സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു

തിരുവനന്തപുരം: ഇന്നത്തെ സ്വർണ വില ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് വീണ്ടും ഇടിഞ്ഞു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നലെ സ്വർണ വില ഉണ്ടായിരുന്നത്. ഈ മാസത്തെ മുൻ സ്വർണ വില റെക്കോർഡുകൾ തിരുത്തി മുന്നേറുന്നതാണ് കാണുന്നത്. 4615 രൂപയായിരുന്നു ഇന്നലത്തെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില. ഇന്നത്തെ സ്വർണവില ഗ്രാമിന് 4590 രൂപയാണ്. അടിയന്തര ഘട്ടങ്ങളിൽ എളുപ്പത്തിൽ പണമാക്കി മാറ്റാനും ക്രയവിക്രയം ചെയ്യാനാകുമെന്നതാണ് മലയാളികളുടെ പ്രിയപ്പെട്ട നിക്ഷേപമായി സ്വർണം മാറാനുള്ള പ്രധാന […]

Continue Reading

കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ള കെട്ടിടങ്ങൾ നിർമിക്കും : മന്ത്രി

കേരളത്തിൽ അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങളുടേയും പ്രകൃതിക്ഷോഭങ്ങളുടേയും പശ്ചാത്തലത്തിൽ പുതിയ കാലത്തിന് ഉതകുന്ന രീതിയിലുള്ള ഭവന നയം രൂപീകരിക്കുമെന്നു റവന്യു – ഭവന നിർമാണ വകുപ്പ് മന്ത്രി കെ.രാജൻ പറഞ്ഞു. സംസ്ഥാന ഭവന നിർമാണ ബോർഡിൽ പുതിയതായി പ്രവേശിച്ച എൻജിനിയർമാർക്കുള്ള പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രകൃതിക്കിണങ്ങും വിധമുള്ള ഭവന നിർമാണത്തിനു മുൻഗണന നൽകണമെന്നു മന്ത്രി പറഞ്ഞു. ഭവന നിർമാണ ബോർഡിനു ബൃഹത്തായ പരിശീലന കേന്ദ്രം സ്ഥാപിക്കും. ഇതിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റും. വിവിധ നിർമാണ വകുപ്പുകളിലായി ജോലി ചെയ്യുന്ന സാങ്കേതിക […]

Continue Reading

സ്ത്രീകളുടെ യാത്രാ സുരക്ഷിതത്വത്തിന് ‘നിർഭയ’ പദ്ധതി ഉടൻ തുടങ്ങും: മന്ത്രി ആന്റണി രാജു

യാത്രവേളയിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്താൻ ആവിഷ്‌കരിച്ച നിർഭയ പദ്ധതി ഉടൻ നടപ്പിലാക്കാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. മുഴുവൻ പൊതു ഗതാഗത വാഹനങ്ങളിലും ലൊക്കേഷൻ ട്രാക്കിങ് സിസ്റ്റവും എമർജൻസി ബട്ടനും സ്ഥാപിച്ച് 24 മണിക്കൂറും നിരീക്ഷണത്തിലാക്കി രാത്രികാലങ്ങളിൽ ഉൾപ്പെടെ യാത്രയിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ സഹകരണത്തോടെ കേരളത്തിൽ സംസ്ഥാന മോട്ടോർ വാഹന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും […]

Continue Reading

ബ്രസീലിനെതിരേ സമനില വഴങ്ങിയെങ്കിലും യോഗ്യത ഉറപ്പാക്കി അര്‍ജന്റീന

സാൻ യുവാൻ: ബുധനാഴ്ച പുലർച്ചെ നടന്ന ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെതിരേ സമനില വഴങ്ങിയെങ്കിലും അർജന്റീനയലോകകപ്പ് യോഗ്യത നേടി. ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ചിലി ഇക്വഡോറിനോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോറ്റതോടെയാണ് അർജന്റീന ഔദ്യോഗികമായി ഖത്തർ ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയത്. ഇരു ടീമും കാര്യമായ ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാതിരുന്ന മത്സരത്തിൽ കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ മെസ്സിയുടെ ഒരു ലോങ് റേഞ്ചർ ബ്രസീൽ ഗോളി ആലിസൺ തടുത്തിട്ടത് മത്സരഫലത്തിൽ നിർണായകമായി. 61-ാം മിനിറ്റിൽ […]

Continue Reading

സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫി പ്രീക്വാര്‍ട്ടറില്‍ ഹിമാചല്‍ പ്രദേശിനെ തകര്‍ത്ത് കേരളം ക്വാര്‍ട്ടറില്‍

സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫി പ്രീക്വാര്‍ട്ടറില്‍ ഹിമാചല്‍ പ്രദേശിനെ തകര്‍ത്ത് കേരളം ക്വാര്‍ട്ടറില്‍. അര്‍ധ സെഞ്ച്വറികളുമായി തകര്‍ത്തടിച്ച നായകന്‍ സഞ്ജു സാംസണിന്റേയും ഓപ്പണര്‍ മുഹമ്മദ് അസറുദ്ദീന്റേയും മികവിലാണ് കേരളം എട്ട് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയത്. ക്വാര്‍ട്ടറില്‍ കരുത്തരായ തമിഴ്‌നാടാണ് കേരളത്തിന്റെ എതിരാളികള്‍. ഹിമാചല്‍ പ്രദേശ് ഉയര്‍ത്തിയ 146 റണ്‍സ് വിജയലക്ഷ്യം കേരളം മൂന്ന് പന്ത് ബാക്കിനില്‍ക്കെ മറികടക്കുകയയായിരുന്നു. കേരളത്തിനായി മുഹമ്മദ് അസറുദ്ദീന്‍ 57 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 60 റണ്‍സെടുത്ത് പുറത്തായി. […]

Continue Reading

യുവതിയെ നായ്​ക്കൾ കടിച്ചുകീറിയ സംഭവം: പൊലീസ് റിപ്പോർട്ട് നൽകി

താ​മ​ര​ശ്ശേ​രി: വ​ള​ർ​ത്തു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ് അ​മ്പാ​യ​ത്തോ​ട്ടി​ൽ ഫൗ​സി​യ​യെ​ന്ന (37) യു​വ​തി​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ ഉ​ട​മ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് താ​മ​ര​ശ്ശേ​രി പൊ​ലീ​സ് ആ​ർ.​ഡി.​ഒ​ക്ക്​ റി​പ്പോ​ർ​ട്ട് ന​ൽ​കി. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ശ​ല്യ​മു​ണ്ടാ​ക്കു​ന്ന വി​ധ​ത്തി​ൽ വ​ള​ർ​ത്തു​മൃ​ഗ​ത്തെ സ്വ​ത​ന്ത്ര​മാ​ക്കി വി​ടു​ന്ന​തി​ന് വെ​ഴു​പ്പൂ​ർ എ​സ്​​റ്റേ​റ്റി​ലെ മീ​നം​കു​ള​ത്തു​ചാ​ൽ ബം​ഗ്ലാ​വി​ൽ റോ​ഷ​നെ​തി​രെ സി.​ആ​ർ.​പി.​സി 133 പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക്ക്​ നി​ർ​ദേ​ശി​ച്ചാ​ണ് താ​മ​ര​ശ്ശേ​രി പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ടി.​എ. അ​ഗ​സ്​​റ്റി​ൻ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ചിരിക്കുന്നത്. കഴിഞ്ഞ ഞാ​യ​റാ​ഴ്ച​യാ​യിരുന്നു സംഭവം.

Continue Reading

അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു

തൃശൂർ: അതിരപ്പിള്ളി, വാഴച്ചാൽ ഉൾപ്പെടെ തൃ​ശൂർ ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറന്നു. കനത്ത മഴയെ തുടർന്നാണ്​ ഇവ അടച്ചിട്ടിരുന്നത്​. എന്നാൽ രാവിലെ മുതൽ സഞ്ചാരികൾക്ക്​ പ്രവേശനം അനുവദിക്കുമെന്ന്​ അധികൃതർ അറിയിച്ചു. മലക്കപ്പാറ യാത്രക്ക്​ ഏർപ്പെടുത്തിയിരുന്ന വിലക്കും പിൻവലിച്ചു. ഇതോടെ ജനങ്ങൾക്ക്​ മലക്കപ്പാറയിലേക്ക്​ പ്രവേശനം അനുവദിക്കും. നേരത്തെ മലക്കപ്പാറയിലേക്ക്​ വിവിധയിടങ്ങളിൽനിന്ന്​ കെ.എസ്​.ആർ.ടി.സി പ്രത്യേക സർവിസുകൾ ആരംഭിച്ചിരുന്നു.

Continue Reading

പാലായില്‍ ഭര്‍തൃവീടിന് സമീപത്തെ കിണറ്റില്‍ യുവതിയുടെ മൃതദേഹം

കോട്ടയം പാലായില്‍ ഭർതൃവീടിന് സമീപത്തെ കിണറ്റില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഏലപ്പാറ ചിന്നാര്‍ സ്വദേശിനി ദൃശ്യ(26) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. അയല്‍വാസിയുടെ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റില്‍ നിന്നാണ് ദൃശ്യയുടെ മൃതദേഹം കണ്ടെത്തിയത്. അഗ്‌നിരക്ഷാസേന കിണറ്റില്‍ നിന്ന് പുറത്തെടുത്ത മൃതദേഹത്തില്‍ പൊള്ളലേറ്റതിന്റെ പാടുകളുണ്ടായിരുന്നു. തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി കിണറ്റില്‍ ചാടിയിരിക്കാനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു. യുവതിയുടെ സമൂഹ മാധ്യമ ഉപയോഗം ഭർതൃവീട്ടുകാർ ചോദ്യം ചെയ്തിരുന്നതായും ഇതാകാം കാരണമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. […]

Continue Reading

രണ്ടു​ ഡോസ്​ കോവിഡ് വാക്​സിൻ പൂർത്തിയാക്കിയ കുടുംബങ്ങൾക്ക്​ തിരിച്ചറിയൽ സ്​റ്റിക്കർ

കോവിഡ്-19 വാക്സിനുകളുടെ രണ്ട് ഡോസുകളും എ​​ടു​​ത്ത​​വ​​രു​​ടെ വീ​​ടു​​ക​​ൾ​​ക്ക്​ പ്ര​​ത്യേ​​ക തി​​രി​​ച്ച​​റി​​യ​​ൽ സ്​​​റ്റി​​ക്ക​​ർ നി​​ർ​​ദ്ദേ​​ശി​​ച്ച്​​ കേ​​ന്ദ്ര ആ​​രോ​​ഗ്യ​​മ​​ന്ത്രി മ​​ൻ​​സു​​ഖ് മാ​​ണ്ഡ​​വ്യ. വാ​​ക്​​​സി​​നേ​​ഷ​​ൻ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കാ​​ൻ ഇ​​തി​​ലൂ​​ടെ ക​​ഴി​​യു​​മെ​​ന്നും മ​​ൻ​​സു​​ഖ് മാ​​ണ്ഡ​​വ്യ പ​​റ​​ഞ്ഞു. “ഹർ ഘർ ദസ്തക്” കോവിഡ് വാക്‌സിനേഷൻ കാമ്പെയ്‌ൻ രാജ്യത്തുടനീളം നടത്തുന്നതിന് സർക്കാരിതര സംഘടനകൾ,സിവിൽ സൊസൈറ്റി സംഘടനകൾ,വികസന പങ്കാളികൾ എന്നിവരുമായി ചൊവ്വാഴ്ച നടത്തിയ ചർച്ചയിലാണ് മന്ത്രി നിർദ്ദേശം നൽകിയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ പ്രസ്താവനയിൽ പറയുന്നു.

Continue Reading

ദുല്‍ഖര്‍ ചിത്രം ‘കുറുപ്പി’ന് വ്യാജ പതിപ്പ്, ഉറവിടം കണ്ടെത്തി

ദുല്‍ഖര്‍ ചിത്രം കുറുപ്പ് തീയേറ്ററുകളില്‍ 50 കോടിത്തിളക്കത്തില്‍ മുന്നേറുകയാണ്. ഇതിനിടെ ചിത്രത്തിന്റെ വ്യാജപ്പതിപ്പും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ കുറുപ്പിന്റെ വ്യാജ പതിപ്പിന്റെ ഉറവിടം കണ്ടെത്തിയിരിക്കുകയാണ് . കൊച്ചിയിലെ സൈബര്‍ സുരക്ഷാ ടീമാണ് ഉറവിടം കണ്ടെത്തിയത്. തമിഴ്നാട്ടില്‍ ഇറക്കിയ കുറുപ്പിന്റെ വ്യാജപതിപ്പ് ടെലിഗ്രാമിലും വെബ്സൈറ്റിലും പ്രചരിക്കുന്നത് തടയാന്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ സൈബര്‍ സംഘത്തെ ഏര്‍പ്പെടുത്തിയിരുന്നു. കേരളത്തിലെ തിയറ്ററില്‍ നിന്ന് റെക്കോര്‍ഡ് ചെയ്ത മലയാളം ഓഡിയോ ചേര്‍ത്ത തമിഴ് പ്രിന്റാണ് അപ്ലോഡ് ചെയ്തതായി കണ്ടെത്തിയത്. വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്നവരുടെ സ്‌ക്രീന്‍ ഷോട്ട് […]

Continue Reading