ന്യൂയോര്‍ക്കില്‍ വന്‍ തീപിടിത്തം; കുട്ടികളുള്‍പ്പെടെ 19 പേര്‍ മരിച്ചു; പരിക്കേറ്റവരുടെ നില ഗുരുതരം

ന്യൂയോര്‍ക്കിലെ ബ്രോന്‍ക്‌സിലെ 19 നില പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപ്പിടിത്തം. 19 പേര്‍ മരിച്ചു. മരിച്ചവരില്‍ ഒമ്പത് കുട്ടികളും ഉള്‍പ്പെടുന്നു. 32 പേരുടെ നില അതീവഗുരുതരമാണെന്ന് ന്യൂയോര്‍ക്ക് സിറ്റി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് കമ്മീഷണര്‍ ഡാനിയല്‍ നിഗ്രോ പറഞ്ഞു.അറുപതിലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. രാത്രി 9.30ഓടെയായിരുന്നു തീപ്പിടിത്തം. തകരാറിലായ ഇലക്ട്രിക് സ്‌പേസ് ഹീറ്ററാണ് തീപ്പിടിത്തത്തിന് കാരണമെന്ന് നിഗ്രോ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.ഇരുന്നൂറിലധികം അഗ്‌നിശമന സേനാംഗങ്ങള്‍ ചേര്‍ന്നാണ് തീ അണച്ചത്. ഹീറ്റര്‍ ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ കിടപ്പുമുറിയിലായിരുന്നു. അതിവേഗത്തില്‍ […]

Continue Reading

കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും

സംസ്ഥാനത്ത് കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈനായാണ് അവലോകനയോഗം ചേരുന്നത്. ക‍ഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ട്.ഒന്നരമാസത്തിന് ശേഷമാണ് ഇന്ന് ടിപിആർ പത്ത് ശതമാനം കടക്കുന്നത്.ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് അവലോകന യോഗം ഇന്ന് ചേരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ഓണ്‍ലൈനായാണ് യോഗം.ഒരോ ജില്ലകളിലേയും കൃത്യമായ സാഹചര്യം യോഗത്തിൽ ചർച്ചചെയ്യും. കൊവിഡ് ഒമിക്രോണ്‍ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വിവാഹം മരണം മറ്റ് പരിപാടികൾ എന്നിവയിൽ […]

Continue Reading

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കൊവിഡ് കേസുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു. വരും ദിവസങ്ങളിൽ സംസ്ഥാങ്ങളുടെ യോഗം ചേരുമെന്ന് നരേന്ദ്ര മോദി യോഗത്തിൽ അറിയിച്ചു.മുതിർന്നവർക്കും ആരോഗ്യ പ്രവർത്തകർക്കുമുള്ള കരുതൽ ഡോസ് വാക്‌സിൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി […]

Continue Reading

കരുതല്‍ ഡോസ് വാക്‌സിനേഷന്‍ ഇന്ന് മുതല്‍

സംസ്ഥാനത്തെ കരുതൽ ഡോസ് കൊവിഡ് വാക്‌സിനേഷൻ ഇന്ന് മുതൽ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ പ്രവർത്തകർ, കൊവിഡ് മുന്നണി പോരാളികൾ, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് കരുതൽ ഡോസ് നൽകുന്നത്.സംസ്ഥാനത്ത് 5.55 ലക്ഷം ആരോഗ്യ പ്രവർത്തകർ, 5.71 ലക്ഷം കൊവിഡ് മുന്നണി പോരാളികൾ എന്നിവരാണുള്ളത്. 18 വയസിന് മുകളിൽ പ്രായമായവരുടെ വാക്‌സിനേഷൻ കേന്ദ്രത്തിലാണ് കരുതൽ ഡോസ് വാക്‌സിനെടുക്കുന്നത്. രണ്ടാം ഡോസ് വാക്‌സിൻ എടുത്തുകഴിഞ്ഞ് 9 മാസം കഴിഞ്ഞവർക്കാണ് കരുതൽ ഡോസ് […]

Continue Reading

വിസ്മയയുടെ ആത്മഹത്യയിൽ ഇന്ന് വിചാരണ ആരംഭിക്കും

കൊല്ലം നിലമേലിലെ വിസ്മയയുടെ ആത്മഹത്യയിൽ ഇന്ന് വിചാരണ ആരംഭിക്കും. കൊല്ലം ജില്ലാ ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.ഭർത്താവ് കിരൺകുമാറിന്റെ സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്തെന്നാണ് പ്രോസിക്യൂഷൻ വാദം. ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രിയ തെളിവുകളാണ് നിർണായകം.507 പേജുള്ള കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥന്‍ പി. രാജ്കുമാര്‍ കഴിഞ്ഞ സെപ്റ്റംബർ 15 നാണ് ശാസ്താംകോട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. ആത്മഹത്യ പ്രേരണയടക്കം ഒന്‍പത് വകുപ്പുകളാണ് കിരണ്‍കുമാറിനെതിരെ ചുമത്തിയത്.കഴിഞ്ഞ വർഷം ജൂൺ 21 നാണ് ശാസ്താംകോട്ട പോരുവഴിയിലെ […]

Continue Reading

വിദ്യാര്‍ത്ഥിനിയുടെ മരണം; പ്രായപൂര്‍ത്തിയാകാത്ത ആൺ സുഹൃത്ത് പിടിയില്‍

സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പെരിയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആൺ സുഹൃത്ത് പോലീസ് പിടിയിൽ.പെൺകുട്ടി ലൈംഗികാത്രികമം നേരിട്ടുവെന്ന കണ്ടെത്തലിനെ തുടർന്നാണ് സുഹൃത്തിനെ പോലീസ് പിടികൂടിയത്. പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പിൽ ഹാജരാക്കി.കഴിഞ്ഞ മാസം ആലുവ വെളിയത്തുനാട് സ്വദേശിനിയായ സ്ക്കൂൾ വിദ്യാർത്ഥിനിയെ പെരിയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് പ്രയപൂർത്തിയാകാത്ത ആൺ സുഹൃത്തിനെ പോലീസ് പിടികൂടിയത്.ആണ്‍സുഹൃത്തിനാല്‍ പെൺകുട്ടി ലൈംഗികാത്രികമം നേരിട്ടുവെന്ന് വൈദ്യ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കൂടാതെ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പെണ്‍ കൂട്ടിയുടെ അച്ചന്‍ […]

Continue Reading

കുവൈറ്റിൽ 50 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ്‌ സ്വീകരിക്കാൻ അനുമതി വേണ്ട; ആരോഗ്യമന്ത്രാലയം

കുവൈറ്റിൽ 50 വയസ്സിനു മുകളിൽ പ്രായമായവർക്ക് മുൻകൂർ അനുമതി കൂടാതെ തന്നെ ബൂസ്റ്റർ ഡോസ്‌ സ്വീകരിക്കാമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി. എന്നാൽ, ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ ഇപ്പോഴുള്ള തിരക്ക് പരിഗണിച്ച് 16 നും 50 ഇടയിൽ പ്രായമായവർക്ക് ബൂസ്റ്റർ വാക്സിൻ സ്വീകരിക്കുന്നതിനു മുൻകൂർ അനുമതി വേണമെന്നും അധികൃതർ അറിയിച്ചു.രാജ്യത്ത് ബൂസ്റ്റർ ഡോസ്‌ സ്വീകരിക്കാൻ എത്തുന്നവരുടെ എണ്ണം അനുദിനം വർദ്ധിക്കുന്നുണ്ടെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. ഇത്‌ വരെയായി സ്വദേശികളും വിദേശികളുമായ അഞ്ചേ മുക്കാൽ ലക്ഷത്തോളം പേരാണ് ബൂസ്റ്റർ […]

Continue Reading

23 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് 23 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 11, കൊല്ലം 4, കോട്ടയം 3, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.ഇതുകൂടാതെ രണ്ട് തമിഴ്നാട് സ്വദേശികള്‍ക്കും രോഗം ബാധിച്ചു. 16 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 4 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. കൊല്ലം സ്വദേശികളായ രണ്ട് പേര്‍ തമിഴ്നാട്ടില്‍ നിന്നും വന്നതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചു. […]

Continue Reading

കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും അമ്മയും കുഞ്ഞും ആശുപത്രി വിട്ടു

കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് തട്ടിയെടുത്ത ശേഷം വീണ്ടെടുത്ത നവജാത ശിശുവും അമ്മയും ആശുപത്രി വിട്ടു. വൈകുന്നേരം മൂന്നരയോട് കൂടി ആശുപത്രിയിൽ നിന്ന് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലേക്കാണ് ഇവർ പോയത്. പൊലീസുകാർക്ക് മധുരം നൽകിയ ശേഷം വണ്ടിപ്പെരിയാറിലേക്ക് തിരിച്ചു. അജയ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്.കുഞ്ഞിനെ വീണ്ടെടുത്ത് നൽകിയ എസ്ഐ റെനീഷാണ് ഈ പേര് നിർദ്ദേശിച്ചത്. കുഞ്ഞനുജത്തിയെ കാണാൻ ദമ്പതികളുടെ മൂത്ത കുട്ടി അലംകൃതയും എത്തിയിരുന്നു. നേരത്തെ ഡിവൈഎസ്പി സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കുഞ്ഞിനുള്ള വസ്ത്രങ്ങളും […]

Continue Reading

രാജ്യം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്; യോഗിക്ക് ഉത്തർപ്രദേശ് കൈവിട്ടുപോകുമോ?

വരാനിരിക്കുന്ന നാളുകളിൽ ദേശീയ രാഷ്ട്രീയത്തിന്റെ ഗതി നിർണ്ണയിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്. കർഷകസമരം, കൊവിഡ്, വിലക്കയറ്റം തുടങ്ങി ദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾക്ക് പുറമെ പഞ്ചാബിലേയും ഉത്തരാഖണ്ഡിലേയും മുഖ്യമന്ത്രിമാരുടെ മാറ്റം അടക്കം നിരവധി പ്രദേശിക വിഷയങ്ങളും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ചർച്ചയാകും. രണ്ടാം തവണയും അധികാരത്തിലേറിയ നരേന്ദ്ര മോദി സർക്കാരിന്റെ ജനപിന്തുണ അളക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാകുമിത്.ഹിന്ദി ഹൃദയഭൂമിയായ ഉത്തർപ്രദേശ് അടക്കം 5 സംസ്ഥാനങ്ങളിലെ ജനകീയ വിധിയെഴുത്ത് ദേശീയ രാഷ്ടീയത്തിലും വലിയ പ്രതിഫലനങ്ങളാണ് സൃഷ്ടിക്കുക. നിയമസഭാ […]

Continue Reading