മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയെ കാണും

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. കെ-റെയിൽ പദ്ധതിയുടെ അനുമതി വേഗത്തിലാക്കുന്നതടക്കമുള്ള വിഷയങ്ങളിലാകും പ്രധാനചർച്ച .പദ്ധതിയുടെ ഇതുവരെയുള്ള പുരോഗതി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും. ഇതോടൊപ്പം പൊതുമേഖല സ്ഥാപനമായ എച്ച്.എൽ.എൽ ഹെൽത്ത് കെയർ യൂണിറ്റ് ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിനെ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കും. എച്ച്.എൽ.എൽ സംസ്ഥാന സർക്കാരിന് ഏറ്റെടുക്കാനാകില്ല എന്നാണ് കേന്ദ്രം ആവർത്തിച്ച് വ്യക്തമാക്കുന്നത്. 2019ന് ശേഷം ഇത് രണ്ടാമത്തെ കൂടിക്കാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന് നടത്തുന്നത്.

Continue Reading

job vacancies in UAE, Saudi & Kuwait

1. Farah careers Current Openings Controls Engineer Junior Business Analyst Revenue Analyst Education Specialist Zoological Associate Costuming Attendant Food & Beverage Associate HR Advisor Supplier Performance Manager CRM Engineer Brand Manager Requirements Educated to degree level or equivalent Strong organizational skills Good multi-tasking abilities Ability to navigate a busy and challenging environment Location : UAEApply […]

Continue Reading

കൽപ്പറ്റ ജനറൽ ആശുപത്രി ഇന്നത്തെ (24-03-2022) ഒ.പി വിവരങ്ങൾ

1️⃣ജനറൽ ഒ.പി 2️⃣ശിശു രോഗ വിഭാഗം 3️⃣ദന്ത രോഗ വിഭാഗം 4️⃣സർജറി (ഡോ. അരുൺ ഗോപ് ) 5️⃣മാനസികാരോഗ്യ വിഭാഗം (ഡോ. ജോസിൻ ) 6️⃣നേത്ര രോഗ വിഭാഗം (ഡോ. അബ്ദുൾ റഷീദ് ) 7️⃣ത്വക് രോഗ വിഭാഗം (ഡോ. സച്ചിൻ) ( ഒ.പി ടിക്കറ്റ് രാവിലെ 8:00 മുതൽ ഉച്ചക്ക് 12 .30 വരെ, അവധി ദിവസങ്ങളിൽ 11.30 വരെ ഫോൺ : 04936 206226 )

Continue Reading

ഖത്തറിൽ പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചു

ഖത്തറിൽ മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (മെർസ്) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.ഒട്ടകങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തിയിരുന്ന 50 വയസ്സുള്ള ഒരു പുരുഷനിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.ദേശീയ പ്രോട്ടോക്കോൾ അനുസരിച്ച് ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നതിന് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് മന്ത്രാലയം അധികൃതർ അറിയിച്ചു.രോഗം നിയന്ത്രിക്കുന്നതിനും പടരുന്നത് തടയുന്നതിനും ആവശ്യമായ എല്ലാ പ്രതിരോധ, മുൻകരുതൽ നടപടികളും സ്വീകരിച്ചതായി മന്ത്രാലയ അധികൃതർ അറിയിച്ചു

Continue Reading

കെഎസ്ആർടിസി കൂടുതൽ സർവീസ് നടത്തും

സ്വകാര്യ ബസുടമകളുടെ സംഘടനകൾ ഇന്ന് മുതൽ അനിശ്ചിതകാല സമരം ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിൽ കെഎസ്ആർടിസി കൂടുതൽ സർവീസ് നടത്തും. നിലവിൽ യൂണിറ്റുകളിൽ ലഭ്യമാക്കിയിട്ടുള്ള എല്ലാ ബസുകളും സർവീസ് നടത്താൻ സിഎംഡി നിർദേശം നൽകി.ആശുപത്രികൾ, എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്ക് ആവശ്യാനുസരണം സർവീസ് നടത്തും. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് അഡീഷണൽ ട്രിപ്പുകൾ നടത്തേണ്ടി വരുന്നതിനാൽ ഈ ദിവസങ്ങളിൽ ഓപ്പറേറ്റിങ്‌ വിഭാ​ഗം ജീവനക്കാരുടെ അവധികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.

Continue Reading

വിഷം കലർന്ന മിഠായി കഴിച്ച് 4 കുട്ടികൾ മരിച്ചു

ഉത്തർപ്രദേശിലെ കുശിന​ഗർ ജില്ലയിൽ വിഷം കലർന്ന മിഠായി കഴിച്ച് മൂന്നു സഹോദരങ്ങൾ ഉൾപ്പെടെ നാലു കുട്ടികൾ മരിച്ചു. കസ്യ മേഖലയിലെ ദിലീപ് ന​ഗർ ഗ്രാമത്തിൽ താമസിക്കുന്ന സഹോദരങ്ങളായ മഞ്ജന (5), സ്വീറ്റി (3), സമർ (2) എന്നിവരും അയൽവാസിയായ അരുണു (5)മാണ് മരിച്ചത്. മുത്തശ്ശിക്ക് വീട് വൃത്തിയാക്കുന്നതിനിടെ കിട്ടിയ മിഠായിയാണ് കുട്ടികള്‍ കഴിച്ചത്. മിഠായി ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു.

Continue Reading

ഇന്ന് വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രില്‍ സെക്ഷനിലെ കാവുമന്ദം ബി എസ് എന്‍ എല്‍ ഓഫീസ് പരിസരം, ചേരിയംകൊല്ലി, മുണ്ടകുറ്റി ഭാഗങ്ങളില്‍ ഇന്ന് (വ്യാഴം) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ തരുവണ പമ്പ് , നടക്കല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഇന്ന് (വ്യാഴം) രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും

Continue Reading

ക്ഷേമനിധി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി

കല്‍പ്പറ്റ:കേരളകണ്‍സ്ട്രക്ഷന്‍ ആന്റ് ബില്‍ഡിംഗ് ടൈലറിംഗ് കോണ്‍ഗ്രസ് ഐ എന്‍ ടി യു സി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്ഷേമനിധി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ക്ഷേമനിധി ഓഫീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, ആനുകൂല്യ വിതരണകാലതാമസം ഒടി വാക്കുക,.പെന്‍ഷന്‍ തുക ഉയര്‍ത്തുക ചികില്‍സാ ധനസഹായം എന്നിവ കാര്യക്ഷമമായി വര്‍ദ്ധിപ്പിക്കൂക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്ണ ധര്‍ണ നടത്തിയത്. ധര്‍ണ ഐ എന്‍ ടി യു സി ജില്ലാ പ്രസിഡണ്ട് പി.പി. ആലി ഉദ്ഘാടനം ചെയ്തു.യൂണിയന്‍ ജില്ലാ പ്രസിഡണ്ട് പി.ജോര്‍ജ് മണ്ണത്താനി […]

Continue Reading

യുവജനങ്ങള്‍ക്ക് സഹായകമായി യുവജന കമ്മീഷന്‍ അദാലത്ത്

വിദ്യാഭ്യാസ വായ്പ മുതല്‍ നിയമന വിഷയങ്ങള്‍ വരെയുളള യുവജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് സംസ്ഥാന യുവജന കമ്മീഷന്റെ ജില്ലാതല അദാലത്ത്. കമ്മീഷന്റെ ഇടപെടലില്‍ 8 ലക്ഷം രൂപ വിദ്യാഭ്യാസ വായ്പയുള്ള യുവാവിന് അറുപത്ത് ശതമാനം ഇളവാണ് അദാലത്തിലൂടെ ലഭിച്ചത്. ഇതിന് പുറമെ മുടങ്ങി കിടക്കുന്ന ശമ്പളം, കാര്‍ഷിക സര്‍വ്വകലാശാലയിലെ ലൈബ്രറി അസിസ്റ്റന്റ് നിയമനം പി.എ.സിക്ക് വിടാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലും കമ്മീഷന്റെ ഇടപെടലുണ്ടായി. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യുവജന കമ്മീഷന്‍ ആദാലത്തില്‍ 15 കേസുകള്‍ പരിഗണിച്ചു. ഇതില്‍ […]

Continue Reading

കേരളത്തില്‍ 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

എറണാകുളം 155, തിരുവനന്തപുരം 81, കോട്ടയം 71, കോഴിക്കോട് 67, പത്തനംതിട്ട 61, കൊല്ലം 48, തൃശൂര്‍ 47, ഇടുക്കി 41, കണ്ണൂര്‍ 35, മലപ്പുറം 34, ആലപ്പുഴ 23, പാലക്കാട് 19, വയനാട് 13, കാസര്‍ഗോഡ് 7 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 23,238 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 16,540 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 17,541 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 500 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. […]

Continue Reading