവാദം നടത്തി; ആരോപണവുമായി മോദി

ബിഹാർ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമ്പോൾ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരെ ​ആരോപണവുമായി ബി.ജെ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദി രം​ഗത്ത്. കടുത്ത അന്ധവിശ്വാസമുള്ളയാളാണ് ലാലുപ്രസാദ് യാദവെന്നും മൂന്ന് വർഷം മുമ്പ് തന്നെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ലാലു പ്രസാദ് യാദവ് മന്ത്രവാദം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ലാലു പ്രസാദ് യാദവ് വെള്ളകുർത്ത ധരിക്കുന്നത് ഒഴിവാക്കിയത്. മന്ത്രവാദിയായ ശങ്കർ ചരൺ ത്രിപാഠിയെ ആർ.ജെ.ഡിയുടെ വക്താവാക്കിയതിനു കാരണം ലാലുവിന്റെ അന്ധവിശ്വാസമാണെന്ന്- സുശീൽ ട്വിറ്ററിലെഴുതി.

Continue Reading