മിനിനെറ്റ് ചാംപ്യന്‍ഷിപ്പ്;പനമരം ജേതാക്കള്‍

പനമരം: ജില്ലാനെറ്റ് ബോള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച വയനാട് ജില്ല മിനിനെറ്റ് ചാംപ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജിഎച്ച്എസ്എസ് പനമരം ജേതാക്കളായി. പനമരം ക്രസന്റ് പബ്ലിക് സ്‌കൂളില്‍ വെച്ച് നടന്ന ഫൈനലില്‍ ജിഎച്ച്എസ്എസ് കല്‍പ്പറ്റയെയാണ് പരാജയപ്പെടുത്തിയത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ജില്ലാ മിനിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജിഎച്ച്എസ്എസ് പനമരം ജേതാക്കളാകുന്നത്. സ്‌കൂളിലെ കായികാധ്യാപകനായ നവാസ്.ടി, നീതു കെ, കോച്ച് സുജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ടീം പരിശീലനം നടത്തുന്നത്.

Continue Reading

ഒമൈക്രോണ്‍: മധ്യപ്രദേശില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു

രാജ്യത്ത് ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മധ്യപ്രദേശില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയാണ് നിയന്ത്രണം.മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാനാണ് ഇക്കാര്യം അറിയിച്ചത്. ആവശ്യമെങ്കില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം അറിയിച്ചു.

Continue Reading

ഒമൈക്രോണ്‍ സാഹചര്യത്തില്‍ കരുതലോടെ ക്രിസ്തുമസ്, ന്യൂ ഇയര്‍; ആഘോഷം ആപത്താക്കരുതെന്ന് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഒമൈക്രോൺ രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ഇത്തവണത്തെ ക്രിസ്തുമസ്, ന്യൂ ഇയർ കരുതലോടെ ആഘോഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ഇതുവരെ ആകെ 29 പേർക്കാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്.17 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 10 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവരാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമൈക്രോൺ ബാധിച്ചത്. ഹൈ റിസ്‌ക് രാജ്യങ്ങളായ യുകെ 12, ടാൻസാനിയ 3, ഖാന 1, അയർലാൻഡ് 1, ലോ റിസ്‌ക് രാജ്യങ്ങളായ […]

Continue Reading

ക്രിസ്തുമസ്-പുതുവത്സര ചന്ത ആരംഭിച്ചു

വെള്ളമുണ്ട പഞ്ചായത്തിൻ്റെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ ക്രിസ്തുമസ് -പുതുവത്സര ചന്ത ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുധി രാധകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമത്ത് ഇ കെ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി അജയ് ഘോഷ്, സിഡിഎസ് ചെയർപേഴ്സൺ സൗദ എന്നിവർ സംസാരിച്ചു. സീനത്ത്, ഹൈറുനിസ സിഡിഎസിൻ്റെ ചുമതലയുള്ള എം.ഇ.സിമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Continue Reading

വിദ്യാർത്ഥികൾക്ക് ഗോൾഡൻ സ്റ്റാർ ക്ലബ് അംഗത്വം നൽകി ആദരിച്ചു

പിണങ്ങോട് : പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്. സ്കൂളിലെ ഒന്നാം വർഷ പരീക്ഷാഫലം വന്നപ്പോൾ 95 ശതമാനം മാർക്ക് ലഭിച്ച 93 വിദ്യാർത്ഥികൾക്ക് ഗോൾഡൻ സ്റ്റാർ ക്ലബ് അംഗത്വം നൽകി ആദരിച്ചു. പരിപാടിയുടെ ഉദ്ഘാടനം എം എൽ എ അഡ്വ.ടി.സിദ്ദീഖ് നിർവഹിച്ചു. .മുഴുവൻ മാർക്കും നേടിയ നാല് വിദ്യാർത്ഥികൾക്കുള്ള സ്വർണ്ണപ്പതക്കവും മറ്റുള്ളവർക്കുള്ള മൊമെന്റൊയും വിതരണം ചെയ്തു. വിദ്യാഭ്യാസ വിചക്ഷണനും, കെ.എ എസ് റാങ്ക് ഹോൾഡറും അധ്യാപകനുമായ എ.വി.മനോജ്‌ മുഖ്യ പ്രഭാഷണം നടത്തി. പൂർവ്വ വിദ്യാർത്ഥിയും ജെ.എൻ.യു വിൽ ഇംഗ്ലീഷ് വിഭാഗം […]

Continue Reading

കാലത്തിന്റെ കുളമ്പടികള്‍; വേറിട്ട വേദിയായി പ്രശ്നോത്തിരി

വിനോദവും വിജ്ഞാനവും ഇടകലര്‍ത്തി ജില്ലയിലെ ഹൈസ്‌കൂള്‍- ഹയര്‍ സെക്കന്‍ഡറി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ചരിത്ര ക്വിസ് വേറിട്ടതായി. ആസാദി കീ അമൃത് മഹോത്സവത്തില്‍ തലയ്ക്കല്‍ ചന്തു അനുസ്മരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും പനമരം ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തിയ ചരിത്ര ക്വിസ് മത്സരമാണ് ഇന്നലെകളിലൂടെയുള്ള യാത്രയായത്. പഴശ്ശി ഗ്രന്ഥാലയം പ്രവര്‍ത്തകരാണ് ക്വിസ് മത്സരത്തിന് നേതൃത്വം നല്‍കിയത്. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും കലാലയങ്ങളില്‍ നിന്നുമുള്ള മുപ്പതോളം ടീമുകള്‍ പനമരം ജി.എല്‍.പി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ക്വിസ് […]

Continue Reading

ചരിത്ര യാഥാര്‍ത്ഥ്യങ്ങളെ വിദ്യാര്‍ത്ഥികള്‍ തൊട്ടറിയണം

ചരിത്ര വസ്തുതകള്‍ കാലത്തിനനുരിച്ച് തിരുത്തപ്പെടുമ്പോള്‍ യാഥാര്‍ത്ഥ്യങ്ങളെ തൊട്ടറിയാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിക്കണമെന്ന് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നടന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പനമരം ഗ്രാമപഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെയാണ് പനമരം ഗവ: ജി.എല്‍.പി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ തലയ്ക്കല്‍ ചന്തു അനുസ്മരണ സെമിനാര്‍ നടന്നത്. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഐതിഹാസിക സമരങ്ങളാണ് പഴശ്ശിരാജ നടത്തിയത്. സമരങ്ങളില്‍ തലയ്ക്കല്‍ ചന്തു അദ്ദേഹത്തിന്റെ വലം കൈയ്യായി പ്രവര്‍ത്തിച്ചു. വയനാട് പനമരത്തെ ബ്രിട്ടീഷ് പോസ്റ്റ് തകര്‍ക്കുവാന്‍ തലയ്ക്കല്‍ ചന്തുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് […]

Continue Reading

“പ്രയാണം – 2021” ഒന്നാം ഘട്ടം പൂർത്തിയായി

മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ “പ്രയാണം സംഘടനാ ശാക്തീകരണ കാമ്പയിനിന്റെ ഭാഗമായ യൂണിറ്റ് സംഗമങ്ങൾ ഉത്സവഛായ പകർന്ന അന്തരീക്ഷത്തിൽ പഞ്ചായത്ത് കളിൽ തുടങ്ങി വെച്ചു. ഇനി മണ്ഡലെത്തിലെ എഴുപത് ഇടങ്ങളിലേക്ക് ഇത് പരന്നൊഴുകും.നിയോജക മണ്ഡലംകമ്മിറ്റി നൽകിയ മാതൃകയിൽ സംവിധാനിപ്പിച്ച പരിപാടികൾ ഓരോന്നും ഒന്നിനൊന്ന് മികച്ച് നിന്നു.മാനന്തവാടി, പനമരം, എടവക, തിരുനെല്ലി, തവിഞ്ഞാൽ, തൊണ്ടർനാട്, വെള്ളമുണ്ട പഞ്ചായത്തുകളിൽസംഘാടനം ഏറെ പ്രൗഢമായിരുന്നു. പുതിയ കാലം പുതിയ ഭാവം ” എന്ന പ്രമേയത്തിൽ മൂന്ന് ഘട്ടങ്ങളിലായി […]

Continue Reading

സാക്ഷരതാ മിഷൻ “പഠ്ന ലിഖ്ന അഭിയാൻ ” സംഘാടക സമിതി രൂപീകരണവും, വളണ്ടിയർ പരിശീലനവും നടത്തി

മാനന്തവാടി: സാക്ഷരതാ മിഷൻ മാനന്തവാടി നഗരസഭയിൽ കേന്ദ്ര സർക്കാർ പദ്ധതിയായ പഠ്ന ലിഖ്ന അഭിയാൻ സംഘാടക സമിതി രൂപീകരണം നടത്തി.സർവ്വെ വളണ്ടിയർ പരിശീലനം നഗരസഭ ചെയർപേഴ്സൺ സി.കെ.രത്നവല്ലി ഉദ്ഘാടനം ചെയ്യ്തു. സാക്ഷരത മിഷൻ അസിസ്റ്റൻ്റ് ഡയറക്ടർ സന്ദീപ് പദ്ധതി വിശദീകരണം നടത്തി. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ പി.വി.എസ്.മൂസ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.സിന്ധു സെബാസ്റ്റ്യൻ, പി.വി. ജോർജ്ജ്, നഗരസഭ സാക്ഷരത പ്രേരക് ക്ലാരമ്മ, നോഡൽ പ്രേരക് മുരളീധരൻ, സാക്ഷരതാ ആദിവാസി നഗരസഭ കോഓഡിനേറ്റർ ഗ്രേയ്സി ജോർജ്ജ്, വി.ആർ.പ്രവീജ്, വിപിൻ […]

Continue Reading

സെന്റ് മേരീസ് കോളേജ് പെരുവക അപ്രോച്ച് റോഡ് ഉത്ഘാടനം ചെയ്യ്തു

മാനന്തവാടി: മാനന്തവാടി നഗരസഭ 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച സെന്റ് മേരീസ് കോളേജ് പെരുവക അപ്രോച്ച് റോഡിന്റെ ഉത്ഘാടനം കൗൺസിലർ അഡ്വ സിന്ധു സെബാസ്റ്റ്യൻ നിർവഹിച്ചു.വാർഡ് വികസന സമിതി കൺവീനർ അഡ്വ റഷീദ് പടയൻ,സെൻമേരിസ് കോളേജ് പ്രിൻസിപ്പൽ റെനി,ഓസ്റ്റിൻ വറീത് തുടങ്ങിയവർ സംസാരിച്ചു.

Continue Reading