ഡ്രൈവിങ് ലൈസന്‍സുകൾ വിതരണം ചെയ്യാന്‍ സ്വകാര്യ ഏജന്‍സികളെ നിയോഗിക്കുന്നു.

ഡ്രൈവിങ് ലൈസന്‍സുകളും വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യാന്‍ സ്വകാര്യ ഏജന്‍സികളെ നിയോഗിക്കുന്നു. രേഖകളുടെ അച്ചടിക്ക് മോട്ടോര്‍വാഹനവകുപ്പ് ചുമതലപ്പെടുത്തിയ കേരള ബുക്ക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി ഇവ വിതരണം ചെയ്യാന്‍ പാഴ്‌സല്‍ ഏജന്‍സികളില്‍നിന്നും ടെന്‍ഡര്‍ വിളിച്ചു. ഡിസംബര്‍ രണ്ടാംവാരത്തോടെ ഈ സംവിധാനം നിലവില്‍വരും. നിലവില്‍ തപാല്‍വകുപ്പാണ് വിതരണം ചെയ്യുന്നത്. കേന്ദ്രീകൃത അച്ചടി സംവിധാനത്തിന്റെ ഭാഗമായിട്ടാണ് വിതരണത്തിലും മാറ്റംവരുന്നത്. ഒടിഞ്ഞുപോകാത്തതും പ്രിന്റിങ് മായാത്തതുമായ പോളികാര്‍ബണേറ്റ് കാര്‍ഡുകളിലാണ് ഡ്രൈവിങ് ലൈസന്‍സും വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും അച്ചടിക്കുന്നത്. അപേക്ഷകന്റെ മേല്‍വിലാസത്തിലേക്ക് അയക്കുന്ന […]

Continue Reading

പ്രധാനമന്ത്രി നരേന്ദ്ര മോഡി വിദേശ യാത്രകള്‍ വർദ്ധിപ്പിക്കണമെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര

വിദേശ യാത്രകള്‍ നടത്തിയതിന്റെ പേരില്‍ പ്രധാനമന്ത്രി വിമര്‍ശനം നേരിടുന്നതില്‍ പ്രതികരിച്ച് പ്രശസ്ത സഞ്ചാരിയും സഫാരി ടിവി എംഡിയുമായ സന്തോഷ് ജോര്‍ജ് കുളങ്ങര. വിമര്‍ശനം കാരണം പ്രധാനമന്ത്രി നരേന്ദ്ര മോഡി യാത്രകള്‍ കുറയ്ക്കുകയല്ല യാത്രകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടതെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞതായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍ പറഞ്ഞു.പ്രധാനമന്ത്രി യാത്ര കുറയ്ക്കുകയല്ല, പകരം വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടതെന്ന് സന്തോഷ് തന്നോട് പറഞ്ഞതായി ബി ജെ പി വക്താവ് സന്ദീപ് വാര്യര്‍ വ്യക്തമാക്കുന്നു. സന്തോഷ് ജോര്‍ജ് കുളങ്ങരയെ മരങ്ങാട്ട്പള്ളിയില്‍ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1042, തൃശൂര്‍ 943, കോഴിക്കോട് 888, കൊല്ലം 711, ആലപ്പുഴ 616, തിരുവനന്തപുരം 591, മലപ്പുറം 522, പാലക്കാട് 435, കോട്ടയം 434, കണ്ണൂര്‍ 306, പത്തനംതിട്ട 160, ഇടുക്കി 148, കാസര്‍ഗോഡ് 143, വയനാട് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പൂവാര്‍ സ്വദേശിനി നിര്‍മ്മല (62), ചിറയിന്‍കീഴ് സ്വദേശിനി സുഭദ്ര (84), […]

Continue Reading

ഇനി നമുക്ക് ചിരിക്കാം

മാനന്തവാടിഃ ശാരീരിക ആരോഗ്യത്തോടൊപ്പം സുഖദു:ഖങ്ങളിൽ സമചിത്തതയോടെ പെരുമാറുന്ന മാനസിക ആരോഗ്യമുള്ള പുതുതലമുറ വളർന്നു വരേണ്ടത് സമൂഹത്തിൻ്റെ ,രാജ്യത്തിൻ്റെ അനിവാര്യതയാണെന്നിരിക്കെ ഈ കോവിഡ് കാലത്ത് കുട്ടികൾ അനുഭവിക്കുന്ന ചെറുതും വലുതുമായ സങ്കടങ്ങളും പരിഭവങ്ങളും കേൾക്കാനും പരിഹരിക്കപ്പെടാനുമുള്ള ‘ചിരി’ എന്ന കൂട്ടായ്മ രൂപം കൊണ്ടിരിക്കുകയാണ്. എന്തു തന്നെ വിഷമതകളായാലും നമുക്കേവർക്കും ഇനി ചിരിയിലേക്കു വിളിക്കാം ചിരി ഹെൽപ്പ് ഡസ്ക് നമ്പർ 9497900200- എല്ലാവരോടും ഒരു കാമ്പയ്നിൻ്റെ ഭാഗമാകുകയും ഈ നമ്പർ എല്ലാവരിലേക്കും പ്രചരിപ്പിക്കാനും ആഹ്വനം ചെയ്തിരിക്കുകയാണ് സംഘാടകർ. വയനാട് ചിരി […]

Continue Reading

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇക്കുറി ഏറ്റവും ശ്രദ്ധേയമായ ഘടകം തേജസ്വി യാദവ് തന്നെ

ബിഹാര്‍: രാജ്യം ഉറ്റുനോക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇക്കുറി ഏറ്റവും ശ്രദ്ധേയമായ ഘടകം തേജസ്വി യാദവ് എന്ന യുവ നേതാവാണ്. പ്രതിപക്ഷ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഇതിനകം സംസ്ഥാനത്ത് ചലനങ്ങള്‍ ഉണ്ടാക്കാന്‍ ഈ 31കാരന് സാധിച്ചിരിക്കുന്നു. പരിചയസമ്പന്നനായ നിതിഷ് കുമാറിന്റെ 15 വര്‍ഷത്തെ ഭരണം അവസാനിപ്പിക്കാന്‍ തേജസ്വി യാദവിന് സാധിച്ചാല്‍ അത് ബിഹാര്‍ രാഷ്ട്രിയത്തില്‍ പുതിയ അധ്യായത്തിനാകും തുടക്കം കുറിക്കുക. സംസ്ഥാനത്തെ വിദ്യാഭ്യാസം, തൊഴില്‍, ചികിത്സ, കൃഷി, അടിസ്ഥാന സൗകര്യ വികസനം, തുടങ്ങിയ മേഖലകളിലെ […]

Continue Reading

വൻ ചുവട് വെപ്പുമായി കേരളം;എല്ലാവർക്കും അതിവേഗ ഇന്റർനെറ്റ്, പാവങ്ങൾക്ക് ഫ്രീ.. ഡിസംബറിലെത്തും കെഫോൺ‍

കേരളത്തിലെ ബിപിഎൽ കുടുംബങ്ങളിലും ഗവ. ഓഫിസുകളിലും ആശുപത്രികളിലും സ്കൂളുകളിലും മറ്റും സർക്കാർ വക ഇന്റർനെറ്റ് കണക്‌ഷൻ എത്തിക്കാനുള്ള കെ ഫോൺ പദ്ധതി അവസാന ഘട്ടത്തിലാണെന്ന് കെഎസ്ഇബി അറിയിച്ചു. ഈ വർഷം അവസാനത്തോടെ സംസ്ഥാനത്ത് എല്ലാവർക്കും അതിവേഗ ഇന്റർനെറ്റ് ലഭിക്കുമെന്നാണ് കെഎസ്ഇബി സോഷ്യൽമീഡിയ വഴി അറിയിച്ചിരിക്കുന്നത്. കുറഞ്ഞ നിരക്കിൽ അതിവേഗ ഇന്റർനെറ്റ്, കേബിള്‍ ടിവി തുടങ്ങി സർവീസുകളാണ് കെ ഫോൺ കൊണ്ട് ലക്ഷ്യമിടുന്നത്. റിലയൻസ് ജിയോയുടെ ബ്രോഡ്ബാൻഡ് സർവീസിനേക്കാൾ വലിയ പദ്ധതിയാണ് കേരള സർക്കാർ ആസൂത്രണം ചെയ്യുന്നത് എന്നാണ് […]

Continue Reading

സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി

സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സോളാര്‍ കേസിലെ പരാതിക്കാരിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളിലാണ് അദ്ദേഹം ഖേദമറിയിച്ചത്. താന്‍ പറഞ്ഞത് ആര്‍ക്കെങ്കിലും എതിരായി നടത്തിയ പരാമര്‍ശമായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയാണ്. സ്ത്രീ വിരുദ്ധ പരാമര്‍ശമായി ചില കേന്ദ്രങ്ങള്‍ ദുഷ്പ്രചാരണം നടത്തുന്നത് ശരിയല്ല. ഈ ഗവണ്‍മെന്റ് ഇന്ന് ചെന്നുപെട്ടിരിക്കുന്ന പതനത്തിന്റെ ആഴം തെളിയിക്കാന്‍ മാത്രമാണ് അങ്ങനെ പറഞ്ഞത്. നിര്‍വ്യാജം ഖേദിക്കുന്നുവെന്ന് പറഞ്ഞാല്‍ കൂടുതല്‍ വിശദീകരിക്കേണ്ടതില്ല. ഖേദത്തിന് ശേഷം വിവാദമാക്കുന്നത് രാഷ്ട്രീയമായ ദുരുദ്ദേശമാണെന്നും […]

Continue Reading

ആന്റണി പെരുമ്പാവൂരിന് പ്രൊമോഷന്‍..?

ദൃശ്യം 2വില്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും പ്രധാന വേഷത്തില്‍ എത്തുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ദൃശ്യത്തിന്റെ ആദ്യ ഭാഗത്തില്‍ സ്ഥലമാറ്റം കിട്ടിയെത്തുന്ന കോണ്‍സ്റ്റബിള്‍ ആയാണ് ആന്റണി പെരുമ്പാവൂര്‍ വേഷമിട്ടത്. രണ്ടാം ഭാഗത്തില്‍ ആന്റണിക്ക് പ്രൊമോഷന്‍ കിട്ടി, എസ്‌ഐ ആയെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.

Continue Reading

ഞാറ്റടി കണ്ടും ഉഴവുപ്പാട്ട് കേട്ടും കൃഷിപ്പാട്ട് പാടിയും അക്ഷരവൃക്ഷം തീർത്തും ‘തണൽ’

പാലക്കാട്: ഞാറ്റടി കണ്ടും ഉഴവുപ്പാട്ട് കേട്ടും കൃഷിപ്പാട്ട് പാടിയും അക്ഷരവൃക്ഷം തീർത്തുമാണ് പല്ലശ്ശന പടിഞ്ഞാറെ ഗ്രാമത്തിലെ കുട്ടികളുടെ കൂട്ടായ്മയായ തണൽ കേരളപ്പിറവി ഇത്തവണ ആഘോഷിച്ചത്. ടി വി മുറികളിൽ നിന്ന് പാടത്തേക്കിറങ്ങി മണ്ണുമായുള്ള ഇഴയടുപ്പം കൂട്ടി കേരളത്തിൻ്റെ ജന്മദിനം ആഘോഷിക്കുക എന്ന ലക്ഷ്യവുമായി കെ ഷാജികുമാർ മാസ്റ്ററുടെ നേതൃത്വത്തിൽ കുട്ടികൾ കൂട്ടമായി പാടത്തും പറമ്പിലിമിറങ്ങി കൃഷി രീതികൾ കണ്ടു മനസ്സിലാക്കി.ചേറ്റു വിതയ്ക്ക് സാക്ഷ്യം വഹിച്ച് ഞാറ്റടി തയ്യാറാക്കുന്നത് കണ്ട് ഒരല്പം കൈ സഹായം ചെയ്തും കുട്ടികൾ ചളിയിലിറങ്ങി. […]

Continue Reading

മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന് ഒടുവില്‍ പാര്‍ക്കില്‍ നിന്ന് രക്ഷപ്പെട്ട കടുവയെ മയക്കുവെടിവച്ചു പിടികൂടി

തിരുവനന്തപുരം: മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന് ഒടുവില്‍ നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്ന് രക്ഷപ്പെട്ട കടുവയെ മയക്കുവെടിവച്ചു പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട കടുവ സഫാരി പാര്‍ക്കില്‍ നിന്ന് പുറത്തുപോയിരുന്നില്ല. ഇന്ന് തെരച്ചിലിന് ഇടയില്‍ കണ്ടെത്തിയ കടുവയെ മയക്കുവെടിവച്ച് പിടികൂടുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് കടുവ കൂട്ടില്‍ നിന്ന് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി മുഴുവന്‍ തെരഞ്ഞെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. റാപ്പിഡ് ഫോഴ്സിന്റെ നേതൃത്വത്തില്‍ രാത്രിയും കടുവയെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. കടുവ പുറത്തേക്ക് പോവാനും, വെള്ളത്തിലേക്ക് ചാടാനുമുള്ള […]

Continue Reading