ക്രിക്കറ്റിനെ ഒളിംപിക്‌ ഇനമാക്കാനുള്ള നീക്കം; നിര്‍ണായക ചുവടുവെപ്പ്

ലോസാന്‍: 2028ലെ ലോസ് ആഞ്ചെലെസ് ഒളിംപിക്‌സില്‍(2028 Los Angeles Olympics) ക്രിക്കറ്റ് ഇനമാകാനുള്ള നീക്കങ്ങളില്‍ നിര്‍ണായക ചുവടുവെപ്പ്. ഗെയിംസിനായി പരിഗണിക്കാനുള്ള 9 കായികയിനങ്ങളുടെ പട്ടികയില്‍ ക്രിക്കറ്റിനെ കൂടി രാജ്യാന്തര ഒളിംപിക് കമ്മിറ്റി(International Olympic Committee) ഉള്‍പ്പെടുത്തിയതിനാലാണിത്. അന്തിമ തീരുമാനം 2023 മധ്യത്തോടെ ഇന്ത്യയില്‍ നടക്കുന്ന രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ(IOC) യോഗത്തിന് മുന്നോടിയായുണ്ടായേക്കും എന്നും ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്‌തു.  ക്രിക്കറ്റ് സംബന്ധിച്ച വിവരങ്ങള്‍ അവതരിപ്പിക്കാന്‍ ഐസിസിയെ ഓദ്യോഗികമായി രാജ്യാന്തര ഒളിംപിക് കമ്മിറ്റി ക്ഷണിച്ചതിന് തൊട്ടുപിന്നാലെയാണ് ഐഒസി ഗെയിമിനെ […]

Continue Reading

റിഫ മെഹ്‍നുവിന്റെ ഭർത്താവ് മെഹ്‍നാസ് പോക്സോ കേസിൽ അറസ്റ്റിൽ

കോഴിക്കോട്: ദുബായില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വ്ളോഗര്‍ റിഫ മെഹ്നുവിന്‍റെ  ഭര്‍ത്താവ് മെഹ്നാസിനെ പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹ സമയത്ത് റിഫയ്ക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോഴിക്കോട് കാക്കൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണാ കേസില്‍ മെഹ്നാസിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണയിലാണ്. മെഹ്നാസിനെ പോക്സോ കോടതിയില്‍ ഹാജരാക്കും. പുലര്‍ച്ചെ കാസര്‍കോട് നിന്നാണ് കോഴിക്കോട് കാക്കൂര്‍ പൊലീസ് മെഹ്നാസിനെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് റിഫയുടെ ബന്ധുക്കളേയും പൊലീസ് വിളിച്ചു വരുത്തി. വിവാഹസമയം റിഫയ്ക്ക് […]

Continue Reading

കനത്ത മഴ: സി.യു.ഇ.ടി യു.ജി രണ്ടാംഘട്ട പരീക്ഷ മാറ്റി

ന്യൂഡൽഹി: രാജ്യത്തെ ഉന്നത സർവകലാശാലകളിലെ ബിരുദ ​കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്(സി.യു.ഇ.ടി യു.ജി 2022) ന്റെ രണ്ടാംഘട്ട പരീക്ഷകൾ മാറ്റിവെച്ചു. കനത്ത മഴയെ തുടർന്നാണ് പരീക്ഷകൾ മാറ്റിയതെന്ന് പരീക്ഷ നടത്തിപ്പിന്റെ ചുമതലയുള്ള നാഷനൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. ഇന്നു മുതലായിരുന്നു രണ്ടാംഘട്ട എൻട്രൻസ് പരീക്ഷ തുടങ്ങേണ്ടിയിരുന്നത്. പരീക്ഷ മാറ്റിയ കാര്യം എൻ.ടി.എയുടെ വെബ്സൈറ്റായ nta.ac.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുറച്ചു ദിവസങ്ങളായി കേരളത്തിലെ മിക്ക ജില്ലകളിലും കനത്ത മഴയാണ്. തുടർന്ന് അ​പേക്ഷകരിൽ നല്ലൊരു പങ്കിനും […]

Continue Reading

ടിപ്പറിന്റെ ക്യാരിയര്‍ പൊക്കുന്നതിനിട വൈദ്യുതി ലൈനില്‍ തട്ടി ; വൈദ്യുതാഘാതമേറ്റ് ഡ്രൈവർ മരിച്ചു

തൊണ്ടര്‍നാട്: തൊണ്ടര്‍നാട് വാളാംതോട് ക്രഷറില്‍ വെച്ച് ടിപ്പറിന്റെ ക്യാരിയര്‍ പൊക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി ഡ്രൈവര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു.കോഴിക്കോട് മാവൂര്‍ കുറ്റിക്കടവ് നാലു കണ്ടത്തില്‍ ജബ്ബാര്‍ (41) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. ക്യാരിയറിനുള്ളിലെ വെള്ളം കളയുന്നതിനായി ക്യാരിയര്‍ ഉയര്‍ത്തുന്നതിനിടെ മുകള്‍ ഭാഗം വൈദ്യുത ലൈനില്‍ തട്ടുകയായിരുന്നു. തുടര്‍ന്ന് താഴെയിറങ്ങി ഡോര്‍ അടയ്ക്കാന്‍ ശ്രമിക്കുന്ന ജബ്ബാറിന് വൈദ്യുതാഘാതമേല്‍ക്കുകയുമായിരുന്നു.തുടര്‍ന്ന് ജബ്ബാറിനെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു.തൊണ്ടര്‍നാട് പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു […]

Continue Reading

അട്ടപ്പാടി മധു കൊലക്കേസ്: മൊഴിയിലുറച്ച് 23-ാം സാക്ഷി, കൂറുമാറി 22-ാം സാക്ഷി

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ സാക്ഷികളുടെ കൂറുമാറ്റം തുടരുന്നു. 22-ാമത്തെ സാക്ഷി മുരുകനാണ് ഇന്ന് കൂറുമാറിയത്. ഇന്നലെ സാക്ഷി വിസ്താരത്തിന് ഹാജരാകാതിരുന്നതിന് മുരുകന് കോടതി വാറണ്ട് പുറപ്പെടുവിച്ചിരിന്നു. ഇതൊടെ കേസിൽ കൂറുമാറിയ സാക്ഷികളുടെ എണ്ണം 12 ആയി. പതിനാറ് പ്രതികൾക്കും ജാമ്യം കിട്ടിയതിനാൽ സാക്ഷികളെ സ്വാധീനിക്കാൻ അവസരം കിട്ടിയെന്നാണ് നിയമ വിദഗ്‍ധരുടെ വിലയിരുത്തൽ. അതേസമയം, ഇരുപത്തിമൂന്നാം സാക്ഷിഗോകുൽ പൊലീസിന് നല്‍കിയ മൊഴിയിൽ ഉറച്ച് നിന്നു. കേസില്‍ മൊഴിമാറ്റാതിരിക്കുന്ന രണ്ടാമത്തെ ആളാണ് ഗോകുൽ. കേസിന്‍റെ വിചാരണ വേഗത്തിലാക്കുമെന്ന് വിചാരണ കോടതി ഇന്നലെ പറഞ്ഞിരുന്നു. ദിവസേന […]

Continue Reading

Kerala Rain : വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്; 8 ജില്ലകളിൽ റെഡ് അലർട്ട്, 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ അതിതീവ്രമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് നല്‍കിയിരിക്കുന്നത്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ടാണ്. കേരളത്തിന് മുകളിൽ അന്തരീക്ഷചുഴിയും മധ്യ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നതാണ് മഴ തുടരുന്നതിന് കാരണം. അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും മലയോരമേഖലകളിൽ അതീവ ജാഗ്രത […]

Continue Reading

മഴക്കെടുതി: നാശനഷ്ടങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണം – സ്വതന്ത്ര കർഷക സംഘം

കൽപ്പറ്റ: മഴയും വെള്ളപ്പൊക്കവും കാറ്റും കാരണം ജില്ലയിൽ കാർഷിക മേഖലയിലുണ്ടായ നാശനഷ്ടങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം താമസിയാതെ വിതരണം ചെയ്യണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലയിൽ 35 കോടിയോളം രൂപയുടെ നാശനഷ്ടങ്ങളാണ് കൃഷിവകുപ്പ് പ്രാഥമികമായി കണക്കാക്കിയത്. പ്രകൃതിക്ഷോഭങ്ങൾ മൂലം മുൻ വർഷങ്ങളിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരവും ഇതെവരെ വിതരണം ചെയ്തിട്ടില്ല. കർഷകരോടുള്ള അവഗണ സർക്കാർ അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് വി. അസൈനാർ ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. എൻ. […]

Continue Reading

മോശം കാലാവസ്ഥ: കരിപ്പൂരിൽ ഇറങ്ങേണ്ട ആറ് വിമാനങ്ങൾ നെടുമ്പാശേരിയിൽ ഇറക്കി

നെടുമ്പാശേരി: കരിപ്പൂരിൽ ഇറങ്ങേണ്ട ആറ് വിമാനങ്ങൾ കാലാവസ്ഥ മോശമായതിനെ തുടർന്ന് നെടുമ്പാശേരിയിലിറക്കേണ്ടി വന്നു. ഗൾഫ് എയറിന്റെ ഷാർജയിൽ നിന്നുള്ള വിമാനവും ബഹറൈനിൽ നിന്നുള്ള വിമാനവും ഖത്തർ എയർവേയ്സിന്റെ ദോഹയിൽ നിന്നുള്ള വിമാനവും എയർ ഇന്ത്യാ എക്സ്പ്രസിന്റെ അബുദാബിയിൽ നിന്നുള്ള വിമാനവും എയർ അറേബ്യയുടെ ഷാർജയിൽ നിന്നുള്ള വിമാനവുമാണ് നെടുമ്പാശേരിയിലിറങ്ങിയത്.

Continue Reading

വെള്ളിമാടുകുന്നിലെ ബാലമന്ദിരത്തിൽ വീണ്ടും സുരക്ഷാ വീഴ്ച; രണ്ട് പെൺകുട്ടികൾ പുറത്ത് കടന്നു

കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് വീണ്ടും കുട്ടികൾ പുറത്ത് കടന്നു. രണ്ട് പെൺകുട്ടികളാണ് ചിൽഡ്രൻസ് ഹോമിൽ നിന്ന്  പുറത്ത് കടന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം. പോക്സോ കേസുകളിലെ ഇരകളായ കുട്ടികളാണ് ഇവർ. മെഡിക്കൽ കോളേജ് പൊലീസ് അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിൽ സംഭവത്തിൽ അന്വേഷണം തുടങ്ങി. വെള്ളിമാടുകുന്ന് വിമൺ ആന്റ് ചിൽഡ്രൻസ്  ഹോമിൽ നിന്നാണ് കുട്ടികൾ ചാടിപ്പോയത്. കുട്ടികളെ കണ്ടെത്താനായി തിരച്ചിൽ തുടങ്ങി. റെയിൽവേ പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ട്. മന്ദിരത്തിൽ നിന്ന് ചാടി പോയ ഒരു കുട്ടിയെ […]

Continue Reading

Gold Rate Today: സ്വർണവില ഒരു ദിവസത്തിന് ശേഷം ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്ന്  280 രൂപ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Today’s Gold Rate) 38,000 രൂപയാണ് .  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്നലെ 20 രൂപ കുറഞ്ഞിരുന്നു. ഇന്ന് 35 രൂപ ഉയർന്നു. വെള്ളിയാഴ്ച 10  രൂപ ഉയർന്നിരുന്നു. കൂടാതെ, വ്യാഴാഴ്ച രണ്ട് […]

Continue Reading