പൊതുമരാമത്ത് വകുപ്പിൽ ഫീൽഡ് പരിശോധനക്ക് അത്യാധുനിക സംവിധാനം ഒരുക്കും : മന്ത്രി പി എ മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പിൽ ഫീൽഡ് തല പരിശോധനകൾക്ക് അത്യാധുനിക സംവിധാനം ഏർപ്പെടുത്തുമെന്ന് പൊതുമരാത്ത് – ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിനായി കെ എച്ച് ആർ ഐ യെ കൂടുതൽ ശക്തിപ്പെടുത്തും. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സെന്റർ ഓഫ് എക്‌സലൻസിന്റെ പുതിയ പരിശോധനാ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് നിർവ്വഹിക്കുകയായിരുന്നു മന്ത്രി . ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ് അധ്യക്ഷത വഹിച്ചു. ചീഫ് എൻജിനിയർ ഹൈജീൻ ആൽബർട്ട് സ്വാഗതം പറഞ്ഞു.കെ […]

Continue Reading

പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ്: വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണം

ഇ-ഗ്രാന്റ്‌സ് മുഖേനയുളള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അർഹരായ എല്ലാ പട്ടികജാതി വിദ്യാർത്ഥികളും ജനുവരി 10 നുള്ളിൽ ശരിയായ മൊബൈൽ നമ്പർ, അക്കൗണ്ട് വിവരങ്ങൾ എന്നിവ ഇ-ഗ്രാന്റ്‌സ് സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യണം. സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അതാത് സ്ഥാപനങ്ങൾ മുഖേനയും സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അതാത് ജില്ലാ പട്ടികജാതി വികസന ഓഫീസുകൾ മുഖേനയുമാണ് അപ്‌ഡേഷൻ നടത്തേണ്ടത്.മൊബൈൽ നമ്പർ, അക്കൗണ്ട് വിവരങ്ങൾ എന്നിവ പരിശോധിച്ച് ഉറപ്പു വരുത്തി അപ്‌ഡേറ്റ് ചെയ്യുന്നതിന് എല്ലാ സർക്കാർ/ […]

Continue Reading

രണ്ടാം ദിനം വാക്‌സിനെടുത്തത് 98,084 കുട്ടികള്‍

സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 98,084 കുട്ടികള്‍ക്ക് രണ്ടാം ദിനം കൊവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 16,625 ഡോസ് വാക്‌സിന്‍ നല്‍കിയ തൃശൂര്‍ ജില്ലയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയത്.16,475 പേര്‍ക്ക് വാക്‌സിന്‍ നല്‍കി കണ്ണൂര്‍ ജില്ല രണ്ടാം സ്ഥാനത്തും 11,098 പേര്‍ക്ക് വാക്‌സിന്‍ നല്‍കി പാലക്കാട് ജില്ല മൂന്നാം സ്ഥാനത്തുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 1,36,767 കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. രണ്ട് ദിവസം കൊണ്ട് 8.92 ശതമാനം […]

Continue Reading

തിരുവനന്തപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 3 വിദ്യാര്‍ഥികള്‍ മരിച്ചു

തിരുവനന്തപുരം വഴയിലയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു. നെടുമങ്ങാട് സ്വദേശിയായ സ്റ്റെഫിന്‍ (16), പേരൂര്‍ക്കട സ്വദേശികളായ ബിനീഷ് (16), മുല്ലപ്പന്‍ (16) എന്നിവരാണ് മരിച്ചത്.വൈകുന്നേരം നാല് മണിക്കാണ് അപകടം ഉണ്ടായത്.അമിതവേഗതയാണ് അപകടത്തിന് കാരണമായത് . വഴയില പെട്രോൾ പമ്പിന് സമീപത്തെ വളവില്‍വെച്ച് നിയന്ത്രണം വിട്ട ബൈക്ക് റോഡില്‍ നിന്ന് സമീപമുള്ള കുറ്റിക്കാട്ടിലെ മരത്തില്‍ ഇടിച്ചുകയറുകയായിരുന്നു . ബൈക്കിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.അപകടത്തില്‍പ്പെട്ടവരെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിനീഷും മുല്ലപ്പനും നെടുമങ്ങാട് […]

Continue Reading

കൊവിഡ് ; ഒന്നും രണ്ടും തരംഗങ്ങളേക്കാള്‍ വേഗം മൂന്നാം തരംഗത്തിനുണ്ടാകാന്‍ സാധ്യത

രാജ്യത്തെ കൊവിഡ് വ്യാപനത്തില്‍ ഒന്നും രണ്ടും തരംഗങ്ങളേക്കാള്‍ വേഗം മൂന്നാം തരംഗത്തിനുണ്ടാകാന്‍ സാധ്യത. രാജ്യത്തെ പ്രതിദിന കൊവിഡ് കണക്ക് പതിനായിരത്തില്‍ നിന്ന് 35,000ലേക്ക് എത്തിയത് ആറ് ദിവസം കൊണ്ടാണ്.രാജ്യത്ത് കൊവിഡ് തരംഗമുണ്ടായത് 2020 ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയായിരുന്നു. 2021 ഫെബ്രുവരിയിലാണ് രാജ്യത്ത് രണ്ടാം തരംഗം വീശിയടിച്ചത്.തുടര്‍ച്ചയായ 33 ദിവസം പതിനായിരത്തില്‍ താ‍ഴെ തുടര്‍ന്നതിന് ശേഷം ഡിസംബര്‍ 29നാണ് രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ ആദ്യമായി പതിനായിരം കണ്ടത്. അവിടെ നിന്ന് വെറും ആറ് ദിവസം കൊണ്ടാണ് […]

Continue Reading

കൊവിഡ് വ്യാപനം ; രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നു

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നു.രാജ്യതലസ്ഥാനമായ ദില്ലിയിൽ ഏർപ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണങ്ങൾക്ക് പുറമെയാണ് വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.കർഫ്യൂവിന് പുറമെ ദില്ലിയിൽ ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണവും കുറച്ചിട്ടുണ്ട്. ബസ്, മെട്രോ സർവീസുകൾ മാറ്റമില്ലാതെ തുടരും. അവശ്യ സർവീസുകളിൽ ഉള്ള ജീവനക്കാർ ഒഴികെയുള്ളവർക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.ഏഴ് മാസത്തിനിടെ ഏറ്റവും ഉയർന്ന പ്രതിദിന രോഗ നിരക്ക് രേഖപ്പെടുത്തിയ സാഹചര്യത്തിലാണിത്. കൊവിഡ് വ്യാപനം ഇപ്പോഴുള്ള രീതിയിൽ തുടർന്നാൽ മുംബൈയിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയേക്കും.പ്രതിദിന കൊവിഡ് കേസുകൾ 20,000 കവിഞ്ഞാൽ […]

Continue Reading

ബൈക്ക്‌ മോഷ്‌ടാവ്‌ പൊലീസിനെ കുത്തി; സംഭവം ഇടപ്പള്ളിയിൽ, പ്രതി പിടിയിൽ

ബൈക്ക്‌ മോഷ്‌ടാവായ പ്രതി പൊലീസിനെ കുത്തി.പ്രതി ബിച്ചുവിനെ പിടികൂടുന്നതിനിടെയാണ്‌ എളമക്കര എഎസ്ഐ ഗിരീഷ് കുമാറിനാണ് കുത്തേറ്റത്‌.പുലർച്ചെ ഒരു മണിയോടെ ഇടപ്പള്ളി മെട്രോ സ്‌റ്റേഷന്‌ സമീപമാണ്‌ ആക്രമണമുണ്ടായത്‌. ബിച്ചുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കളമശ്ശേരിയിൽനിന്ന്‌ മോഷ്‌ടിച്ച ബൈക്ക്‌ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതി കത്തിവീശുകയായിരുന്നു.എഎസ്ഐയുടെ കൈയിലാണ്‌ കുത്തേറ്റത്‌.

Continue Reading

ഹന്ന ഫാത്തിമയെ ആദരിച്ചു

കണിയാമ്പറ്റ : എം.ജിയൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ ഹിന്ദി യിൽ ഒന്നാം റാങ്ക് നേടി നാടിന്റെ അഭിമാനമായ ഹന്ന ഫാത്തിമ ക്ക് കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി കമ്മറ്റിയുടെ സ്നേഹോപഹാരം നൽകി ആദരിച്ചു. ഗ്ലോബൽ കെ.എം.സി.സി ട്രഷറർ ഗഫൂർ പാറമ്മൽ സ്നേഹോപഹാരം കൈമാറി. ചടങ്ങിൽ കെ.എം.സി.സി യുടെയും പോഷക സംഘടനകളുടെയും നേതാക്കളായ ഷാജി ചോമയിൽ , നാസർ എം.കെ, റിയാസ് പാറപ്പുറം, ജലീൽ കമ്പളക്കാട്, ഷബീർ കരണി, എം.കെ ബഷീർ,നുഹൈസ് അണിയേരി, യൂനുസ് മില്ല് മുക്ക്, ഹന്നയുടെ പിതാവ് […]

Continue Reading

കരാട്ടെ മത്സരം

കൽപ്പറ്റ: ഒളിംമ്പിക്സ് ഗെയിംസിന്റെ ഭാഗമായി നടക്കുന്ന കരാട്ടെ മത്സരം ജനുവരി 9 ന് രാവിലെ 9.30 ന് കൽപ്പറ്റ എസ്.കെ.എം.ജെ. എച്ച്. എസ്.എസ്. സ്കൂളിൽ നടക്കും. സീനിയർ വിഭാഗത്തിൽ മാത്രമാണ് മത്സരങ്ങൾ. ജനുവരി 6 ന് വൈകിട്ട് 5 വരെ എൻടി സ്വീകരിക്കുമെന്ന് വയനാട് ജില്ലാ കരാട്ടെ അസോസിയേഷൻ സെക്രട്ടറി സുരേഷ് പി.വി. അറിയിച്ചു. ഫോൺ : 9048213015.

Continue Reading

കാശ്മീരിലെ ശ്രീനഗറിൽ ഏറ്റുമുട്ടൽ; ലഷ്‌കർ കമാൻഡർ അടക്കം രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ശ്രീനഗറിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ലഷ്‌കർ-ഇ-തൊയ്ബയുടെ ടോപ്പ് കമാൻഡർ ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. ബന്ദിപോരയിലെ ഹജിൻ സ്വദേശിയായ സലീം പറേയ് ആണ് സൈന്യം വധിച്ച ലഷ്‌കർ ഭീകരരിൽ ഒരാൾ. 30കാരനായ ഇയാൾ ഷലിമർ ഗാർഡന് സമീപമുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പോലീസ് പുറത്തുവിട്ട പിടികിട്ടാപ്പുള്ളികളുടെയും ഭീകരരുടെയും പട്ടികയിൽ സലീമും ഉണ്ടായിരുന്നു

Continue Reading