ജില്ലയില്‍ 5 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ ഇന്ന് (11.04.22) 5 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 3 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168234 ആയി. 167243 പേര്‍ രോഗമുക്തരായി. നിലവില്‍ 29 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 26 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 957 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 4 പേര്‍ ഉള്‍പ്പെടെ ആകെ 29 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്.

Continue Reading

എംഎസ്എഫ് തജ്ദീർ കാമ്പയിൻ പുരോഗമിക്കുന്നു

മാനന്തവാടി: എം.എസ്.എഫ് തജ്ദീർ റമളാൻ കാമ്പയിൻ മാനന്തവാടി നിയോജക മണ്ഡലത്തിൽ പുരോഗമിക്കുന്നു. വിശ്വാസം, നിരാസം, ചരിത്രത്തിലൂടെ എന്ന പ്രമേയത്തിൽ നടക്കുന്ന കാമ്പയിൻ തവിഞ്ഞാൽ, തൊണ്ടർനാട് പഞ്ചായത്തുകളിൽ പൂർത്തീകരിച്ചു. വാളാട് ലീഗ് ഓഫീസിൽ വെച്ച് നടന്ന തവിഞ്ഞാൽ പഞ്ചായത്ത് സംഗമം എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് സഫുവാൻ വെള്ളമുണ്ട ഉദ്ഘാടനം ചെയ്തു. നുഫൈസ് വള്ളിത്തോട് അധ്യക്ഷനായി. ഷാഫി ദ്വാരക പ്രമേയ പ്രഭാഷണം നടത്തി. മുത്തലിബ് ദ്വാരക, അജ്നാസ് പുലിക്കാട്, റുമൈസ് അഞ്ചാമൈൽ, ശുഹൈബ് മാനന്തവാടി, റിയാസ് വാളാട് സംസാരിച്ചു. പുതിയ […]

Continue Reading

മാനന്തവാടി നഗരസഭ പൊതു ശൗചാലയം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു

മാനന്തവാടി: മാനന്തവാടി നഗരസഭ ടൗണിൽ എത്തിചേരുന്ന പൊതു ജനങ്ങൾക്കായി പൊതു ശൗചാലയം നിർമ്മിച്ചു. താഴെങ്ങാടി റോഡിൽ ഹോമിയോ ഡിസ്പെൻസറിയുടെ സമീപത്ത് നഗരസഭ കാര്യാലയത്തിനോട് ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. നഗരസഭ ചെയർഴ്സേൺ സി.കെ.രത്ന വല്ലി പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു. ഡപ്യൂട്ടി ചെയർപേഴ്സൺ പി.വി.എസ്.മൂസ്സ, പി.വി. ജോർജ്ജ്, ജേക്കബ് സെബാസ്റ്റ്യൻ, സീമന്തിനി സുരേഷ്, വിപിൻ വേണുഗോപാൽ, മാർഗ്രറ്റ് തോമസ്, അഡ്വ.സിന്ധു സെബാസ്റ്റ്യൻ, കെ.രാമചന്ദ്രൻ, അരുൺ കുമാർ ബി.ഡി, ലേഖാ രാജീവൻ, സിനി ബാബു, ബാബു പുളിക്കൽ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

Continue Reading

മാനന്തവാടി നഗരസഭ കുടുംബശ്രീ വിഷു, ഈസ്റ്റർ ചന്ത പ്രവർത്തനമാരംഭിച്ചു

മാനന്തവാടി: മാനന്തവാടി നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ വിഷു, ഈസ്റ്റർ പച്ചക്കറി ചന്ത തുടങ്ങി. മാനന്തവാടി താഴെങ്ങാടി റോഡിൽ നഗരസഭ കാര്യാലയത്തിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് പ്രവർത്തനമാരംഭിച്ചത്. പൊതു ജനങ്ങൾക്ക് വിഷു, ഈസ്റ്റർ ആഘോഷങ്ങൾക്ക് ന്യായമായ വിലയിൽ പച്ചക്കറി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പ്രവർത്തനം. നഗരസs ചെയർപേഴ്സൺ സി.കെ.രത്ന വല്ലി ഉദ്ഘാടനം ചെയ്യ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിപിൻ വേണുഗോപാൽ അധ്യക്ഷത വഹിച്ചു. പി.വി.എസ്സ്മൂസ്സ മുഖ്യ പ്രഭാഷണം നടത്തി. സി.ഡി.എസ്സ് ചെയർപേഴ്സൺമാരായ വൽസ മാർട്ടിൻ, ഡോളി രഞ്ജിത്ത്, എം.ഇ.സി.മാർ, […]

Continue Reading

കെ വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ്

ന്യൂഡല്‍ഹി: പാര്‍ട്ടി വിലക്ക് ലംഘിച്ച്‌ സിപിഎം സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ കോണ്‍ഗ്രസ് അച്ചടക്ക സമിതി തീരുമാനം.നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ഒരാഴ്ചയ്ക്കകം അറിയിക്കണമെന്ന് എകെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി നോട്ടീസില്‍ ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നല്‍കിയ പരാതിയിലാണ് നടപടി. തോമസിന്റെ മറുപടി ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് സമിതിി യോഗത്തിനു ശേഷം താരിഖ് അന്‍വര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. അച്ചടക്കം ലംഘിച്ച കെ വി തോമസിനെതിരെ […]

Continue Reading

ചെറുപുഷ്പ മിഷൻലീഗ് നടവയൽ മേഖല സംസ്ഥാനത്ത് ഒന്നാമത്

മാനന്തവാടി : ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രവർത്തന മേഖലയായി നടവയൽ മേഖല.2019- 20 , 2020-21 വർഷത്തിലെ സംസ്ഥാനത്തെയും രൂപതയിലെയും ഏറ്റവും മികച്ച മേഖലയായി നടവയൽ തെരഞ്ഞെടുക്കപ്പെട്ടു.രൂപതയിൽ ഏറ്റവും നല്ല മിഷൻ മാസാചാരണത്തിനും ഒന്നാം സ്ഥാനം നടവയൽ മേഖലക്കാണ്. രൂപതാ കലാ സാഹിത്യ മേഖലകളിൽ മികവാർന്ന നേട്ടം കരസ്ഥമാക്കാൻ മേഖലക്ക് കഴിഞ്ഞു.രൂപത പ്രസിഡന്റ് ശ്രീ.രഞ്ജിത്ത് മുതുപ്ലാക്കൽ അധ്യക്ഷനായിരുന്ന യോഗത്തിൽ മാർ .ജോസ് പൊരുന്നേടം പിതാവിൽ നിന്ന് നടവയൽ മേഖലാ ഭാരവാഹികൾ ട്രോഫികൾ ഏറ്റുവാങ്ങി.മേഖല […]

Continue Reading

റോഡ് ഉദ്ഘാടനം ചെയ്തു

കണിയാമ്പറ്റ: കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പത്താം വാർഡിലെ കല്ലംചിറ ചെക്ക് ഡാം റോഡ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗഫൂർ കാട്ടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മണി അധ്യക്ഷനായി.വാർഡ് മെമ്പർ പി.എൻ സുമ ടീച്ചർ, പി.ഗോപി, എ.മോഹനൻ എന്നിവർ സംസാരിച്ചു.

Continue Reading

ഓപ്പറേഷൻ പി ഹണ്ട്; സംസ്ഥാനത്ത് ഇതുവരെ അറസ്റ്റിലായത് 300ലധികം പേർ

സംസ്ഥാനത്ത് 2017 ൽ ആരംഭിച്ച ഓപ്പറേഷൻ പി ഹണ്ടിൻറെ ഭാഗമായി ഇതുവരെ അറസ്റ്റിലായത് 300ലധികം പേർ. 1300 കേസുകളും ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ റെയ്ഡുകൾ തുടരുമ്പോഴും, കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നില്ല. ഓൺലൈനിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളും, അശ്ലീല ചിത്രങ്ങൾ പ്രചരിക്കുന്നതും വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഓപ്പറേഷൻ പി ഹണ്ട് ആരംഭിക്കുന്നത്. റെയ്ഡ് ആരംഭിച്ചത് 2017ലായിരുന്നു. 2019ൽ മൂന്ന് ഘട്ടങ്ങളായി നടത്തിയ റെയ്ഡുകളിൽ 50 കേസുകളും 35 അറസ്റ്റും ഉണ്ടായി. 2020ലാണ് ഏറ്റവും […]

Continue Reading

തൃശൂരിൽ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മകൻ കീഴടങ്ങി

തൃശൂർ വെള്ളിക്കുളങ്ങരയിൽ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മകൻ അനൂപ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ കീഴടങ്ങി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കുടുംബവഴക്കിനെ തുടർന്നാണ് തൃശൂർ വെള്ളിക്കുളങ്ങര ഇഞ്ചകുണ്ടിൽ മകൻ അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയത്. അറുപതുകാരനായ കുട്ടൻ, അമ്പത്തിയഞ്ചുകാരിയായ ചന്ദ്രിക എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതുവഴി വന്ന നാട്ടുകാരാണ് വീടിന് മുന്നിൽ കൊല്ലപ്പെട്ട നിലയിൽ കുട്ടനെയും ചന്ദ്രികയെയും കണ്ടെത്തിയത്. കൊലപാതക വിവരം നാട്ടുകാരോട് പറഞ്ഞതിനു ശേഷം ഇയാൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇയാൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Continue Reading

1000 കോടി പിന്നിട്ട് ആര്‍ആര്‍ആര്‍; ദംഗലിനും ബാഹുബലിക്കും പിന്നാലെ ഇത് മൂന്നാമത് ഇന്ത്യന്‍ ചിത്രം

ഇന്ത്യന്‍ സിനിമകളില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ- റിലീസ് ഹൈപ്പ് ഉയര്‍ത്തുന്ന ചിത്രങ്ങള്‍ തെന്നിന്ത്യന്‍ ഭാഷകളില്‍ നിന്നാണ്. അതില്‍ പ്രധാനമായിരുന്നു രാജമൗലിയുടെ ആര്‍ആര്‍ആര്‍. ആ പ്രതീക്ഷകള്‍ സാധൂകരിക്കുമെന്ന് ആദ്യദിന കളക്ഷനില്‍ നിന്നുതന്നെ പ്രതീക്ഷ ഉയര്‍ത്തിയ ചിത്രമായിരുന്നു . ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ് രാജമൗലിയുടെ ആർ ആർ ആർ. ഒരു ഇന്ത്യന്‍ സിനിമ മൂന്നാം തവണയാണ് ഈ സ്വപ്നനേട്ടം സ്വന്തമായിരിക്കുന്നത്. ദംഗല്‍, ബാഹുബലി: ദ് കണ്‍ക്ലൂഷന്‍ എന്നീ ചിത്രങ്ങളാണ് 1000 കോടിയിലേറെ നേടിയ മറ്റു […]

Continue Reading