മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച്ച അവധി പ്രഖ്യാപിച്ചു. സർവകലാശാലകൾ പരീക്ഷകളും മാറ്റിവെച്ചു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചത്. കാസർകോട് കോളേജുകൾക്ക് അവധി ബാധകമല്ല. എറണാകുളം ജില്ലയിൽ നാളെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓൺലൈൻ ക്ലാസുകൾ മാത്രമാണ് ഉണ്ടാവുക. വിദ്യാർത്ഥികൾ സ്ഥാപനങ്ങളിൽ എത്തേണ്ടതില്ല. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും ഉത്തരവ് ബാധകമാണ്. […]

Continue Reading

ജില്ലയില്‍ 335 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (14.11.21) 335 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 333 പേര്‍ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.61 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 129263 ആയി. 125851 പേര്‍ രോഗമുക്തരായി. നിലവില്‍ 2506 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2383 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവര്‍ […]

Continue Reading

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിൽ പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്‌സിംഗ് ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിൽ പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്‌സിംഗ് ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in ലൂടെ ഓൺലൈനായി ഡിസംബർ മൂന്ന് വരെ അപേക്ഷിക്കാം.അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 800 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ്. അപേക്ഷകർക്ക് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ അപേക്ഷാ ഫീസ് അടയ്ക്കണം. വ്യക്തിഗത അക്കാദമിക വിവരങ്ങൾ ഓൺലൈൻ ആയി www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. […]

Continue Reading

ദുല്‍ഖറുമായി ഞാന്‍ ഒന്നിച്ചാല്‍ 200 കോടി ചിത്രം പിറക്കും;ഒമര്‍ ലുലു

ദുല്‍ഖറിനെ നായകനാക്കി താന്‍ സിനിമ ചെയ്താല്‍ മലയാളത്തിലെ ആദ്യ 200 കോടി കളക്ഷന്‍ നേടിയ ചിത്രം പിറക്കുമെന്ന് സംവിധായകന്‍ ഒമര്‍ ലുലു.ഫെയ്‌സ്ബുക്കില്‍ ആരാധകരോട് പ്രതികരിക്കുന്നതിന് ഇടയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ഒമര്‍ ലുലു പങ്കുവെച്ച പോസ്റ്റിന് താഴെ ഒരു ആരാധകന്‍ നിങ്ങളും ദുല്‍ഖറും ഒന്നിക്കുമോ എന്ന ചോദ്യവുമായി എത്തി. ‘ഒന്നിച്ചാല്‍ മലയാളത്തില്‍ ആദ്യത്തെ യഥാര്‍ത്ഥ 200 കോടി പിറക്കും’ എന്നായിരുന്നു ഒമര്‍ ലുലുവിന്റെ മറുപടി. ‘രണ്ട് പുതിയ പിള്ളേരെ വെച്ച് 2000 തിയേറ്ററില്‍ സിനിമ ഇറക്കാന്‍ പറ്റിയെങ്കില്‍ ദുല്‍ഖറിനെ […]

Continue Reading

ഇടുക്കി ഡാം ഉച്ചയ്ക്ക് തുറക്കും;ജാ​ഗ്രതാ നിർദ്ദേശം

കനത്ത മഴയെതുടർന്ന് ജലനിരപ്പുയരുന്ന സാഹചര്യത്തിൽഇടുക്കി ഡാം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തുറക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ. ഒരു ഷട്ടർ 40 സെന്റിമീറ്ററാണ് തുറന്ന് 40,000 ഘനയടി വെള്ളമാണ് ഒഴുക്കിവിടുക. നീരൊഴുക്ക് വർധിച്ചതോടെ ഡാമിലെ ജലനിരപ്പ് 2398.80 അടിയായി ഉയർന്നിരിക്കുകയാണ്. ഡാം തുറക്കുന്നതിന്റെ മുന്നൊരുക്കങ്ങൾ എല്ലാം പൂർത്തിയായിട്ടുണ്ട്. കഴിഞ്ഞ തവണ തുറന്നുവിട്ടതിനെക്കാൾ കുറഞ്ഞ അളവിലുള്ള ജലമാണ് ഇന്ന് തുറന്നുവിടുക. അതുകൊണ്ട് തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോർട്ട്.

Continue Reading

അടിയന്തിര രക്ഷാപ്രവർത്തനത്തിന് സജ്ജരാകാൻ പോലീസിന് നിർദ്ദേശം

സംസ്ഥാനത്ത് മഴ ശക്തിപ്രാപിച്ച സാഹചര്യത്തിൽ എല്ലാ പോലീസ് സേനാംഗങ്ങളും കനത്ത ജാഗ്രത പാലിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് നിർദ്ദേശന നൽകി. മണ്ണിടിച്ചിൽ സാധ്യതയുളളതിനാൽ അടിയന്തിര രക്ഷാപ്രവർത്തനങ്ങൾക്ക് തയ്യാറായിരിക്കാനും നിർദ്ദേശമുണ്ട്.മണ്ണിടിച്ചിലും വെള്ളപ്പൊക്കവും സംഭവിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കും. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ബോട്ടുകൾ, ലൈഫ് ജാക്കറ്റ്, മണ്ണ് മാറ്റാനും മരം മുറിക്കാനുള്ള ഉപകരണങ്ങൾ, വെളിച്ച സംവിധാനം എന്നിവയും കരുതും.താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ സുരക്ഷയ്ക്ക് പ്രത്യേകം പ്രാധാന്യം നൽകും. കൂടാതെ ആവശ്യത്തിന് ബോട്ടുകളും രക്ഷാപ്രവർത്തനത്തിന് ആവശ്യമായ […]

Continue Reading

കാലാവസ്ഥ വ്യതിയാനം: ജാഗ്രതാ സമീപനങ്ങളിൽ ജനപങ്കാളിത്തം വേണം

കൽപ്പറ്റ: കാലാവസ്ഥ വ്യതിയാനത്തിൻ്റെ ദുരന്തഫലങ്ങൾ കൂടുതൽ ഗ്രാമങ്ങളിലേക്കും വ്യാപിച്ച സാഹചര്യത്തിൽ ജാഗ്രതയും പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ ജനപങ്കാളിത്തവും വേണമെന്ന് കൽപ്പറ്റയിൽ നടന്ന ക്ലൈമറ്റ് കഫേയിൽ അഭിപ്രായമുയർന്നു.പശ്ചിമഘട്ടത്തിലും തീരപ്രദേശങ്ങളിലുംപർവ്വത മേഖലകളിലും രൂക്ഷമായ തോതിലാണ് കലാവസ്ഥ വ്യതിയാനം ബാധിച്ചു കൊണ്ടിരിക്കുന്നത്. ഇതിനെ നേരിടാനുള്ള കൂട്ടായ പ്രവർത്തനം വേണമെന്ന് ചർച്ച നയിച്ച ഈ രംഗത്തെ സജീവ പ്രവർത്തകരായ വിഷ്ണുദാസ്, സുമ വിഷ്ണുദാസ് എന്നിവർ പറഞ്ഞു. പരിസ്ഥിതി നശിപ്പിക്കപ്പെടുമ്പോൾ അരുത് എന്ന് പറയാൻ ചെറുപ്പക്കാരെ പഠിപ്പിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രവർത്തകൻ […]

Continue Reading

പുഞ്ചിരി; സൗജന്യ മുഖവൈകല്യ – മുച്ചിറി നിവാരണ ക്യാമ്പ് സംഘടിപ്പിച്ചു

പനമരം : ലോക കാരുണ്യ ദിനാചരണത്തിന്റെ ഭാഗമായി പനമരത്ത് സൗജന്യ മുഖവൈകല്യ – മുച്ചിറി നിവാരണക്യാമ്പ് സംഘടിപ്പിച്ചു. 38 ഓളം പേർ പങ്കെടുത്ത ക്യാമ്പിൽ 27 പേർക്കുള്ള സൗജന്യ ശസ്ത്രക്രിയയും തുടർ ചികിത്സയും ആശുപത്രി അധികൃതർ ഉറപ്പു നൽകി. പനമരം പൗരസമിതി, പത്രപ്രവർത്തക അസോസിയേഷൻ, സെന്റ് ജോൺസ് ആംബുലൻസ്, പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റ്, ജ്യോതിർഗമയ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ മംഗലാപുരം ജസ്റ്റിസ് കെ.എസ്. ഹെഗ്‌ഡെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ സഹകരണത്തോടെയായിരുന്നു മെഡിക്കൽ ക്യാമ്പൊരുക്കിയത്. സമ്പൂർണ മുഖ […]

Continue Reading

ചന്ദന മരങ്ങൾ മുറിച്ചു കടത്താൻ ശ്രമിച്ച മൂന്നു പേർ പിടിയിൽ

സൗത്ത് വയനാട് ഡിവിഷൻ, മേപ്പാടി റെയ്ഞ്ച് പരിധിയിൽ വരുന്ന ആനപ്പാറ വന ഭാഗത്തു നിന്നും ചന്ദന മരങ്ങൾ മുറിച്ചു കടത്താൻ ശ്രമിച്ച കേസ്സിലെ പ്രതികളെ വനം വകു ഷുദ്യോഗസ്ഥർ പിടികൂടി. 1) മുഹമ്മദ് അക്ബർ, S/o കുഞ്ഞായി, വയസ്സ് 30/21, കുന്നുമ്മൽ വീട്, പുല്ലാറ, മലപ്പുറം 2) അബൂബക്കർ, S/o ഫാത്തിമ, വയസ്സ് 30/21, മൊയ്ക്കൽ വീട്, പുല്ലാറ, മലപ്പുറം, 3) ഫർഷാദ്, S/o ബീരാൻകുട്ടി, വയസ്സ് 28/21 പൂകുന്നത്ത് വീട്, ചുണ്ടേൽ, ആനപ്പാറ എന്നിവരെയാണ് വനം […]

Continue Reading

കോഴിക്കോട് കോട്ടൂളി റോഡിൽ വാടക വീട് കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന പെൺവാണിഭ സംഘം പിടിയിൽ

കോഴിക്കോട് കോട്ടൂളി റോഡിൽ വാടക വീട് കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന പെൺവാണിഭ സംഘം പിടിയിലായി.മെഡിക്കൽ കോളേജ് പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടൂളി മുതിരക്കാല പറമ്പ് വീട്ടിൽ നടത്തിയ റെയ്ഡിൽ നടത്തിപ്പുകാരനായ തലക്കുളത്തൂർ സ്വദേശി കെ നസീർ , സഹായി കൊല്ലം പുനലൂർ സ്വദേശി വിനോദ്‌രാജ് ,ഏജന്റ്‌ മഞ്ചേരി സ്വദേശി സീനത്ത്, രാമനാട്ടുകര സ്വദേശി അൻവർ , താമരശേരി തച്ചംപൊയിൽ സ്വദേശി സിറാജുദ്ദീൻ എന്നിവരാണ് പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Continue Reading