സ്വര്‍ണ വിലയില്‍ കുതിപ്പ്; രണ്ടു ദിവസത്തിനിടെ കൂടിയത് 720 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുതിപ്പ്. പവന് 400 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,520 രൂപ. ഗ്രാമിന് 50 രൂപ ഉയര്‍ന്ന് 4690ല്‍ എത്തി. ഇന്നലെ പവന്‍ വില 320 രൂപ ഉയര്‍ന്നിരുന്നു. രണ്ടു ദിവസം കൊണ്ടുണ്ടായത് 720 രൂപയുടെ വര്‍ധന. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയ ശേഷമാണ് സ്വര്‍ണത്തിന്റെ തിരിച്ചുവരവ്.
Continue Reading