രക്ഷാദൗത്യവുമായി ഇന്ത്യ;മലയാളികളടക്കം വിദ്യാർത്ഥികളുടെ ആദ്യസംഘം ഇന്ന് ഇന്ത്യയിലെത്തും

യുക്രെയ്നിൽ നിന്നുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ത്യക്കാർ ഇന്ന് നാട്ടിലെത്തും. എയർ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങളിൽ റുമാനിയയിൽ നിന്ന് ഡൽഹിയിലേയ്ക്കും മുംബൈയിലേയ്ക്കുമാണ് എത്തുക. കൂടുതൽ പേരെ യുക്രെയ്നിന്റെ അതിർത്തിയിലെത്തിക്കാൻ നടപടി പുരോഗമിക്കുകയാണ്.റുമാനിയൻ അതിർത്തി കടന്ന 470 പേരുടെ സംഘത്തെ ആണ് ഇന്ന് തിരികെ ജന്മനാട്ടിലേക്ക് എത്തിക്കുക.സംഘത്തിൽ 17 മലയാളികളുമുണ്ട്. പോളണ്ട് ഉൾപ്പെടെ മറ്റു രാജ്യങ്ങൾ വഴിയുള്ള രക്ഷപ്രവർത്തനവും പുരോഗമിക്കുകയാണെന്ന് എംബസി അറിയിച്ചു. അതെസമയം കീവ് ഉൾപ്പെടെയുള്ള മേഖലകളിൽ നിന്ന് വിദ്യാർത്ഥികളെ പടിഞ്ഞാറൻ അതിർത്തികളിലേക്ക് എത്തിക്കാനുളള നടപടികൾ സംബന്ധിച്ച് കേന്ദ്രസർക്കാർ […]

Continue Reading

‘യുദ്ധം അപമാനകരമായ കീഴടങ്ങല്‍’: സമാധാന സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

യുക്രൈന്‍ റഷ്യ യുദ്ധത്തില്‍ സമാധാന സന്ദേശവുമായി പോപ്പ് ഫ്രാന്‍സിസ്. ട്വിറ്ററിലൂടെയാണ് ക്രൈസ്തവ സഭ മേധാവി സമാധാന സന്ദേശം പങ്കുവച്ച് ഒന്നിച്ച് പ്രാര്‍ത്ഥിക്കാം (#PrayTogether) , യുക്രൈന്‍ (#Ukraine) എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പം ക്രൂശിതമായ ക്രിസ്തുവിന്‍റെ ചിത്രത്തില്‍. ‘എല്ലാ യുദ്ധക്കളും മുന്‍പുള്ളതിനേക്കാള്‍ മോശമായി ലോകത്തെ മാറ്റുന്നു. രാഷ്ട്രീയത്തിന്‍റെയും മനുഷ്യത്വത്തിന്‍റെ പരാജയമാണ് യുദ്ധം. അപമാനകരമായ കീഴടങ്ങല്‍, പൈശാചികതയുടെ ശക്തിക്ക് മുന്നില്‍ തോല്‍വി സമ്മതിക്കല്‍’ ഫ്രാന്‍സിസ് മാര്‍പാപ്പ രേഖപ്പെടുത്തി.വെള്ളിയാഴ്ച നടന്ന മറ്റൊരു സംഭവത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനിലെ റഷ്യന്‍ എംബസി സന്ദര്‍ശിച്ചു. റഷ്യന്‍ […]

Continue Reading

അപ്പപ്പാറ നാഗമന കോളനിയിലെ ഉണ്ണി മന്ത്രി വീണ ജോർജിനെ സന്ദർശിച്ചു

തിരുവനന്തപുരം:അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും ഒന്‍പതാം റാങ്ക് നേടിയ അപ്പപ്പാറ നാഗമന കോളനിയിലെ ഉണ്ണി മന്ത്രി വീണ ജോർജിനെ സന്ദർശിച്ചു.എറണാകുളം മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ് ഉണ്ണി.നാഗമനയിലെ ആദ്യ ഡോക്ടറാകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഉണ്ണി തിരുവനന്തപുരത്തെത്തിയത്.ലോക്കല്‍ ഗാര്‍ഡിയനായ ഔസേപ്പച്ചനും ഉണ്ണിയോടാപ്പം ഉണ്ടായിരുന്നു.ഉണ്ണിയ്ക്ക് ആശംസകളും നേരുന്നതോടപ്പം ഉണ്ണിയുടെ പ്രയത്‌നവും സമര്‍പ്പണവും സമൂഹത്തിന് മാതൃകാപരമാണ് മന്ത്രി വീണ ജോർജ് പറഞ്ഞു.

Continue Reading

ജാഗ്രതസമിതി അംഗങ്ങൾക്കായി ക്ലാസ്സ്‌ സംഘടിപ്പിച്ചു

പനമരം:പനമരം ഗ്രാമ പഞ്ചായത്ത് വാർഡ്-4 ചെറുകാട്ടൂരിൽ ജാഗ്രതസമിതി അംഗങ്ങൾക്കായി ക്ലാസ്സ്‌ സംഘടിപ്പിച്ചു.വാർഡ് മെമ്പറും പഞ്ചായത്ത്‌ വൈസ് പ്രസിഡന്റുമായ സിനോ പാറക്കാലായിൽ അധ്യക്ഷത വഹിച്ചു.തലപുഴ എ. എസ്‌.ഐ സാദിർ ക്ലാസ് എടുത്തു സംസാരിച്ചു.സീതാ ലക്ഷ്മി സ്വാഗതം പറഞ്ഞു. സൗജത്‌ ഉസ്മാൻ,ലിസി പത്രോസ്,ഹാജറ അഷ്‌റഫ്,ഹേമലത,ബിന്ദു വി ആർ,സണ്ണി ചെറുകാട്ട് എന്നിവർ സംസാരിച്ചു

Continue Reading

സ്വർണവിലയിൽ ഇടിവ്

കൊച്ചി: യുക്രൈനില്‍ റഷ്യ ആക്രമണം നടത്തിയതിനു പിന്നാലെ കുതിച്ചുയര്‍ന്ന സ്വര്‍ണ വിലയില്‍ ഇടിവ്. ഇന്ന് പവന് 320 രൂപ കുറഞ്ഞ് 37,480 ല്‍ എത്തി.ഗ്രാം വില 40 രൂപ താഴ്ന്ന് 4685 ആയി. ഇന്നലെ യുദ്ധം തുടങ്ങിയതിനു പിന്നാലെ സ്വര്‍ണ വില കുതിച്ചുകയറിയിരുന്നു. രണ്ടു തവണയായി ആയിരം രൂപയാണ് പവന് കൂടിയത്. രാവിലെ 680 രൂപ കൂടിയ പവന്‍ വില ഉച്ചയോടെ 320 രൂപ വീണ്ടും കൂടി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. റഷ്യ ആക്രമണം […]

Continue Reading

രക്ഷാപ്രവർത്തന നടപടികൾ ആരംഭിച്ച് ഇന്ത്യ; അതിർത്തികളിലൂടെ ഒഴിപ്പിക്കാൻ നീക്കം, രജിസ്ട്രേഷന്‍ തുടങ്ങി

യുക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ഇന്ത്യ തുടങ്ങി. ഹംഗറി, പോളണ്ട്, സ്ലൊവാക്, റുമേനിയ അതിര്‍ത്തികളിലൂടെ ഒഴിപ്പിക്കാനാണ് ശ്രമം. അതിര്‍ത്തികളിലെ റോഡു മാർഗം യുക്രെയ്ന്‍ വിടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായുളള രജിസ്ട്രേഷന്‍ ഹംഗറിയിലെ ഇന്ത്യന്‍ എംബസിയില്‍ തുടങ്ങി.പോളണ്ടിലെ ഇന്ത്യന്‍ എംബസി യുക്രെയ്ന്‍ അതിര്‍ത്തിയായ ലിവിവില്‍ ക്യാംപ് തുടങ്ങും. പോളണ്ട് വഴി നാട്ടിലേക്ക് തിരിക്കാന്‍ ഓഫിസുമായി ബന്ധപ്പെടണം. ഇതിനായുള്ള നമ്പറും മെയിൽ ഐഡിയും പ്രസിദ്ധീകരിച്ചു പോളണ്ടിലെ ഇന്ത്യന്‍ എംബസി യുക്രെയ്ന്‍ അതിര്‍ത്തിയിലെ ലിവിവില്‍ ക്യാംപ് തുടങ്ങും. ഫോണ്‍ +48660460814, +48606700105, […]

Continue Reading

എടവക പഞ്ചായത്തിൽ ടാർ മിക്സിംഗ് പ്ലാന്റിനെതിരെ ജനകീയ പ്രക്ഷോഭം

എടവക:എടവക പഞ്ചായത്തിൽ പതിനാറാം വാർഡിൽ വീട്ടിച്ചാൽ പുളച്ചാൽ പ്രദേശത്തെ ജനവാസ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന പ്ലാൻറ് ഇരുന്നുറോളം വരുന്ന കുടുംബങ്ങൾ ബുദ്ധിമുട്ടായതിനാൽ പ്ലാന്റിതിരെ സമരവുമായി രംഗത്തിറങ്ങി. 2017 മുതൽ പ്രവർത്തനമാരംഭിച്ച പ്ലാൻറ് നിർത്തിവെക്കണമെന്ന് പല ഘട്ടങ്ങളിലായി നടന്ന സമരത്തിൽ സമര സമിതിയുമായി പഞ്ചായത്ത് ഭരണസമിതിയുമായും പോലീസുമായും പലപ്പോഴായി ചേർന്ന യോഗങ്ങളിൽ നിർത്തിവെക്കാൻ തീരുമാനമെടുക്കുകയും അതിനുള്ള ഉറപ്പുനൽകുകയും ചെയ്തിരുന്നു.എന്നാൽ നിലവിൽ എല്ലാ ഉറപ്പുകളും കാറ്റിൽ പറത്തിക്കൊണ്ട് പ്ലാൻറ് പ്രവർത്തിക്കുന്നത് ജനങ്ങളോടുള്ള വിശ്വാസവഞ്ചനയും ജനകീയ പ്രശ്നങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് സമരസമിതി പറഞ്ഞു. പ്ലാന്റിന്റെ […]

Continue Reading

കമ്പമലയിൽ എൻ.ഐ.എ റെയ്ഡ്

തലപ്പുഴ കമ്പമലയിൽ എൻ.ഐ.എ റെയ്ഡ്. അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് വിജി കൃഷ്ണമൂർത്തിക്ക് വാഹനമൊരുക്കിയ ജീപ്പ് ഡ്രൈവറുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. മാവോയിസ്റ്റ് ബന്ധമുള്ള രേഖകൾ ലഭിച്ചതായും സൂചന.

Continue Reading

മന്നം സമാധി ദിനം ആചരിച്ചു

മാനന്തവാടി:മാനന്തവാടി താലൂക്ക് എൻ.എസ്.എസ് യൂണിയൻ മന്നം സമാധി ദിനം ആചരിച്ചു.പുഷ്പാർച്ചനക്ക് യൂണിയൻ പ്രസിഡന്റ്‌ ഡോ.പി നാരായണൻ നായർ,എംപി ബാലകുമാർ,വിജയൻ തുണ്ടതിൽ,ദാമോദരൻ നായർ,സ്വദേശൻ നായർ, രമണി ടീച്ചർ,ബിന്ദു തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Continue Reading

സിനിമാ മേഖലയലിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന് മാർഗനിർദേശം: മന്ത്രി വീണാ ജോർജ്

സിനിമാ മേഖലയിൽ തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നിയമം നടപ്പിലാക്കുന്നതിന് തടസമായി നിൽക്കുന്ന കാര്യങ്ങൾ പരിഹരിക്കാൻ വനിത ശിശുവികസന വകുപ്പ് മാർഗനിർദേശം പുറത്തിറക്കാൻ തീരുമാനിച്ചതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് വകുപ്പ് മന്ത്രി വീണാ ജോർജ്. മാർഗനിർദേശങ്ങളുടെ ഡ്രാഫ്റ്റ് സാംസ്‌കാരിക വകുപ്പും നിയമ വകുപ്പും പരിശോധിക്കും. സിനിമയിലെ പ്രീ പ്രൊഡക്ഷൻ, ഷൂട്ടിംഗ്, പോസ്റ്റ് പ്രൊഡക്ഷൻ തുടങ്ങിയ എല്ലാ സമയത്തും സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതായിരിക്കും മാർഗനിർദേശമെന്നും മന്ത്രി പറഞ്ഞു. വനിത ദിനത്തിന് മുന്നോടിയായി കേരള വനിത ശിശുവികസന വകുപ്പും […]

Continue Reading