പ്രൊബേഷന്‍ പക്ഷാചരണത്തിന് ജില്ലയില്‍ തുടക്കമായി

സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രൊബേഷന്‍ പക്ഷാചരണ പരിപാടികള്‍ക്ക് ജില്ലയില്‍ തുടക്കമായി. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ ജന്മദിനമായ നവംബര്‍ 15 മുതല്‍ ചരമദിനമായ ഡിസംബര്‍ 4 വരെയാണ് പ്രൊബേഷന്‍ പക്ഷാചരണമായി ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സഹകരണത്തോടെ, നല്ല നടപ്പ് നിയമം, സാമൂഹ്യനീതി വകുപ്പ് വഴി നടപ്പിലാക്കുന്ന പ്രൊബേഷന്‍ സേവനങ്ങള്‍, പദ്ധതികള്‍ എന്നിവയെ കുറിച്ചുള്ള ജില്ലാതല ശില്പശാലയും താലൂക്തല പരിശീലന പരിപാടികളും സംഘടിപ്പിക്കും. പ്രൊബേഷന്‍ പക്ഷാചരണ […]

Continue Reading

ഏകദിന പരിശീലനം

സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയയുടെ ഭാഗമായി മാനന്ത വാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപന ജനകീയസമിതി അംഗങ്ങള്‍ക്കുള്ള ഏകദിന മുഖാമുഖ പരിശീലനം കെ കരുണാകരന്‍ മെമ്മോറിയല്‍ ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭ വൈസ് ചെയര്‍മാന്‍ പി.വി. എസ് മൂസ അധ്യക്ഷത വഹിച്ചു. കിലയുടെ നേതൃത്വ ത്തിലാണ് പരിശീലനം. ദരിദ്രരെ കണ്ടെത്തി പരിപോഷിപ്പിക്കുവാനും സംരക്ഷണം ഉറപ്പുവരുത്തി ഉന്നമനത്തിലേക്ക് എത്തിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ചടങ്ങില്‍ […]

Continue Reading

തലക്കല്‍ ചന്തു അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി

പനമരം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഇരുനൂറ്റിപ്പതിനേഴാമത് തലക്കല്‍ ചന്തു അനുസ്മരണ ദിനം ആചരിച്ചു. ആദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തില്‍ പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. എം ആസ്യ പുഷ്പാര്‍ച്ചന നടത്തി. ചടങ്ങില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി. കെ. രത്‌നവല്ലി , വൈസ് ചെയര്‍പേഴ്‌സണ്‍ പി.വി.എസ് മൂസ , പനമരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോമസ് പാറക്കാലയില്‍, ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ് , മാനന്തവാടി […]

Continue Reading

സുകുമാര കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ എന്ന് കണ്ടെത്തണം:ചാക്കോയുടെ ഭാര്യ

ആലപ്പുഴ: കുപ്രസിദ്ധ പിടികിട്ടാപുള്ളി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ എന്ന് അന്വേഷിക്കണമെന്ന് കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബം ആവശ്യപ്പെട്ടു. കൊലപാതകത്തിന് ശേഷം വിദേശത്തേയ്‌ക്ക് രക്ഷപെട്ട സുകുമാരക്കുറുപ്പിനെ കണ്ടുപിടിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളെ ഏൽപ്പിക്കണമെന്നും ചാക്കോയുടെ ഭാര്യ ആവശ്യപ്പെടുന്നു. ചാക്കോ കൊല്ലപ്പെടുമ്പോൾ ഭാര്യ ആറ് മാസം ഗർഭിണിയായിരുന്നു. ചെറുപ്പം മുതൽ തന്നെ വാർത്തകളിൽ നിറയുന്ന സുകുമാരക്കുറുപ്പിനെയാണ് മകൻ ജിതിൻ കണ്ടതെന്ന് ഭാര്യ പറയുന്നു. വിചാരണയുടെ പേരിലും അന്വേഷണത്തിന്റെ പേരിലും ഒട്ടേറെ കഷ്ടപ്പെടുത്തി. ഇപ്പോഴും യഥാർത്ഥ പ്രതിയെ പിടികൂടാനായിട്ടില്ല. വ്യാജരേഖകളുണ്ടാക്കി സുകുമാരക്കുറുപ്പ് കൊലപാതകത്തിന്റെ അന്ന് […]

Continue Reading

എല്ലാ ജില്ലകളിലും മാരത്തോണ്‍ ഷോ; ‘മരക്കാര്‍’ ലക്ഷ്യമിടുന്നത് തകര്‍ക്കാനാത്ത റെക്കോര്‍ഡ്

മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിന് ഒരുങ്ങുന്നത് മലയാളത്തിലെ ബോക്‌സ് ഓഫീസ് റെക്കോഡ് തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ്. രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ചിത്രം തിയേറ്ററിലെത്തുമ്പോള്‍ പുലര്‍ച്ചെ തുടങ്ങുന്ന ഫാന്‍സ് ഷോ മുതല്‍ മാരത്തോണ്‍ ഷോകള്‍ വരെയാണ് കേരളത്തിലുടനീളം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ ഏരീസ് പ്ലക്‌സ് തിയേറ്ററില്‍ മാത്രം റിലീസ് ദിവസം മരക്കാറിന്റെ 42ല്‍ മുകളില്‍ ഷോകളാണ് നടക്കുക. രണ്ട് വര്‍ഷം മുന്‍പ് റിലീസ് തീരുമാനിച്ച സിനിമയായിരുന്നു മരക്കാര്‍. പിന്നീട് കൊവിഡ് കാരണം അത് നീണ്ട് പോയി. എന്നിരുന്നാലും […]

Continue Reading

ഹയർസെക്കൻഡറി പുതിയ ബാച്ചുകൾ 23നു പ്രഖ്യാപിക്കും: മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്ത് ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും ഈ മാസം അവസാനത്തോടെ പ്രവേശനം ഉറപ്പാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും ഈ മാസം 23നു പുതിയ ബാച്ചുകളുടെ പ്രഖ്യാപനമുണ്ടാകുമെന്നും പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കോവിഡിനു ശേഷം സംസ്ഥാനത്ത് ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ക്ലാസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം മണക്കാട് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർഥികളെ വരവേൽക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന്റെ രണ്ടാമത്തെയും […]

Continue Reading

ഐ.ടി തൊഴിൽ പരിശീലനം

ബി.ടെക്, എം.ടെക് ബിരുദധാരികളെ ഐ.ടി മേഖലകളിൽ തൊഴിൽ സജ്ജരാക്കുന്നതിനായി കെൽട്രോൺ ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2019, 2020, 2021 വർഷത്തിൽ എം.സി.എ /ബി.ടെക് /എം.ടെക് പാസായ ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടർ സയൻസ്, ഐ.ടി, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് ഐച്ഛിക വിഷയമായി പഠിച്ചവർക്ക് അപേക്ഷിക്കാം. തിരുവനന്തപുരം ടെക്‌നോപാർക്കിലെ വിവിധ കമ്പനികൾക്ക് ആവശ്യമായ C++ / C# DotNet / ജാവ ഫുൾ സ്റ്റാക്ക് ഡെവലപ്പ്‌മെന്റ് / ആൻഡ്രോയിഡ് ജാവ / ഹാർഡ്‌വെയർ ടെസ്റ്റിങ് ആൻഡ് വാലിഡേഷൻ / സോഫ്റ്റ്‌വെയർ […]

Continue Reading

വാര്‍ണറിന് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് നല്‍കിയതിനെ ചോദ്യം ചെയ്ത് അക്തര്‍

ടി20 ലോക കപ്പില്‍ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറിന് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം നല്‍കിയതിനെ ചോദ്യം ചെയ്ത് പാക് മുന്‍ പേസര്‍ ശുഐബ് അക്തര്‍ രംഗത്ത്. വാര്‍ണര്‍ക്കായിരുന്നില്ല പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം ലഭിക്കേണ്ടിയിരുന്നതെന്നും പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസമാണ് ഇതിനു കൂടുതല്‍ അര്‍ഹനെന്നും അക്തര്‍ പറഞ്ഞു. ‘ബാബര്‍ ആസമിനു അവാര്‍ഡ് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ടൂര്‍ണമെന്റിന്റെ താരമായി അദ്ദേഹം മാറുന്നത് കാണാന്‍ കാത്തിരിക്കുകയായിരുന്നു. ഉറപ്പായും ഇതു അന്യായമായ തീരുമാനമാണ്’ അക്തര്‍ ട്വിറ്ററില്‍ കുറിച്ചു.

Continue Reading

വാട്സാപ്പിൽ പുതിയ 4 മാറ്റങ്ങൾ;അറിയാം ആ മാറ്റങ്ങൾ

വാട്സാപ്പിൽ നാല് പ്രധാന മാറ്റങ്ങൾ വരുന്നതായി സൂചന. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഫീച്ചറുകൾ നിലവിൽ വരുമെന്നു വാബീറ്റാഇന്‍ഫോ വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. നാല് ഫീച്ചേഴ്സുകൾ ഇങ്ങനെ. 1 പ്രൊഫൈല്‍ ഫോട്ടോ, ലാസ്റ്റ് സീന്‍ എന്നിവ ചിലരെ മാത്രം കാണിക്കാൻ അനുവദിക്കാം ചില വാട്‌സാപ് ഉപയോക്താക്കള്‍ പ്രൊഫൈല്‍ ഫോട്ടോകള്‍ ഉപയോഗിക്കാറില്ല. ചിലരാകട്ടെ തങ്ങളുടെ ഫോട്ടോ കോണ്ടാക്ട്‌സിലുള്ള ചിലര്‍ കാണുന്നതില്‍ അസ്വസ്ഥരുമാണ്. ഇത്തരക്കാര്‍ക്ക് ആശ്വാസകരമാകുന്ന ഒരു ഫീച്ചർ കൂടി വരുന്നു. ഇനിമുതൽ പ്രൊഫൈല്‍ ഫോട്ടോ, ലാസ്റ്റ് സീന്‍ സ്റ്റാറ്റസ്, ‘എബൗട്ടില്‍’ നല്‍കിയിരിക്കുന്ന […]

Continue Reading

ദുബായിലും ഷാര്‍ജയിലും നേരിയ ഭൂചലനം

ദുബായ്: ദുബായിലും ഷാർജയിലും ചിലയിടങ്ങളിൽ നേരിയ ഭൂചലനം. ഇറാനിലുണ്ടായ ഭൂചലനത്തെ തുടർന്നുണ്ടായ ചെറുചലനമാണ് യുഎഇയിൽ അനുഭവപ്പെട്ടത്. ദുബായ് ഇന്റർനെറ്റ് സിറ്റി, ജെഎൽടി, അൽനഹ്ദ, ദെയ്റ ബർഷ, ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക്, ഡിസ്കവറി ഗാർഡൻ എന്നിവിടങ്ങളിലാണ് ചെറുചലനം ഉണ്ടായത്.

Continue Reading