ലഹരിക്കെതിരെ അക്ഷരയാത്ര’- കലാജാഥ പര്യടനം തുടങ്ങി

മേപ്പാടി:ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വയനാട് ജില്ലാ ലൈബ്രറി കൗണ്‍സിലും ജില്ലാ വിമുക്തി മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരിക്കെതിരെ അക്ഷരയാത്ര’ കലാജാഥ പര്യടനം ആരംഭിച്ചു. മേപ്പാടി ഗവ. പോളിടെക്‌നിക്കില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു ഉദ്ഘാടനം ചെയ്തു. ലഹരിക്കടിമപെട്ട് തകര്‍ന്ന കുടുംബത്തിന്റെ ദയനീയ ചിത്രം അവതരിപ്പിക്കുന്ന സംഗീത ശില്‍പമാണ് കലാജാഥയുടെ മുഖ്യ ആകര്‍ഷണം. അക്ഷര കരുത്തിനാല്‍ ലഹരിയെ അതിജീവിക്കണമെന്നും അറിവും ജീവിതവുമാകട്ടെ ലഹരിയെന്നും കലാ ജാഥ ആഹ്വാനം ചെയ്യുന്നു. സംഗീത ശില്‍പത്തിന്റെ രചന മുസ്തഫ ദ്വാരകയും […]

Continue Reading

ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചു

മാനന്തവാടി:ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി ചേര്‍ന്ന് സപ്ലൈകോ മാനന്തവാടിയില്‍ നിര്‍മ്മിക്കുന്ന പെട്രോള്‍ ബങ്കിന്റെ ശിലാസ്ഥാപന കര്‍മ്മം ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിച്ചു.ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ ഡോ. സഞ്ജീബ് പട്‌ജോഷി, മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, നഗരസഭ വൈസ് ചെയര്‍മാന്‍ പി.വി.എസ് മൂസ, ബി.പി.സി.എല്‍ ജനറല്‍ മാനേജര്‍ ഡി. കണ്ണബിരന്‍, ഡിവിഷന്‍ കൗണ്‍സിലര്‍ വി.ഡി അരുണ്‍കുമാര്‍, ഡിപ്പോ മാനേജര്‍ […]

Continue Reading

നല്ലനടപ്പു നിയമം: ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കായി ശില്പശാല; അച്ചടക്കമുള്ള പഠിതാക്കളായി ന്യായാധിപര്‍

നല്ലനടപ്പു (പ്രൊബേഷന്‍) നിയമത്തെ കുറിച്ച് ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കായി നടത്തിയ ശില്പശാലയില്‍ അച്ചടക്കമുള്ള പഠിതാക്കളായി ജില്ലയിലെ ന്യായാധിപന്മാര്‍. വയനാട് ജില്ലാ പ്രൊബേഷന്‍ ഓഫീസും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും നടത്തിയ ബോധവത്ക്കരണ ശില്പശാലയിലാണ് ജില്ലയിലെ 12 ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ അധ്യാപകരും പഠിതാക്കളുമായി എത്തിയത്. രണ്ടര മണിക്കൂര്‍ നീണ്ട ബോധവത്ക്കരണ ക്ലാസിനിടെ നടന്ന ലഘുവിനോദ പരിപാടികളിലും ജഡ്ജിമാര്‍ പങ്കെടുത്തു. സാമൂഹികനീതി വകുപ്പിന്റെ നേര്‍വഴി പദ്ധതി, 1958 ലെ പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേഴ്‌സ് ആക്ട് എന്നിവയെ കുറിച്ചായിരുന്നു ശില്പശാല. കല്‍പ്പറ്റ സിവില്‍ […]

Continue Reading

നായകസ്ഥാനത്തുനിന്ന് ധോണി പടിയിറങ്ങി പകരം ജഡേജ

ചെന്നൈ∙ തികച്ചും അപ്രതീക്ഷിത ‘ട്വിസ്റ്റി’ലൂടെ ചെന്നൈ സൂപ്പർ കിങ്സ് (സിഎസ്കെ) നായകസ്ഥാനത്തുനിന്ന് പടിയിറങ്ങി മഹേന്ദ്രസിങ് ധോണി. പുതിയ സീസണിൽ ഇന്ത്യൻ താരം രവീന്ദ്ര ജഡേജയാകും ടീമിനെ നയിക്കുകയെന്ന് ചെന്നൈ സൂപ്പർ കിങ്സ് സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് ധോണിയിൽനിന്ന് നായകസ്ഥാനം ജഡേജ ഏറ്റെടുക്കുന്ന വിവരം ചെന്നൈ സൂപ്പർ കിങ്സ് പരസ്യമാക്കിയത്.

Continue Reading

കാർഷിക ടൂറിസം മേഖലക്ക് പ്രാധാന്യം നൽകി തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റ്

തലപ്പുഴ:കാർഷിക ടൂറിസം മേഖലക്ക് പ്രാധാന്യം നൽകി അടിസ്ഥാന സൗകര്യ വികസനത്തിനും വനിതാ ആരോഗ്യ സേവന മേഖലയിൽ വൻ കുതിപ്പ് പ്രഖ്യാപിച്ച് തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് ബഡ്ജക്ട് വൈസ് പ്രസിഡണ്ട് പി എം.ഇബ്രാഹിം അവതരിപ്പിച്ചു.കാർഷിക പ്രതിസന്ധി പരിഹരിക്കുന്നതിന് കർഷകരിൽ നിന്നും കാർഷിക ഉത്പന്നങ്ങൾ ശേഖരിച്ച് മൂല്യ വർദ്ധിത ഉത്പന്നങ്ങൾ നിർമിച്ച് ലോക മാർക്കറ്റിൽ വിപണനം നടത്തുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.കർഷകർക്കും ക്ഷീര കർഷകർക്കും ന്യായ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങളും കാർഷിക ഉപകരണങ്ങളും ലഭ്യമാക്കുംനതിന് കർഷക സൗഹൃദ മാർക്കറ്റ് സ്ഥാപിക്കും.ക്ഷീര കർഷകർക്ക് […]

Continue Reading

പൊതുപണിമുടക്കിൽനിന്നും വ്യാപാര സ്ഥാപനങ്ങളെ ഒഴിവാക്കണം കെ ആർ എഫ് എ

കൽപ്പറ്റ : 28-29ന് നടക്കുന്ന പൊതുപണിമുടക്കിൽ നിന്നും ചെറുകിട ഫൂട്ട് വേർ വ്യാപാരികളെ ഒഴിവാക്കണമെന്ന് കേരള റീട്ടെയിൽ ഫൂട്ട് വേർഅസോസിയേഷൻ സംസ്ഥാന കമ്മിറ്റി. സംയുക്ത ട്രേഡ് യൂണിയൻ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങൾ തികച്ചുംന്യായമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നതോടൊപ്പം കോവിഡ്നിയന്ത്രണങ്ങളുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങൾ അനിശ്ചിതമായി അടച്ചിട്ടത് മൂലം വ്യാപാര മേഖല വളരെ ഏറെ പ്രയാസത്തിലായിരുന്നു വ്യാപാര മേഖല ചെറിയ രീതിയിലെങ്കിലും ഉണർന്ന് വരുന്ന സമയവും അത് പോലെ സാമ്പത്തിക വർഷത്തിൻ്റെ (ബാങ്ക് ഇടപാട് – ഡീലേഴ്സിനുള്ള സാമ്പത്തിക ഇടപാട് ,ലൈസൻസ്, […]

Continue Reading

കേരളത്തിലെ എംപിമാരെ ദില്ലി പൊലീസ് മർദ്ദിച്ചു!

ദില്ലി: ദില്ലിയിൽ കെ റെയിൽ പ്രതിഷേധത്തിനിടെ കേരളത്തിലെ എംപിമാർക്കെതിരെ ദില്ലി പൊലീസിന്‍റെ കയ്യേറ്റം. ദില്ലി പൊലീസ് ഉദ്യോഗസ്ഥൻ കേരളത്തിലെ എംപിമാരെ ദില്ലി പൊലീസ് മർദ്ദിച്ചു. ഹൈബിയുടെ മുഖത്തടിച്ചു. ടിഎൻ പ്രതാപനെ പൊലീസ് പിടിച്ചു തള്ളി. രമ്യ ഹരിദാസ് എംപിക്ക് നേരെയും കയ്യേറ്റമുണ്ടായി.പാർലമെന്‍റ് മാർച്ച് നടത്തിയ എംപിമാരെ ദില്ലി പൊലീസ് കായികമായി നേരിട്ടു. ഹൈബി ഈഡൻ അടക്കമുള്ള എംപിമാർക്ക് മർദ്ദനമേറ്റു. ദില്ലി പൊലീസ് ഉദ്യോഗസ്ഥൻ ഹൈബിയുടെ മുഖത്തടിച്ചു. ടിഎൻ പ്രതാപനെ പൊലീസ് പിടിച്ചു തള്ളി. രമ്യ ഹരിദാസ് എംപിക്ക് […]

Continue Reading

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. പവന് 480 രൂപ കൂടി 38,360ല്‍ എത്തി. ഗ്രാം വില 60 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില 4795 രൂപ. രണ്ടു ദിവസം തുടര്‍ച്ചയായി വര്‍ധിച്ച ശേഷം ഇന്നലെ സ്വര്‍ണ വില കുറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നത്തെ വര്‍ധന. യുക്രെന്‍ യുദ്ധാരംഭത്തെ തുടര്‍ന്ന് കുതിച്ചുയര്‍ന്ന സ്വര്‍ണ വില കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൂടിയും കുറഞ്ഞും തുടരുകയാണ്. വരും ദിവസങ്ങളിലും വില ചാഞ്ചാട്ടം പ്രകടിപ്പിക്കാനാണ് സാധ്യതെന്നാണ് വിപണി […]

Continue Reading

Qatar Airways jobs 2022

Qatar Airways Careers 2022 Qatar Airways Careers 2022: Qatar Airways is proud to be one of the youngest global airlines to serve all six continents, and thanks to our customers’ response to our offerings, we are also the world’s fastest-growing airline. Organization: Qatar Airways Nationality- Selective Qualification- Check Apply Link Gender- Male/Female Benefits- Attractive Benefits […]

Continue Reading

മുല്ലപ്പെരിയാർ കേസിൽ സുപ്രീംകോടതിയിൽ വാദംകേൾക്കൽ ഇന്നും തുടരും

മുല്ലപ്പെരിയാർ കേസിൽ സുപ്രീംകോടതിയിൽ വാദംകേൾക്കൽ ഇന്നും തുടരും. കേരളത്തിന്റെ വാദം തന്നെയായിരിക്കും ഇന്നും നടക്കുക. അണക്കെട്ട് സുരക്ഷിതമല്ലെന്നും പുതിയ അണക്കെട്ട് മാത്രമാണ് ശാശ്വത പരിഹാരമെന്നുമാണ് കേരളത്തിന്റെ വാദം.അണക്കെട്ടിന്റെ സുരക്ഷാ പഠനം അന്താരാഷ്ട്ര വിദഗ്ദ്ധർ ഉൾപ്പെട്ട സമിതി നടത്തണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. അണക്കെട്ട് ബലപ്പെടുത്തിയ ശേഷം മതി സുരക്ഷാ പഠനം എന്നതാണ് തമിഴ് നാടിന്റെ നിലപാട്. ജസ്റ്റിസ് എ.എം.ഖാന് വീൽക്കർ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസില് വാദംകേൾക്കുന്നത്.

Continue Reading