സമൂഹ ചിത്രരചന ക്യാമ്പ് നടത്തി

പടിഞ്ഞാറത്തറ: ബാലസംഘം കോട്ടത്തറ ഏരിയ കമ്മിറ്റി പടിഞ്ഞാറത്തറ എ.യു.പി സ്കൂളിൽ സമൂഹ ചിത്രരചന ക്യാമ്പ് നടത്തി. മാനിയിൽ ദാമോദരൻ മാസ്റ്റർ ക്യാമ്പ് ഉദ് ഘാടനം ചെയ്തു. ബാലസംഘം ഏരിയ പ്രസിഡന്റ് കെ. എസ്.ശിശിര അദ്ധ്യക്ഷത വഹിച്ചു. രാജിൽരാജ്, യു.പി. മോഹൻദാസ് എന്നിവർ സംസാരിച്ചു.

Continue Reading

കോമണ്‍വെല്‍ത്തില്‍ സിന്ധുഗാഥ; പി വി സിന്ധുവിന് സ്വര്‍ണം

ബര്‍മിംഗ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്‌മിന്‍റണിലെ വനിതാ സിംഗിൾസില്‍ ഇന്ത്യയുടെ പി വി സിന്ധുവിന്(PV Sindhu) സ്വര്‍ണം. ഫൈനലില്‍ കാനഡയുടെ മിഷേൽ ലിയെ(Michelle Li) നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു സ്വര്‍ണം ചൂടിയത്. സ്‌കോര്‍: 21-15, 21- 13. മിഷേല്‍ ലീയ്‌ക്ക് ഒരവസരം പോലും കൊടുക്കാതെ ജയഭേരി മുഴക്കുകയായിരുന്നു പി വി സിന്ധു. കോമണ്‍വെല്‍ത്ത് ഗെയിംസ് സിംഗിള്‍സില്‍ സിന്ധുവിന്‍റെ കന്നി സ്വര്‍ണമാണിത്. 

Continue Reading

അക്യുപഞ്ചർ പ്രസവത്തിൽ കുഞ്ഞ് മരിച്ചു, പിതാവിനെതിരെ പരാതി

മലപ്പുറം തിരൂർ വെങ്ങല്ലൂരിലെ കുട്ടികളുടെ മരണത്തിൽ ദുരൂഹത. അക്യുപഞ്ചർ ചികിത്സയിലൂടെ പ്രസവം നടത്തിയ കുഞ്ഞാണ് ശനിയാഴ്ച മരണപ്പെട്ടത്. തലക്കാട് മെഡിക്കൽ ഓഫീസറുടെ പരാതിയിൽ പിതാവിനെതിരെ പൊലീസ് കേസെടുത്തു. അശാസ്ത്രീയ രീതിയിലാണ് പ്രസവം നടന്നതെന്ന് മെഡിക്കൽ ഓഫീസർ പ്രസന്ന കുമാർ പറഞ്ഞു. വെങ്ങല്ലൂ സ്വദേശി കോടേരി വളപ്പിൽ മുഹമ്മദ് താഹയ്‌ക്കെതിരെയാണ് പരാതി. ഇയാളുടെ ഭാര്യയ്ക്ക് സിസേറിയൻ രൂപത്തിലാണ് ആദ്യ മൂന്ന് പ്രസവവും നടന്നത്. സങ്കീർണതയുണ്ടെന്നും ഈ രൂപത്തിൽ മാത്രമേ കുഞ്ഞിനെ പുറത്തെടുക്കാൻ സാധ്യമാകൂ എന്നും ഡോക്ടർമാർ അറിയിച്ചിരുന്നു. സിസേറിയൻ […]

Continue Reading

ഇർഷാദ് കേസിലെ മൂന്ന് പ്രതികൾ കീഴടങ്ങാൻ കൽപ്പറ്റ സിജെ എം കോടതിയിൽ, മൂവരും കിഡ്നാപ്പിംഗ് സംഘത്തിൽപ്പെട്ടവർ

കോഴിക്കോട് : സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് പന്തിരിക്കര സ്വദേശി ഇർഷാദിനെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് പ്രതികൾ കോടതിയിൽ കീഴടങ്ങാനെത്തി. കൊല്ലപ്പെട്ട ഇർഷാദിനെ തട്ടി കൊണ്ടുപോയ സംഘത്തിൽ ഉൾപ്പെട്ട ഇർഷാദ്, മിസ്ഹർ, ഷാനവാസ് എന്നിവരാണ് കൽപ്പറ്റ സിജെ എം കോടതിയിലെത്തി കീഴടങ്ങിയത്.  വിദേശത്ത് നിന്നും കൊടുത്തുവിട്ട സ്വര്‍ണ്ണം, മറ്റൊരു സംഘത്തിന് കൈമാറിയതോടെ ഇത് തിരിച്ചെടുക്കാനാണ് ഇര്‍ഷാദിന് സംഘം തട്ടിക്കൊണ്ടുപോയത്. അറുപത് ലക്ഷം വില വരുന്ന സ്വര്‍ണ്ണമാണ് ഇര്‍ഷാദ് നാട്ടിലെത്തിച്ച ശേഷം മറ്റൊരു സംഘത്തിന് കൈമാറിയത്. സ്വർണ്ണം […]

Continue Reading

നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് പിൻവലിക്കണം

മുട്ടിൽ: പാവപ്പെട്ട നിത്യരോഗികളുടെ മെഡിസിൻ വില വർദ്ധനവും, നിത്യോപയോഗ സാധനങ്ങളുടെ വർദ്ധിപ്പിച്ച ജി എസ് ടി യും ഒഴിവാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുട്ടിൽ യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു.മുട്ടിൽ പഞ്ചായത്ത് അംഗം കെ. എ. കുഞ്ഞമ്മദ് കുട്ടി ഉൽഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്എം.കെ. ജെയിംസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. വി. ഫൈസൽ സ്വാഗതം പറഞ്ഞു. പരിഷത്ത് ജില്ലാ ജോ. സെക്രട്ടറികെ.എൻ.ലജീഷ് “പരിഷത്ത് എന്ത്, എന്തിന്”എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഹരിത ഭവന പദ്ധതി സംബന്ധിച്ച് കൽപ്പറ്റ […]

Continue Reading

നിർമാണ വസ്‌തുക്കളുടെ അനിയന്ത്രിത വിലക്കയറ്റം തടയണം

മുട്ടിൽ: നിർമാണ വസ്‌തുക്കളുടെ അനിയന്ത്രിത വിലക്കയറ്റം തടയുന്നതിനും ലഭ്യത ഉറപ്പുവരുത്തുന്നതിനുമുള്ള നടപടി സ്വീകരിക്കണമെന്ന് കേരള ആർടിസാൻസ്‌ യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ക്ഷേമനിധി ആനുകൂല്യങ്ങളും പെൻഷനും കാലോചിതമായി പുതുക്കി നിശ്ചയിക്കണം. ആനുകൂല്യവിതരണത്തിലെ കാലതാമസം ഒഴിവാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പി.എ മുഹമ്മദ്‌ നഗറിൽ (മുട്ടിൽ പഞ്ചായത്ത്‌ ഓഡിറ്റോറിയം) സിഐടിയു ജില്ലാ ട്രഷറർ പി. ഗഗാറിൻ സമ്മേളനം ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ പി.ജെ ആന്റണി അധ്യക്ഷനായി. സെക്രട്ടറി എ. രാജൻ പ്രവർത്തനറിപ്പോർട്ടും ട്രഷറർ കെ കെ കുമാരദാസ് വരവുചെലവ് […]

Continue Reading

ജെ.ഇ.ഇ മെയിൻ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: രാജ്യത്തെ ഐ.ഐ.ടികളിൽ അടക്കമുള്ള എൻജിനീയറിങ് പ്രവേശനത്തിനായുള്ള സംയുക്ത പ്രവേശന പരീക്ഷയായ ജെ.ഇ.ഇ മെയിൻ 2022 പരീക്ഷ ഫലം നാഷനൽ ടെസ്റ്റിങ് ഏജൻസി(എൻ.ടി.എ) പ്രസിദ്ധീകരിച്ചു. 24 പേർക്ക് 100 ശതമാനം മാർക്ക് ലഭിച്ചു. മലയാളിയായ തോമസ് ബിജു ചീരംവേലി നൂറു ശതമാനം മാർക്ക് ലഭിച്ചവരുടെ പട്ടികയിലുണ്ട്. jeemain.nta.nic.in, ntaresults.nic.in എന്നീ വെബ്സൈറ്റുകളിൽ നിന്ന് ഫലമറിയാം. ജെ.ഇ.ഇ മെയിൻ പരീക്ഷയുടെ ഉത്തര സൂചിക ഇന്നലെ എൻ.ടി.എ പ്രസിദ്ധീകരിച്ചിരുന്നു. ജെ.ഇ.ഇ മെയിൻ സെഷൻ 2 വിന്റെ ഫലമാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചത്. വിദ്യാർഥികൾക്ക് […]

Continue Reading

പൊലീസുകാരന്റെ പോക്കറ്റടിക്കാൻ ശ്രമിച്ചു; മോഷ്ടാവിനെ കൈയോടെ പിടികൂടി സി.പി.ഒ

താനൂർ: പൊലീസിനെ പോക്കറ്റടിക്കാൻ ശ്രമിച്ചയാളെ പൊലീസുതന്നെ തന്ത്രപൂർവം പിടികൂടി. മമ്പുറം നേർച്ച ഡ്യൂട്ടിയിലായിരുന്ന താനൂർ സ്റ്റേഷനിലെ സി.പി.ഒ എം.പി. സബറുദ്ദീനാണ് മോഷ്ടാവായ തച്ചിങ്ങനാടത്തെ കരുവൻതിരുത്തി വീട്ടിൽ ആബിദ് കോയയെ (47) വലയിലാക്കിയത്. പോക്കറ്റടിക്കാർ വ്യാപിക്കുമെന്ന ഡിവൈ.എസ്.പിയുടെ നിർദേശപ്രകാരം മഫ്തിയിൽ മൈതാനത്ത് നിരീക്ഷണ ജോലിയിലായിരുന്നു. തന്നെ പിന്തുടർന്ന ഇയാളെ സബറുദ്ദീൻ സംശയിക്കുകയും ചെയ്തിരുന്നു. പാന്‍റ്സിന്‍റെ പിന്നിലെ പോക്കറ്റ് ബ്ലേഡ് വെച്ച് പോക്കറ്റടിക്കുന്നതിനിടെ തന്ത്രത്തിൽ കൈയോടെ പിടികൂടി വീഴ്ത്തുകയായിരുന്നു.തിരൂരങ്ങാടി പൊലീസിന് കൈമാറിയ പ്രതിയെ പിന്നീട് പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു

Continue Reading

Whatsapp New Features : സുരക്ഷ മുഖ്യം ; ലോഗിനില്‍ പുതിയ പൂട്ടിട്ട് വാട്ട്സ്ആപ്പ്

ന്യൂയോര്‍ക്ക്: പുതിയ സുരക്ഷാ ഫീച്ചറുമായി വാട്ട്സ്ആപ്പ്. തട്ടിപ്പ് നടത്താൻ സാധ്യതയുള്ളവരിൽ നിന്നും ഉപയോക്താക്കളുടെ അക്കൗണ്ട് രക്ഷിക്കുകയാണ് വാട്ട്സ്ആപ്പിന്‍റെ ലക്ഷ്യം. ഇതിനാവശ്യമായ ഫീച്ചർ ചേർക്കാൻ വാട്ട്സ്ആപ്പ് ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. ലോഗിൻ അപ്രൂവൽ എന്നാണ് ഈ ഫീച്ചറിന്‍റെ പേര്. നിലവിൽ വാട്ട്സ്ആപ്പ് ഈ ഫീച്ചർ ഡവലപ്പ് ചെയ്തുകൊണ്ടിരിക്കുകയാണ്.  പുതിയ ഫീച്ചർ ഉപയോഗിച്ച് ഒരു ഉപയോക്താവ് മറ്റൊരു സ്മാർട്ട്‌ഫോണിൽ നിന്ന് ഏതെങ്കിലും അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് വാട്ട്‌സാപ്പിനുള്ളിൽ നിന്ന് അലർട്ടുകൾ ലഭിക്കും. ലോഗിൻ അപ്രൂവൽ ഫീച്ചർ ഉപയോക്താക്കൾക്ക് ഇൻ-ആപ്പ് അലർട്ട് […]

Continue Reading

വയോധികയെ കൊന്ന് കിണറ്റിലിട്ടത് 21കാരൻ ബംഗാൾ സ്വദേശി; കൊലപാതകം കഴുത്തുഞെരിച്ച്

തിരുവനന്തപുരം: കേശവദാസപുരത്ത് 61കാരി മനോരമയെ കൊന്ന് കിണറ്റിലിട്ടത് അന്തർ സംസ്ഥാന തൊഴിലാളിയെന്ന് പൊലീസ്. കൊലപാതകം നടത്തിയത് ബംഗാൾ സ്വദേശിയായ 21കാരൻ ആദം അലിയാണെന്നാണ് പൊലീസ് കണ്ടെത്തൽ. രണ്ടു മാസം മുമ്പാണ് ഇയാൾ കേശവദാസപുരത്ത് എത്തുന്നത്. കഴുത്ത് ഞെരിച്ച് കൊന്നതിനെ ശേഷം പ്രതി വയോധികയെ കിണറ്റിലേക്കിട്ടതെന്നാണ് പൊലീസ് നിഗമനം. .കഴിഞ്ഞ ദിവസമാണ് കേശവദാസപുരം രക്ഷാപുരി റോഡ് മീനംകുന്നില്‍ വീട്ടില്‍ ദിനരാജിന്‍റെ ഭാര്യ മനോരമയെ കാണാതായത്. തുടർന്ന് അയൽവാസികൾ നടത്തിയ തിരച്ചിലിലാണ് സമീപത്തെ കിണറ്റിൽ നിന്നും മൃതദേഹം കണ്ടെടുത്തത്. കാലുകൾ […]

Continue Reading