വാക്‌സിനെടുക്കാത്ത ജോക്കോവിച്ചിനെ ഓസ്‌ട്രേലിയയിൽ തടഞ്ഞുവെച്ചു; താരത്തെ തിരിച്ചയക്കാനും തീരുമാനം
കൊവിഡ് വാക്‌സിനെടുക്കാത്ത ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് വിസ നിഷേധിച്ച് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയൻ ഓപണിനായി എത്തിയ ജോക്കോവിച്ചിനെ 15 മണിക്കൂറിലധികം സമയം മെൽബൺ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു. ജോക്കോവിച്ചിനോട് കാണിച്ചത് മര്യാദാകേടാണെന്ന് സെർബിയ കുറ്റപ്പെടുത്തി. എന്നാൽ നിയമം എല്ലാവർക്കും ബാധകമാണെന്നായിരുന്നു ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ മറുപടി ഈ മാസം 17 മുതലാണ് ഓസ്‌ട്രേലിയൻ ഓപൺ. ടൂർണമെന്റിൽ പങ്കെടുക്കുന്നവർ രണ്ട് ഡോസ് വാക്‌സിൻ എടുത്തിരിക്കണമെന്നാണ് ചട്ടം. ആരോഗ്യപരമായ പ്രശ്‌നങ്ങൾ ഉള്ളവർക്ക് മാത്രമാണ് ഇളവുള്ളത്. നൊവാക് ജോക്കോവിച്ച് വാക്‌സിൻ വിരുദ്ധനാണ്. […]
Continue Reading