ബാണാസുര സാഗറില്‍ ഓറഞ്ച് അലര്‍ട്ട്

ബാണാസുര സാഗര്‍ ജലസംഭരണിയില്‍ ജലനിരപ്പ് 773 മീറ്റര്‍ എത്തിയ സാഹചര്യത്തില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 774 മീറ്ററാണ് ജലസംരണയുടെ ഇന്നത്തെ ( 6-8 -22) അപ്പർ റൂൾ ലെവൽ. ഡാമിലെ അധിക ജലം താഴേക്ക് ഒഴിക്കിവിടുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായുള്ള രണ്ടാംഘട്ട മുന്നറിയിപ്പാണ് ഓറഞ്ച് അലർട്ട്.

Continue Reading

നാളത്തെ പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമില്ല

നാളെ പി.എസ്.സി നടത്താൻ നിശ്ചയിച്ച പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കുള്ള പരീക്ഷകൾക്ക് മാറ്റമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചാലും പരീക്ഷകൾ ഉണ്ടാകുമെന്ന് പി.എസ്.സി അറിയിച്ചു.

Continue Reading

സ്വർണക്കടത്തുകാർ തട്ടിക്കൊണ്ടുപോയ ഇർഷാദിന്റെ മരണം സ്ഥിരീകരിച്ച് പൊലീസ്

കോഴിക്കോട്: സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സ്വദേശി ഇര്‍ഷാദ് മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. ജൂലൈ 17ന് നന്തിയിലെ കോടിക്കല്‍ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം ഇര്‍ഷാദിന്റേതാണെന്നാണ് ഡി.എന്‍.എ. പരിശോധനയില്‍ വ്യക്തമാകുകയായിരുന്നു. നേരത്തെ, മൃതദേഹം മേപ്പയ്യൂര്‍ സ്വദേശി ദീപകിന്റെ മൃതദേഹമാണെന്ന് കരുതി സംസ്കാരം നടത്തിയിരുന്നു. എന്നാൽ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് ഡി.എന്‍.എ. പരിശോധന നടത്തിയത്. ഇതോടെ ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. ജൂലൈ 16-ന് രാത്രി കോഴിക്കോട് – അത്തോളി റൂട്ടിലെ പുറക്കാട്ടിരി പാലത്തില്‍വെച്ച് […]

Continue Reading

സ്ത്രീധന പോര്; 21കാരി ആസിഡ് കുടിച്ച് ജീവനൊടുക്കി

പട്ന:  ബിഹാറിലെ മൻജൗളിൽ നവവധു ആസിഡ് കുടിച്ച് മരിച്ചു. ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് നിർബന്ധിപ്പിച്ച് യുവതിയെ ആസിഡ് കുടിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അഞ്ജലി എന്ന 21കാരിയാണ് മരിച്ചത്. ബെഗുസാരായിലെ സദർ ആശുപത്രിയിലാണ് യുവതി മരിച്ചത്. ഇത് സ്ത്രീധന കൊലപാതകമാണെന്ന് കാണിച്ച് പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിന് പരാതി നൽകി. വ്യാഴാഴ്ചയോടെ അഞ്ജലിയുടെ ഭർത്താവ് ബാൽമികി സഹിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികൾക്കായി തിരച്ചിൽ നടത്തിവരുകയാണ്. മൂന്നു മാസം മുമ്പാണ് ഇവരുടെ വിവാഹം കഴിയുന്നത്. സ്ത്രീധനമായി രണ്ടു ലക്ഷം രൂപയും […]

Continue Reading

ഈ വര്‍ഷത്തെ അവസാന സൂപ്പര്‍മൂണ്‍ ; കാണാതെ പോകരുത് വരാനിരിക്കുന്ന ആകാശ വിസ്മയത്തെ

ദില്ലി: ഈ വർഷത്തെ അവസാനത്തെ സൂപ്പർ മൂൺ ഓഗസ്റ്റ് 11 ന് ദൃശൃമാകും. ഈസ്റ്റേൺ ടൈം അനുസരിച്ച് 11ന്  9:36pm നാണ് സൂപ്പർമൂൺ ഉദിച്ചുയരുക.അതായത് ഇന്ത്യയിൽ ഇത് വെള്ളിയാഴ്ചയാകും ദൃശൃമാവുക എന്ന് സാരം.ഈ സൂപ്പർമൂൺ ഫുൾ സ്റ്റർജിയൻ മൂൺ എന്നും അറിയപ്പെടുന്നു.തുടർച്ചയായി വരുന്ന നാല് സൂപ്പർമൂണുകളിൽ നാലാമത്തേതാണിത്. സ്റ്റർജൻ മൂൺ എന്ന പദം തദ്ദേശീയരായ അമേരിക്കൻ അൽഗോൺക്വിൻ ഗോത്രങ്ങളിൽ നിന്നാണ് കടമെടുത്തത്. ഒരു സൂപ്പർമൂണിന് ദിനവും കാണുന്ന ചന്ദ്രനെക്കാൾ 14 മുതൽ 30 ശതമാനം വരെ തെളിച്ചം […]

Continue Reading

എ.ബി.സി.ഡി നൂല്‍പ്പുഴ ഗോത്രകുടുംബങ്ങള്‍ക്ക് ഇനി ഫുള്‍ സര്‍ട്ടിഫിക്കറ്റ്

ജില്ലയിലെ ഏറ്റവും കൂടുതല്‍ ആദിവാസികള്‍ അധിവസിക്കുന്ന നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ ഗോത്രകുടുംബങ്ങള്‍ക്ക് ഇനി ആധികാരിക രേഖകള്‍. വിവിധ സര്‍ക്കാര്‍ വകുപ്പുകളും ബാങ്കുകളും തപാല്‍ വകുപ്പും കൈകോര്‍ത്താണ് രേഖകള്‍ ലഭ്യമാക്കുന്നത്. അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ പദ്ധതിയിലൂടെയാണ് (എ.ബി.സി.ഡി) അടിസ്ഥാന രേഖകള്‍ ഉറപ്പാക്കുന്നത്. റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ആരോഗ്യ ഇന്‍ഷുറന്‍സ്, ലൈഫ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ ആധികാരിക രേഖകളാണ് സേവന കൗണ്ടറുകളിലൂടെ ലഭ്യമാവുക. വിവിധ കാരണങ്ങളാല്‍ രേഖകള്‍ ഇല്ലാത്തവര്‍ക്കും നഷ്ടപ്പെട്ടവര്‍ക്കും വിവിധ […]

Continue Reading

ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജെന്റര്‍ റിസോഴ്സ് സെന്റര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലെ അങ്കണവാടികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് ആവശ്യമായ കൗണ്‍സലിംഗ്, അവിവാഹിതരും നിരാലംബരുമായ സ്ത്രീകള്‍ക്ക് ആവശ്യമായ നിയമസഹായവും കൗണ്‍സിലിങും നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് ജെന്‍ഡര്‍ റിസോഴ്സ് സെന്ററിന്റെ ലക്ഷ്യം. സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ പി. കല്യാണി, ജോയ്സി ഷാജു, […]

Continue Reading

ജില്ലാ കളക്ടര്‍ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു

ജില്ലാ കളക്ടര്‍ എ. ഗീത നൂല്‍പ്പുഴ കല്ലുമുക്ക് എല്‍.പി. സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. പുഴങ്കുനി ആദിവാസി കോളനിയിലെ 9 കുടുംബങ്ങളില്‍ നിന്നുള്ള 31 അംഗങ്ങളും കല്ലുമുക്ക് അഞ്ച് സെന്റ് കോളനിയിലെ 5 കുടുംബങ്ങളില്‍ നിന്നുളള 27 അംഗങ്ങളുമാണ് ക്യാമ്പില്‍ താമസിക്കുന്നത്. എ.ഡി.എം എന്‍.ഐ. ഷാജു, സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ. അജീഷ്, കെ. ദേവകി, ഫിനാന്‍സ് ഓഫീസര്‍ എ.കെ. ദിനേശന്‍, ഡി.പി.എം. ജെറിന്‍ എന്നിവര്‍ കളക്ടറോടൊപ്പമുണ്ടായിരുന്നു.

Continue Reading

മങ്കിപോക്‌സ്: സംസ്ഥാനത്തെ രണ്ടാമത്തെ രോഗിയും രോഗമുക്തി നേടി, ശനിയാഴ്ച ഡിസ്ചാര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാമതായി മങ്കിപോക്‌സ് സ്ഥിരീകരിച്ച രോഗി  (31) രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹത്തിന്‍റെ എല്ലാ സാമ്പിളുകളും നെഗറ്റീവായി. രോഗി മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവാനാണ്. ജൂലൈ പതിമൂന്നാം തീയതി യുഎഇയില്‍ നിന്നും വന്ന യുവാവിനെ രോഗലക്ഷണങ്ങളോടെ ജൂലൈ 16 നാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ അഡ്‍മിറ്റാക്കിയത്. ഇദ്ദേഹവുമായി പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള കുടുംബാംഗങ്ങളിലാര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടിട്ടില്ല. ഇദ്ദേഹത്തെ ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Continue Reading

ദേശീയ പെൻഷൻ വ്യവസ്ഥയിൽ മാറ്റം; ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള നിക്ഷേപം അനുവദിക്കില്ല

ദില്ലി: ദേശീയ പെൻഷൻ വ്യവസ്ഥയിൽ (National Pension System) മാറ്റം വരുത്തി പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി. എൻപിഎസ് (NPS) അക്കൗണ്ടുകളിലേക്ക്  ടയർ-2 നിക്ഷേപത്തിനായി ഇനി ക്രെഡിറ്റ് കാർഡ് (Credit Card) ഉപയോഗിക്കാൻ സാധിക്കില്ല. ടയർ 1 നിക്ഷേപത്തിനായി  ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് തുടരാം.  എന്താണ് ടയർ 1 ടയർ 2 അക്കൗണ്ട്?  ദേശീയ പെൻഷൻ  പദ്ധതി പ്രകാരം റിട്ടയർമെന്റ് കാലത്തേക്ക് സമ്പാദ്യം സൂക്ഷിക്കുന്നതിനുള്ള അക്കൗണ്ടാണ് ടയർ 1 . എന്നാൽ ടയർ 2 […]

Continue Reading