കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ‘കംബൈന്‍ ഹാര്‍വസ്റ്റര്‍’ വയനാട്ടിൽ

വെള്ളമുണ്ട:കൊയ്ത്തും മെതിയും ഒരുമിച്ചു നടത്തുന്ന കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ‘കംബൈന്‍ ഹാര്‍വസ്റ്റര്‍’വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കൊമ്മയാട്-കെല്ലൂർ പാടശേഖര സമിതിക്കു കീഴിലെ പാടങ്ങളിൽ വിളവെടുപ്പ് തുടങ്ങി. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഫ്ലാഗ് ഓഫ് ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്തംഗം പി.ജെ.തോമസ്, മലബാർ ദേവസ്വം ബോർഡ് മെമ്പർ കെ.രാമചന്ദ്രൻ,എ.വി.ജോസ്,ഉപ്പി നാസർ,കെ.ജോണി തുടങ്ങിയർ സംബന്ധിച്ചു.

Continue Reading

പഠ്ന ലിഖ്ന അഭിയാന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു

കൽപ്പറ്റ:കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായത്തോടെ സംസ്ഥാന സാക്ഷരതാ മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന പൊതു സാക്ഷരതാ പദ്ധതിയായ പഠ്‌ന ലിഖ്‌ന അഭിയാന്‍ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ടി.സിദ്ധീഖ് എം.എല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. മുപ്പതിനായിരം പഠിതാക്കളെ 2022 മാര്‍ച്ച് 31 നകം് സാക്ഷരരാക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പട്ടിക ജാതി- പട്ടിക വര്‍ഗക്കാര്‍, ന്യൂനപക്ഷ വിഭാഗത്തിലുള്ളവര്‍ എന്നിവരെ കൂടാതെ പൊതു വിഭാഗത്തിലുള്ളവരെയും പദ്ധതിയില്‍ സാക്ഷരരാക്കും. മുവ്വായിരം […]

Continue Reading

രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധനവ്; ഡല്‍ഹിയില്‍ 4,099 പേര്‍ക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചു

രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധനവ് തുടരുന്നു. ഒന്നര ലക്ഷത്തിലധികം ആളുകള്‍ ആണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഒമൈക്രോണ്‍ കേസുകളില്‍ ഉണ്ടാകുന്ന വര്‍ധനവ് ആണ് കൊവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണം എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വാദം.ഡല്‍ഹിയില്‍ 4,099 പേര്‍ക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചു. രോഗം വ്യാപിക്കുന്ന പശ്ചാതലത്തില്‍ മഹാരാഷ്ട്ര, ബംഗാള്‍, ഛത്തീസ്ഗഡ്, ഹരിയാന, ഉത്തരാഖണ്ഡ് ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ നിയന്ത്രണം വര്‍ധിപ്പിച്ചു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യുപി, പഞ്ചാബ് സംസ്ഥാനങ്ങളിലും രോഗ വ്യാപനം കൂടുന്നത് […]

Continue Reading

സില്‍വര്‍ ലൈന്‍: മുഖ്യമന്ത്രിയുടെ ആദ്യയോഗം ഇന്ന്

സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ചൊവ്വാഴ്ച വിശദീകരണ യോഗം ചേരും. പകല്‍ 11ന് ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് പരിപാടി.മന്ത്രിമാര്‍, മറ്റുജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍, മാധ്യമ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ മേഖലകളിലെ പ്രമുഖരുമായി വരുംദിവസങ്ങളിലും കൂടിക്കാഴ്ച നടത്തും.

Continue Reading

നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച അപേക്ഷ ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച അപേക്ഷ കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് പരിഗണിക്കും.ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം തുടരന്വേഷണമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നും പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും ഇക്കാര്യം പുറത്തു പറയാതിരിക്കാന്‍ നടനും ബന്ധുക്കളും നിര്‍ബന്ധിച്ചുവെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.

Continue Reading

പ്രതിദിന കൊവിഡ് 20,000 കടന്നാല്‍ മുംബൈയില്‍ ലോക്ക്ഡൗണ്‍

പ്രതിദിന കൊവിഡ് 20,000 കടന്നാല്‍ മുംബൈയില്‍ ലോക്ക്ഡൗണ്‍. സ്‌കൂളുകള്‍ ജനുവരി 31 വരെ അടച്ചിടും.മഹാരാഷ്ട്രയില്‍ 12,160 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 8,086 കേസുകള്‍ മുംബൈയില്‍ നിന്നാണ് രേഖപ്പെടുത്തിയത്. നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ തൊണ്ണൂറു ശതമാനവും രോഗലക്ഷണങ്ങളില്ലാത്തവയാണെന്നാണ് ഔദ്യോദിക ഡേറ്റയില്‍ കാണിക്കുന്നത്.

Continue Reading

വാളയാറില്‍ വിജിലന്‍സ് റെയ്ഡ്; 67000 രൂപ കൈക്കൂലി പണം പിടിച്ചെടുത്തു

വാളയാര്‍ RTO ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്. പരിശോധനയില്‍ 67000 രൂപ കൈക്കൂലി പണം പിടിച്ചെടുത്തുഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയ്ക്ക് ശുപാര്‍ശ.

Continue Reading

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രതപാലിക്കണം

ഇന്നും നാളെയും ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി പ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഈ ദിവസങ്ങളില്‍ മേല്‍പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ നവ്‌ജ്യോത് ഖോസ അറിയിച്ചു. അതേ സമയം കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും അറിയിപ്പില്‍ പറയുന്നു.

Continue Reading

കൊവിഡ് വ്യാപനം ശക്തം; ബംഗാളില്‍ നാളെ മുതല്‍ സ്ക്കൂളുകള്‍ അടക്കും

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സംസ്ഥാനത്തെ സ്ക്കൂളുകളും കോളേജുകളും അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായി. സിനിമാ തിയറ്ററുകളും ജിമ്മുകളും സ്വിമ്മിങ് പൂളുകളും ബ്യൂട്ടി സലൂണുകളും തുറന്നുപ്രവര്‍ത്തിക്കരുതെന്നും സര്‍ക്കാര്‍ അറിയിച്ചു. പൊതു-സ്വകാര്യ ഓഫീസുകളില്‍ പകുതി ജീവനക്കാരെ മാത്രം വെച്ച് പ്രവര്‍ത്തിപ്പിക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി എച്ച്.കെ ദ്വിവേദിയാണ് പുതിയ നിയന്ത്രണങ്ങള്‍ അടങ്ങിയ ഉത്തരവ് പുറത്തുവിട്ടത്.കൊവിഡ് ഭീതിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. നേരത്തെ ദല്‍ഹി സര്‍ക്കാരും […]

Continue Reading

വീടിന്റെ ജനല്‍ച്ചില്ലുകളും വാതിലും അടിച്ചുതകര്‍ത്തു, ഒടുവില്‍ ഭിത്തിയില്‍ എഴുതി ‘മിന്നല്‍ മുരളി ഒറജിനല്‍’

പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന്റെ ജനല്‍ച്ചില്ലുകളും വാതിലും അടിച്ചുതകര്‍ത്ത് വാതില്‍ക്കല്‍ മലമൂത്രവിസര്‍ജനം നടത്തിയതിനു ശേഷം ഭിത്തിയില്‍ ഇങ്ങനെ എഴുതി, ‘മിന്നല്‍ മുരളി ഒറജിനല്‍’ വീട് ആക്രമിച്ച ആ ‘മിന്നല്‍ മുരളി’യെ തേടുകയാണ് ഇപ്പോള്‍ പൊലീസ്. കുമരകത്താണ് ആക്രമണമുണ്ടായത്.പൊലീസ് ഉദ്യോഗസ്ഥനായ ചെപ്പന്നൂക്കരി ചെമ്പിത്തറ ഷാജിയുടെ വീട്ടിലാണ് സാമൂഹികവിരുദ്ധരുടെ ആക്രമണം. കോട്ടയം റെയില്‍വേ സ്റ്റേഷനിലെ പൊലീസുകാരനായ ഷാജിയും ഭാര്യ മഞ്ജുവും മൂന്ന് പെണ്‍മക്കളും വെച്ചൂരാണ് ഇപ്പോള്‍ താമസം.രണ്ടാഴ്ച മുമ്പ് ഇവിടെ മദ്യപിക്കാനെത്തിയ യുവാക്കളെ വീട്ടുടമ പറഞ്ഞയച്ചു. കഴിഞ്ഞരാത്രി കുമരകം പൊലീസ് നടത്തിയ […]

Continue Reading